🧿 Chapter -07

1.5K 157 66
                                    

Tae അമ്പലത്തിനു പുറത്തു park ചെയ്തു, car ഇൽ നിന്ന് ഇറങ്ങി... Lekshmi car ഇൽ നിന്ന് ഇറങ്ങി നേരെ അമ്പലത്തിനു ഉള്ളിലേക്ക് വേഗം കേറി.

Tae : * എന്റെ mummy അല്ലെ അത് * നിക്ക് ഞാനും വരുവാ...

Lekshmi : ഒന്ന് വേഗം നടക്ക് Tae kutta

Tae : mummy ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് പുറത്ത് വെച്ച് എന്നെ tae kutta എന്ന് വിളിക്കരുതെന്ന്..

Lekshmi : നീ നടയടക്കുന്നതിന് മുൻപ് പെട്ടെന്നു വന്നേ...

Tae : പെട്ടെന്നു വരാൻ പറഞ്ഞാൽ നടക്കാൻ പറ്റണ്ടേ.. മര്യാദക്ക് pants ഇട്ടാൽ മതിയാരുന്നു... ഇത് loose ആക്കുന്ന പോലെ തോന്നുവാ...

Lekshmi : ഒന്ന് വന്നേ നീ...

Lekshmi അതും പറഞ്ഞു അമ്പലത്തിലേക്ക് കേറി...ഒരുപാട് കൽവിളക്കുകൾ ഉള്ള അമ്പലം
ആണ്...

Tae അമ്പലവും പരിസരവും നോക്കി പതിയെ നടന്നു... ചുറ്റുപാട് ആസ്വദിക്കുന്നതല്ല.. മുണ്ട് അഴിഞ്ഞു പോകാതിരിക്കാൻ ആണ്, Tae അങ്ങനെ അമ്പലത്തിൽ ഒന്നും പോകാറില്ല...

നട തുറന്നിട്ടില്ലെങ്കിലും lekshmi ശ്രീകോവിലിനു മുന്നിൽ ഉണ്ട്...
Tae അങ്ങോട്ടേക്ക് പോകാനായി തിരിഞ്ഞു...

അപ്പോഴാണ് അവൻ ചുറ്റുവിളക്കിന് അടുത്തു നിൽക്കുന്നയാളെ കണ്ടത്

അവൾ ഓരോരോ തിരിയായി കത്തിച്ചുകൊണ്ടിരിക്കുന്നു... മുഖം കാണാൻ കഴിയുന്നില്ലെങ്കിലും, അവന് അറിയാവുന്ന ആരോ ആണെന്ന് Tae ക്ക് തോന്നി...

ALENCHERY THAMPANSWhere stories live. Discover now