ഭാഗം 18🪷

338 32 6
                                    

മുറ്റത്തു നിന്ന് കിങ്ങിണിയുടെ കരച്ചിൽ കേട്ടു നനഞ്ഞ കൈ നേര്യേതിന്റെ തുമ്പിൽ തുടച്ചു കൊണ്ട് ദേവുമ്മ തിടുക്കത്തിൽ  പുറത്തേക്ക് ഇറങ്ങി. തൊഴുത്തിന് മുന്നിൽ അടിച്ചു താഴ്ത്തിയ കുറ്റികാലിൽ കിങ്ങിണിയെ കെട്ടുന്ന വിഷ്ണുവിനെ കണ്ടു അവർ അമ്പരന്നു.

"ഇതെന്താടാ ഗോപാലൻ ഇവളെ കൊണ്ടു പോയില്ലേ?"

ദേവുമ്മ പടിയിറങ്ങി വന്നു. കുറച്ചു വൈക്കോൽ പശുവിന്റെ മുന്നിൽ കൊണ്ടിടുന്നതിനിടയിൽ വിഷ്പ് പറഞ്ഞു.

"ഞാനിങ്ങ് തിരിച്ചു മേടിച്ചു കൊണ്ടു പോന്നു..."

"ങേ..."

മനസിലാവാതെ ദേവുമ്മ താടിയ്ക്ക് കൈ കൊടുത്തു ചോദ്യ ഭാവത്തിൽ മകനെ നോക്കി. 

"ഇവളിവിടെ ഇല്ലെങ്കിലേ  എനിക്കൊരു  സുഖവും തോന്നുന്നില്ല....."

അവൻ ചുണ്ട് കൂർപ്പിച്ച്   ചിരി ഒതുക്കി അമ്മയുടെ അടുത്തേക്ക് വന്നു. അവരുടെ താടിയിൽ പിടിച്ചു കുറുമ്പോടെ ചോദിച്ചു.

"ഇപ്പോ മനസ്സിനൊരു സുഖം തോന്നുന്നില്ലേ   ദേവുമ്മേ?"

അവരുടെ മുഖത്ത് ഒരു നനഞ്ഞ ചിരി വിരിഞ്ഞു. പിന്നെ വിഷമത്തോടെ പറഞ്ഞു.

"പക്ഷെ ഇവളുടെ കാര്യങ്ങളൊക്കെ എന്നെ കൊണ്ടു ഒറ്റയ്ക്ക് നോക്കാൻ പറ്റില്ലല്ലോ മോനേ."

അവൻ അമ്മയുടെ ഇരു തോളിൽ കൈ വച്ചു.

"അതിനൊക്കെയുള്ള വഴി ഞാൻ കണ്ടിട്ടുണ്ട്. ദേവുമ്മ  അതൊന്നുമോർത്ത്  ടെൻഷനടിക്കണ്ട. കേട്ടോ.  ഇവളുടെ കാര്യങ്ങൾ  കൂടി നോക്കാനെ  ഞാൻ  കറവക്കാരനെ ഏൽപ്പിച്ചോളാം.  അതിനുള്ള കൂലി അവന് കൊടുത്താൽ പോരെ."

ദേവുമ്മയ്ക്ക് ഇതിൽപ്പരം സന്തോഷം വേറെയില്ല. പെട്ടന്ന് അവർ മകന്റെ മുഖം പിടിച്ചു ആ നെറ്റിയിൽ  മുത്തി. അമ്മയുടെ  സ്നേഹം തന്റെ ഉള്ളിലേക്ക് പ്രവഹിക്കുന്നത് വിഷ്ണു അറിഞ്ഞു . അവൻ നിർവൃതിയോടെ  മിഴികൾ പൂട്ടി വച്ചു.

🪷

കാർത്തികയെ കാണാൻ വന്ന ചെക്കന്റെ പേര്  'വിഥുൻ' എന്നായിരുന്നു. കാണാൻ സുമുഖൻ. മറ്റു ദുശീലങ്ങൾ ഒന്നുമില്ല. വീട്ടിൽ അമ്മയും ഒരു പെങ്ങളും മാത്രം.  പെങ്ങളുടെ കല്യാണം കഴിഞ്ഞു.  ഇനി മറ്റു ബാധ്യതകൾ ഒന്നുമില്ല.

നിശാശാലഭം 🪷Where stories live. Discover now