ഭാഗം 19🪷

326 37 22
                                    

കൊറച്ചു തിരക്ക് ആയത് കൊണ്ട് എനിക്ക് ആരുടെയും കമന്റ്‌ യിന് റിപ്ലൈ തെരാൻ പറ്റിയില്ല എക്സാം ആയത് കൊണ്ട് എന്നാലും എടക്ക് വന്നു ഞാൻ അപ്ഡേറ്റ് തന്നു പക്ഷെ കമ്മന്റ് യിന് റിപ്ലൈ തെരാൻ ടൈം കിട്ടില്ല  സോറി ❤️
എന്നാലും എന്നെ സപ്പോർട്ട് ചെയ്‌ത എല്ലാരോടും നന്ദി 🫶🫀

Exams എലാം എംജി ഇങ്ങനെ മാറ്റി കൊണ്ട് ഇരിക്കുവാ അതോണ്ട് വൻ ബോറ

🪷




ഒരു ഭീകര സത്വത്തെ മുന്നിൽ കണ്ടത് പോലെ ധൃതിയുടെ കണ്ണുകളിൽ പേടി നിറഞ്ഞു. ഒരു താങ്ങിനെന്ന പോലെ അവൾ ചെറിയ ഇരുമ്പ് ഗേറ്റിൽ അമർത്തി പിടിച്ചു കൊണ്ട് തിരിഞ്ഞു വിഷ്ണുവിനെ ദയനീയമായൊന്ന് നോക്കി.

എന്ത് ചെയ്യണമെന്നറിയാതെ പതറി നിൽക്കുകയാണ് അവനും. അപ്പോഴേക്കും ഹെൽമെറ്റ് ഊരി ബുള്ളറ്റിന്മേൽ വച്ച് തമ്പി ഇറങ്ങി കഴിഞ്ഞു.

"എന്താടി ഇവിടെ ? " മുഖത്ത് ക്രൂരത നിറച്ച് അയാളുടെ ചോദ്യം.

ധൃതി മിണ്ടിയില്ല. നെഞ്ചിടിപ്പ് പെരുമ്പറ പോലെ ഉയരുന്നത് അവളറിഞ്ഞു. അയാൾ ഗേറ്റ് തുറന്നു. അവൾ പിന്നിലേക്ക് നീങ്ങി.
"എടി നിന്നോടാ ചോദിച്ചേ. നിനക്കെന്താ ഇവിടെ കാര്യമെന്ന്?"

അവൾ എന്ത് പറയണമെന്ന് ചിന്തിക്കുകയായിരുന്നു. ധൃതിയുടെ അടുത്തേക്ക് നീങ്ങി നിന്ന് അവൾ കേൾക്കാൻ പാകത്തിന് അയാൾ മുരണ്ടു.
"പട്ടാപ്പകല് അവന്റൊപ്പം കിടക്കാൻ പോയതാണോടി പിഴച്ചവളേ...."

വെറുപ്പ് അവളുടെ പെരുവിരലിൽ നിന്നും മുകളിലേക്ക് ഇരച്ചു കയറി വന്നു. മുഖം മുറുകി. പൊരുതാനുറച്ചു വീറോടെ നോക്കികൊണ്ട് അവൾ അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ചു.

"അതേ. കിടക്കാൻ തന്നെയാ പോയേ... എന്തേ?"

പറഞ്ഞു മുഴുമിപ്പിക്കും മുന്നേ അവളുടെ മുഖമടച്ച് അടി വീണു. പടക്കം പൊട്ടുന്ന ഒച്ചയിൽ. അത് കണ്ടു ഒറ്റ കുതിപ്പിന് വിഷ്ണു അവരുടെ സമീപം എത്തി. വഴി യാത്രക്കാർ എന്താണ് സംഭവം എന്നറിയാതെ മതിലിനടുത്തേയ്ക്ക് വന്നു ശ്രദ്ധിക്കാൻ തുടങ്ങി. വിഷ്ണു മുന്നിലേക്ക് എത്തിയതും തമ്പി കാലുയർത്തി അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി. ഒപ്പം അലറുന്നുണ്ടായിരുന്നു.

നിശാശാലഭം 🪷Where stories live. Discover now