magic of purity..
നന്മകളുടെ മുന്നിൽ ഏതു കുറവും തല കുനിക്കും..
പടച്ചവന്റെ പൊരുത്തത്തോടെയുള്ള പ്രണയം..
ഇതാ മനോഹരമായ ഒരു ജീവിതം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു...
ഞങ്ങളുടെ കോളേജ് ലൈഫിന്റെ അവസാനത്തെ വർഷവും ആരംഭിച്ചു. College life എന്നൊക്കെ പറയുമ്പോ ജീവിതത്തിൽ ഒരിക്കലെങ്കിലും അത് ആസ്വദിക്കണം.. ഇല്ലെങ്കിൽ നഷ്ടം തന്നെ! അവസാനം എല്ലാവരും ഞങ്ങടെ ജൂനിയഴ്സായി.. അവരെയൊക്കെ അടക്കിഭരിക്കലാണ് ഞങ്ങളുടെ ചുമതല. അത് നല്ല അസ്സലായി തന്നെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. Women's college ആണെന്നു വച്ച് അടിപിടി കേസിൽ ഒരു കുറവുമില്ല. പിന്നെ ആ ശബീബ.. അവളുടെ മേൽ ഒരു കണ്ണ് special ആയി വച്ചിട്ടുണ്ട്.. പാവങ്ങളെയൊന്നും അലമ്പാക്കില്ല.. Only ജാഡകൾസ്.. അവരാണ് ഞങ്ങടെ ragging ഇരകൾ. അയിന്റെ head ആണ് ആ പറയപ്പെട്ട കുരിപ്പ്.
ഒരു Lunch break ന് ഞങ്ങളുടെ block ലെ പൈപ്പ് പൊട്ടിച്ച് മൂപ്പത്തി പ്രതിഷേധം നടത്തി. Junk നോടാ കളി! നമ്മള് വിട്ട് കൊടുക്കാനോ.. ഇറങ്ങി നടന്നു നേരെ അവമ്മാരുടെ അടുത്തേക്ക്..
"എവിടെ നമ്മടെ പുന്നാര അനുജത്തിക്കുട്ടി?? " ജുനിയൊന്നു മിനുക്കിവിളിച്ചു. ദേ വരുന്ന വരവ് കണ്ടാ.. ഇനി അഹങ്കാരത്തിന് അവളുടെ പക്കല് ഒരിഞ്ച് ബാക്കിയില്ലെന്ന് തോന്നും. അമ്മാതിരി ഏന്തി നടത്തം.. ഞാൻ അവളുടെ കവിള് പതുക്കെ നുള്ളി എന്നിട്ട് അങ്ങട്ടൊരു തള്ള് കൊടുത്തു.
К сожалению, это изображение не соответствует нашим правилам. Чтобы продолжить публикацию, пожалуйста, удалите изображение или загрузите другое.
"കാളീദേവി നമ്മടെ ഭാഗത്തോട്ട് കളിക്കാൻ വരണ്ടാട്ടാ.. വെറുതെ ചോദിച്ചു വാങ്ങല്ലെ മോളൂസേയ്." എന്നും അടിച്ച് തിരിച്ചു പോരാൻ നേരം നുഹ അവസരം പാഴാക്കിയില്ല. "ഇനിയൊരു വരവും കൂടി വരേണ്ടി വരും.. "
К сожалению, это изображение не соответствует нашим правилам. Чтобы продолжить публикацию, пожалуйста, удалите изображение или загрузите другое.