magic of purity..
നന്മകളുടെ മുന്നിൽ ഏതു കുറവും തല കുനിക്കും..
പടച്ചവന്റെ പൊരുത്തത്തോടെയുള്ള പ്രണയം..
ഇതാ മനോഹരമായ ഒരു ജീവിതം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു...
അങ്ങനെ പറഞ്ഞു പറഞ്ഞ് ഒരു വർഷം കൊഴിഞ്ഞു പോയി..അവസാനത്തെ പരീക്ഷയും കഴിഞ്ഞ് കോളേജ് വിട്ടിറങ്ങുമ്പോ ജീവിതത്തിലെ ഒരു ഭാഗം കീഴടക്കിയ ഫീലിങ്ങായിരുന്നു.. ഞങ്ങൾ ഒന്ന് അടിച്ചുപൊളിക്കാൻ തീരുമാനിച്ചു. ആ... ഞാനെന്റെ കട്ടച്ചങ്ങാതിമാരെ കുറിച്ച് പറയാൻ വിട്ടു.. ഞങ്ങളൊരു ഗാങ്ങാണ്.. കോളേജിൽ മൊത്തം ഫേമസ്. Junk എന്നു ചോദിച്ചാൽ ആരും പറയും.. നല്ല കുരുത്തംകെട്ട ടീം.. ഞാൻ, ജുനി, കജ്ജു, നുഹ, ഉച്ചു..ഇങ്ങനെ അഞ്ചു പേർ.. അതിൽ പൊട്ടിത്തെറിയുടെ പിതാവ് ജുനി തന്നെ. സാക്ഷാൽ ജുനൈദ! അവൾ ഞങ്ങളുടെ നാടാകെ അറിയപ്പെടുന്ന ആളാ.. വേറൊന്നിനുമല്ല.. ഇമ്മാതിരി പോക്കിരിത്തരം കേസിന്.. ഒരുസ്താദിന്റെ മോളാ. കണ്ടാപറയത്തില്ല. നുഹയും ഖദീജയും കസിൻസാണ്.. കജ്ജു ആളൊരു പാവത്താനാ.. ഞങ്ങളുടെ കൂട്ടുകെട്ടിൽ പെട്ടു മോഷായിപ്പോയെന്നാ എല്ലാരും പറയാറ്.. ഒരു മരം കത്തുമ്പോ ഉണക്കും പച്ചയും ഒരുമിച്ച് കത്തുമല്ലോ.. അമ്മാതിരി കേസാണ്.. പിന്നെ ഹുസ്ന, അവളെന്റെ ബന്ധുവാ.. എന്നിരുന്നാലും ഞങ്ങളെപ്പോഴും കീരിയും പാമ്പും പോലെ അടിപിടി കൂടിക്കോണ്ടിരിക്കും...ഞങ്ങൾക്കാർക്കും ഉച്ചൂന്റെ character അത്ര പിടിക്കില്ല.. ആളൊരു ഒന്നൊന്നര ജാഢയാണ്..
"ടാ പിള്ളേരെ..എന്റെ വണ്ടി കേടാക്കല്ലാട്ടാ.. " ഹമീദ്ക്കയാണ്.. ഞങ്ങളുടെ കാന്റീൻ കുക്കാ..ആളൊരു പാവം മനുഷ്യൻ.. ഞങ്ങളെപ്പോ ചോദിച്ചാലും കാറിന്റെ കീ സന്തോഷത്തോടെ തരും എന്നിട്ട് ഈ ഡയലോഗും പറയും..
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
ഞങ്ങൾക്കാർക്കും ലൈസൻസ് ഇല്ലാത്തോണ്ട് ജുനിയാണ് വണ്ടി ഒാടിക്കാറ് എവിടെയെങ്കിലും പോലീസിന്റെ തല കണ്ടാ റൂട്ട് മാറ്റി പോകും.. കുരുട്ടുബുദ്ധി.. "നാഹിദാ, നീ പറഞ്ഞായിരുന്നോ ഉമ്മച്ചിയോട്,,നമ്മളീ പോവുന്ന കാര്യം ?" "ഹാ..ഞാൻ ചോദിച്ചിട്ടുണ്ട്.. എന്തു ഭാഗ്യമാണെന്നറിയില്ല.. ഉമ്മച്ചി പെട്ടെന്നു തന്നെ സമ്മതിച്ചു.. ഇല്ലെങ്കിൽ agreement file ൽ പപ്പന്റെ സൈൻ വേണ്ടിവരുമാ- യിരുന്നു.. " ഞാനിത് പറഞ്ഞപ്പോ, എല്ലാരും ചിരിച്ചു.. എന്റ പപ്പ നല്ല strict ആണ് എവിടെയും വിടൂല എന്നൊക്കെ അവർക്കറിയാം.. അതോണ്ടാ എന്നോട് മാത്രം ചോദിച്ചത്.. "നിന്നെ വിട്ടതോണ്ട് എന്റെ ഉമ്മയും ഒന്നും പറയില്ലായിരിക്കും.. എവിടെ പോകാൻ ചോദിച്ചാലും 'നാഹിദയുണ്ടന്കിൽ പോയിക്കോ എന്നൊരു ഉത്തരവാണ്.." ഉച്ചു ഇത്തിരി കടുപ്പത്തിൽ പറഞ്ഞു..അതെ, അവൾ എന്റെ ബന്ധുവായോണ്ടാ.. പിന്നെ എന്റെ പപ്പയെ പോലെ അവളുടെ പപ്പയും കടുപ്പക്കാരനാണ്.. അവളത് പറയുമ്പൊ എനിക്ക് കൊള്ളാറുള്ളത് സാധാരണയാണ്..ഞാൻ കാരണം അവൾക്കെവിടെയും പോകാനാവുന്നില്ല എന്നല്ലേ അതിനർഥം?!
കോളേജ് കുട്ടികൾ സാധാരണ പോകാറുള്ള Honcho cafe ക്കാണ് ഞങ്ങളും പോയത്.. എല്ലാരും ഇരുന്നു സൊല്ലാൻ തുടങ്ങി.. "നാഹിദാ.. നിന്റെ zulf ഒക്കെ എങ്ങനെ പോകുന്നു? ഇൗയിടെയായിട്ട് കഥയൊന്നുമില്ലല്ലോ.. " നുഹയത് ചോദിച്ചപ്പോഴാ ഒാർത്തത് എക്സാമിന്റെ തിരക്കിൽ ഞാനിവരോട് zulfukar നെ കുറിച്ച് പറയാറേയില്ലെന്ന്.. ഞാനെന്റെ തട്ടമൊന്നു ശരിയാക്കി നിവർന്നിരുന്നു.. എന്തു പറയാൻ..ഇപ്പോ ഒന്നു മെസേജിടാൻ പോലും സമയം കിട്ടാറില്ല.. പഠിക്കാറൊന്നുമില്ല.. But still.. അവനെപ്പോഴും പരാതിപ്പടും 'വിളിച്ചാ ഫോണെടുക്കില്ല, മെസേജിട്ടാൽ സീനാക്കാറില്ല' എന്നൊക്കെ.. " ഉച്ചു അതിനിടക്ക് കേറി വെടി വച്ചു.. "ഇവരടുത്ത് ബ്രേക്കാവൂന്നാ തോന്നേ.. " "ടീ.. നിന്റെ കരിനാവ് കൊണ്ട് വല്ലതും പറയാതെ.. ജീവിതമാണ്.. " ഞാനൊരു നുള്ള് വച്ച് കൊടുത്ത് പറഞ്ഞു എപ്പഴത്തേയും പോലെ കജ്ജു എന്റെ കൂടെ നിന്നു.. "അതേന്ന് ഏതായാലും നിന്റെ ഫലാഹിനെ പോലെ zulf ചെയ്യില്ല.. " അനു കളിയാക്കി ചിരിച്ചു.. ഫലാഹ്! അവനും ഉച്ചുവും അഞ്ചു വർഷത്തെ റിലേഷനുണ്ടായിരുന്നു.. അയൽക്കാരാണ് പിന്നെ അവനൊരു പാവപ്പെട്ട കുടുംബത്തീന്നും.. അങ്ങനെയൊക്കെ ആയതുകൊണ്ട് ഫലാഹ് തന്നെ ബ്രേക്കപ് സീനാക്കിയതാണ്..
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
"നാഹിദയും Zulfikar ali യും ഉള്ളത് പോലെയല്ലല്ലോ അവരുണ്ടായത്.. നാഹിദക്ക് അവനെ കാണാറില്ല.. എപ്പോഴെങ്കിലും മാത്രമേ കോളാക്കൂ.. പിന്നെ വീടും കുറെ ദൂരമാണ്.. " ജുനി ഇത്രയും പറഞ്ഞ് ബില്ലടക്കാൻ പോയി.. ഞങ്ങൾ തിരിച്ച് വീട്ടിലെത്തിയത് 5 മണിക്കാണ്.. ഭാഗ്യം പപ്പ വീട്ടിലില്ലായിരുന്നു.. വേഗം മേലെ പോയി ഒരാഴ്ചത്തെ ക്ഷീണം എന്ന പോലെ ബെഡിലേക്ക് ചാടിക്കിടന്ന് കണ്ണടച്ചതും എപ്പോഴോ ഉറങ്ങിക്കഴിഞ്ഞിരുന്നു...