ഒാരോ അടി മുന്നോട്ടു വെക്കുമ്പോഴും എന്തിനായിരിക്കും വിളിച്ചതെന്ന ചിന്ത എന്നെ പേടിപ്പിച്ചു കൊണ്ടിരുന്നു..കൂടെ പപ്പയും ഉമ്മച്ചിയും ഉള്ളതു കൊണ്ട് ഒരു ധൈര്യം.
അയാളെന്നെ കൊന്ന് തിന്നുകയൊന്നുമില്ല പക്ഷേ അയാളുടെ നീലക്കണ്ണുകളും ആ വലിപ്പവും കാണുമ്പോ ഒരു ഒരെന്തോ പേടി പോലെ..
അടുത്തെത്തിയതും മുമ്പ് കാട്ടിയ ധീരതയൊക്കെ പമ്പ കടന്നു..
"എ.. എന്താ ഉസ്താദ്? "
ഞാനെങ്ങനെയോ പറഞ്ഞൊപ്പിച്ചു.
"നീ വല്ല phsychiatrist നെയോ മറ്റും കാണിക്കണം..തീരെ മനോധൈര്യമില്ല."
ഓ പിന്നെ..ഞാൻ കുറെ കാണിക്കും.. അല്ലെങ്കിലും ഹനുമാൻ നേരിൽ പ്രത്യക്ഷപ്പെടുന്പോ ആരെങ്കിലും ധൈര്യപ്പെടുവോ?
"ആ,ഞാൻ വിളിച്ചത് തന്റെ ഈ ഉസ്താദ് വിളി നിർത്താൻ പറയാനാണ്.. "
ഹേ?! പിന്നെന്താ, മോനെ നജാത്തേന്ന് വിളിക്ക്യണോ?
'ഹനുമാനെന്ന് വിളിച്ചാ മതിയാ ? '
ഞാൻ വേഗം വാ പൊത്തി.. ചിന്തയിൽ നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞോ?! ബുൾഷിറ്റ്!!
അയാളൊന്ന് ഇരുത്തി മൂളിയിട്ട് പറഞ്ഞു "ഹും...' സർ ' എന്ന് വിളിച്ചാ മതി "
കേട്ടിട്ടുണ്ടാവില്ലെന്ന് ആശ്വസിക്കാം..
ഞാനെന്ത് വിളിക്കണംന്ന് എനിക്കറിയാം അത് പറയാൻ ഇയാക്കെന്തധികാരം?
"എന്താ ചിന്തിക്കുന്നെ? പോയിക്കോ ബാപ്പ കാത്തു നില്ക്കുന്നുണ്ട്.. "
ആനമുട്ട! എന്തൊരു കുരിശാ ഇയാള്..
ഞാൻ തിരിഞ്ഞു നടന്നു."ആ സുഹറാ, നമ്മുടെ അപ്പറത്ത് റൂമിലാണ് അഹ്മദിണ്ടായത്.. ചെറിയ നെഞ്ചുവേദനയാണെന്നു പറഞ്ഞു" ഉമ്മച്ചിയോട് ഡ്രൈവാക്കുന്നിടക്ക് പപ്പ പറയുന്ന കേട്ടു.. അതായിരുന്നു പപ്പ ഹോസ്പിറ്റസിൽ തന്നെ രണ്ടു ദിവസം താങ്ങാനുള്ള നിമിത്തം.
കൊറേയായില്ലേ കൂട്ടുകാരുടേയൊക്കെ ശബ്ദം കേട്ടിട്ട്..വലിയ കച്ചറയാക്കിയാലും വേണ്ടില്ല അവരില്ലാത്ത ജീവിതം പൂമ്പാറ്റകളില്ലാത്ത പൂന്തോട്ടം പോലെയാ.. എത്ര പൊറുതിമുട്ടിയാലും ചങ്ങാതിമാർ, അവറൊരു ദൈവദാനമായേ കണക്കാക്കുന്നുള്ളൂ..
ആർക്കെങ്കിലും വിളിച്ചു നോക്കാം. കയ്യിൽ ഫോണെടുത്തതും മനഃപ്പൊരുത്തമെന്ന പോലെ ജുനീന്റെ കാൾ കണ്ടു..
YOU ARE READING
ഹലാല
General Fictionmagic of purity.. നന്മകളുടെ മുന്നിൽ ഏതു കുറവും തല കുനിക്കും.. പടച്ചവന്റെ പൊരുത്തത്തോടെയുള്ള പ്രണയം.. ഇതാ മനോഹരമായ ഒരു ജീവിതം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു...