magic of purity..
നന്മകളുടെ മുന്നിൽ ഏതു കുറവും തല കുനിക്കും..
പടച്ചവന്റെ പൊരുത്തത്തോടെയുള്ള പ്രണയം..
ഇതാ മനോഹരമായ ഒരു ജീവിതം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു...
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം പോയിട്ട് ഒരു ക്ഷീണം പോലും വരുന്നില്ല. ഇന്നത്തെ സംഭവത്തിന് ശേഷം എന്തോ വെടി കൊണ്ട പോലെ.. എന്നാലും ഞാനൊരു യഥാർഥ മണ്ടിയാണെന്ന് ഇപ്പഴാ മനസ്സിലായത്.
എന്തൊക്കെയായിരുന്നു.. എന്ജിനീയറിങ് പഠിക്ക്യാണ്, വാപ്പ പ്രശസ്തനായ ഒരു professor ആണ്, വലിയ ബംഗ്ലാവുണ്ട്.. ഒലക്കേടെ മൂട്! സത്യാവസ്ഥയോ? ഒരു കാന്റീൻ കച്ചവടക്കാരന്റെ മകൻ. ജോലി cattering .. എല്ലാം മതിയായി എനിക്ക്.. ആൺ വർഗ്ഗത്തോട് തന്നെ വെറുപ്പ് തോന്നിപ്പോയി.. എല്ലാവരും ഒരുപോലെയാകണമെന്നില്ല.. പ്രണയവും കോപ്പുമെല്ലാം വെറും ഒരു നേരം പോക്ക്! കൂടാത്തതിന് മതത്തിൽ അനുവദിക്കാത്തതും.. ഒഴിഞ്ഞു മാറിയത് ഏതായാലും നന്നായി.. ഇനി മര്യാദയ്ക്ക് പപ്പയും ഉമ്മയും പറയുന്നതനുസരിച്ച് അവർക്ക് തൃപ്തിയുള്ളവരെ കണ്ണടച്ചു സ്വീകരിക്കാം എന്നല്ലാതെ മറ്റൊരു ദുശ്ചിന്തയും വേണ്ട..
ഞാനിത്ര പെട്ടെന്നു നന്നാവുമെന്ന് കരുതിയതേയല്ല.. ഹിഹി അവനൊരു നന്ദിയെങ്കിലും പറയണമായിരുന്നു.. അല്ലെങ്കി വേണ്ട. വെറുതെ ആ തെണ്ടിയോട് സംസാരിച്ച് നാവ് ചീത്തയാക്കണ്ട.
ഉറക്കം വരാതിരുന്നപ്പോ ഫോണെടുത്തു Zulfukar ന്റെ ചാറ്റ് നോക്കി. Msg ഇടാനല്ലാ ബ്ലോക്ക് ചെയ്യാനാ.. അതിലും കൂടുതലായി എന്തെങ്കിലും ചെയ്യാൻ പറ്റിയുരുന്നെങ്കിൽ കൊള്ളാമായിരുന്നു.. അപ്പോ അവൻ മുമ്പ് അയച്ച ഫോട്ടോ ഞാൻ ശ്രദ്ധിച്ചു.. ആ പകുതി പോയ കഷണ്ടിത്തലയൻ ഹമീദ്ക്കയാണെന്ന് അന്നത്തെ ബോധക്കുറവ് കാരണം ശ്രദ്ധിച്ച് കാണില്ല. ഈ Bollywood actorന്റെ dupe?! ആ ആരെങ്കിലും ആയിക്കോട്ടെ.. എനിക്കെന്തിനാ ഇനി ആ അലവലാതിയുടെ കോലാമ്മാരെയൊക്കെ. ഞാനത് delete ചെയ്ത് പുതപ്പ് മൂടിക്കിടന്നു..
~ ~ ~ ~ ~ ~ ~ ~ ~
ആഞ്ഞു വീശുന്ന ശീതളക്കാറ്റിനെ തടുത്തു നിൽക്കുന്ന ബലസ്ഥരായ പനകൾ കടന്ന് കോളേജ് ഗൈറ്റെത്തി. പപ്പയോടും നിഹാദിനോടും സലാം പറഞ്ഞ് വിടുന്നേരം നിഹാദ് പറഞ്ഞു "ഇത്താത്തക്കിന്നൊരു സർപ്രൈസുണ്ട്."
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.