"എന്ത്?! നീ അയാളെ ഹനുമാനെന്ന് വിളിച്ചോ? "നുഹ ആശ്ചര്യത്തോടെ ചോദിച്ചു. "അല്ലാതെ ഞാൻ വെറുതെ പറയുന്നെന്നാണോ നിങ്ങള് വിചാരിച്ചത്?" ഞാൻ ബാഗ് തോളിലിട്ടു.
"എന്നാലും നിനക്കെങ്ങനെ സാധിച്ചെടാ ഉവ്വെ?! "ആട് സിനിമയിലെ ജേസൂര്യയുടെ ഡയലോഗ് അതേ ടോണിൽ ജുനി പറഞ്ഞു. "ഹും.. അയാളുടെ നോട്ടം എന്നെ ദഹിപ്പിച്ചു കളഞ്ഞു. ഞാനെന്താ വിളിച്ചതെന്ന് മൂപ്പനറിഞ്ഞു കാണുമോ.. അങ്ങനെയാവാതിരുന്നാ മതിയായിരുന്നു.." എന്റെ വർത്തമാനം കേട്ട് അവളൊന്നു ഇരുത്തി മൂളി.. കുറച്ചകലെ പപ്പയുടെ ഗ്രേ സ്വിഫ്റ്റ് വരുന്ന കണ്ടു.. ഇത്ര വേഗം വരുമെന്നു കരുതിയില്ല. പെട്ടെന്ന് എന്റെ ഫോൺ ബെല്ലായി. ഉമ്മച്ചിയാണല്ലോ.. എന്താ കാര്യം?..
"ഹലോ എന്താ ഉമ്മച്ചീ.. ""ഒന്നുമില്ല മക്കളെ.. "
"ശെടാ പോത്തേ, നിയെന്തിനാടാ ഇപ്പോ വിളിക്കുന്നേ? ഞാനങ്ങോട്ട് വരുന്നില്ലേ.. "
"കുട്ടി എപ്പളാ ഇങ്ങോട്ട് വരുന്നേന്ന് ചോദിച്ചാനാ.. "
"ഞാനെപ്പോ വന്നാലും നിനക്കെന്താടാ.. "
"അതു പിന്നെ.. താത്തയില്ലേല് 'നിക്ക് ബോറഡിക്കുലേ? "
" അശോടാ.. ന്റെ അനിയൻകുട്ടന് അങ്ങനെയുള്ള സ്വഭാവമൊക്കെ എപ്പോ തുടങ്ങീ? "
അവൻ വെറുതെ ചിരിച്ച് ഫോൺ കട്ടാക്കി. ഈ ചെക്കന് എന്തു സുക്കേടാ പടച്ചോനേ..എന്തായാലും വീട്ടിൽ എന്തെങ്കിലും ഒപ്പിച്ചു വച്ചിട്ടുണ്ടാവും..
കാറിൽ കയറി കൂട്ടുകാരോട് സലാമും പറഞ്ഞ് വിട്ടു. പപ്പ നല്ല മൂഡിലാണ്. ആ നാളെ ഓഫീസ് അവധിയല്ലേ അതിന്റെ വകയേരിക്കും..
"മോക്ക് ഒരു ഗുഡ് ന്യൂസിണ്ട്. "
"എന്താ പപ്പാ.. " അതെന്താന്നറിയാൻ എനിക്ക് ആധിയായി. പക്ഷെ പപ്പ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.പെട്ടെന്ന് പറഞ്ഞ് ഷോക്കടിപ്പിക്കണ്ടാന്ന് കരുതിയിട്ടുണ്ടാവും.. മെല്ലെ പറഞ്ഞാ മതി അതാ എനിക്കും നല്ലത്. "good news ഉണ്ടെന്നു പറഞ്ഞിട്ട്?.. "ഞാനൊന്നുകൂടി ചൊറിഞ്ഞു.. ദേ വീണ്ടും ചിരിക്കുന്നു.. ച്ചെ ഇതായിരുന്നോ good news?! ഈ ചിരി കാണാൻ തുടങ്ങിയിട്ട് 20 വർഷമായി. വല്ല്യ പുതുക്കമുള്ള കാര്യൊന്നുമല്ലല്ലോ..
YOU ARE READING
ഹലാല
General Fictionmagic of purity.. നന്മകളുടെ മുന്നിൽ ഏതു കുറവും തല കുനിക്കും.. പടച്ചവന്റെ പൊരുത്തത്തോടെയുള്ള പ്രണയം.. ഇതാ മനോഹരമായ ഒരു ജീവിതം നിങ്ങള്ക്ക് മുന്നിൽ സമർപ്പിക്കുന്നു...