പനിച്ചിക്കാട് ഗ്രാമം
ചെറിയ ഓടിട്ട വീടാണ്. മുൻവശം വലിയ നാല് ഉരുളൻ തൂണുകളിൽ മച്ചുകൾ താങ്ങി നിൽക്കുന്ന നീളൻ വരാന്ത. രണ്ടു കിടപ്പു മുറിയും ഇടന്നാഴിയും അടുക്കളയും. അടുക്കളയോട് ചേർന്ന് അഴിയിട്ട ചെറിയ വരാന്ത ഊണ് മുറിയായി ഉപയോഗിക്കുന്നു. വരാന്തയോട് ചേർന്ന് വടക്കു ദിക്കിൽ ആണ് കിണർ. അതിനോട് ചേർന്ന് ഓട് മേഞ്ഞ പഴയ കുളിമുറി. വടക്കു പടിഞ്ഞാറു മൂലയിൽ ആണ് ടോയ്ലറ്റ്.
വർഷങ്ങൾക്ക് മുൻപ് അച്ഛൻ പണിത വീടാണ്. ഇടയ്ക്ക് എപ്പോഴോ ഒന്ന് ചായം തേച്ചു മോടി പിടിപ്പിച്ചു എന്നല്ലാതെ അതിൽ മാറ്റം ഒന്നും വരുത്തിയിട്ടില്ല. മഴയും വെയിലുമേറ്റ് വീട് പഴമയിലേക്ക് മടങ്ങി പോയിരിക്കുന്നുവിഷ്ണു എണീറ്റു വരുമ്പോഴേക്കും അമ്മ ഉണർന്നു പശുവിനെ കറക്കാൻ ഉള്ള പാത്രം കറവക്കാരന്റെ കൈയിൽ ഏല്പിച്ചു കഴിഞ്ഞിരുന്നു. ആകെയുള്ളതു ഒരു പശുവാണ്. പിന്നെ അതിന്റെ ക്ടാവ്. വീട്ടിലെ ആവശ്യം കഴിഞ്ഞു ബാക്കി പാൽ അടുത്തുള്ള ചായ കടയിൽ കൊടുക്കുന്നതാണ് പതിവ്.
പല്ലുതേച്ചു വിഷ്ണു എത്തുമ്പോഴേക്കും ദേവുമ്മ ചായ റെഡിയാക്കി കഴിഞ്ഞിരുന്നു. ചായ കുടിച്ചു കഴിഞ്ഞാൽ നേരെ അമ്പലകുളത്തിലേക്കാണ് യാത്ര.
തൊടിയിറങ്ങി വീതി കുറഞ്ഞ ചെമ്മൺ പാതയിലൂടെ ലേശം നടന്നാൽ കുളത്തിൽ എത്താം. പോകുന്നവഴി പാൽ നിറച്ച കുപ്പി നാട്ടുവഴിയോരത്തെ ചായ കടയിൽ ഏല്പിക്കും
YOU ARE READING
നിശാശാലഭം 🪷
Fanfictionനീ....... എന്നിലേക്കായി അടർന്നുവീണൊരാ പ്രണയപുഷ്പത്തിൻ നിശാശലഭം 🪷