ഭാഗം 28🪷

674 47 41
                                    

കയ്യിലെ മുറിവ്  അമ്മ കണ്ടിരുന്നോ വിഷ്ണുവേട്ടാ. അമ്മ എന്ത് പറഞ്ഞു?"   കുറച്ചു ചിപ്സ് ഒരു പ്ളേറ്റിലേക്കെടുത്തു ധൃതി ഹാളിലേക്ക് വന്നു. 
"ഇല്ല മോളേ.  ഞാനത്  അമ്മയെ കാണിച്ചില്ല. റെയിൽവേ സ്റ്റേഷനിൽ നിന്നു തന്നെ ഫ്രഷായിട്ട് നേരെ അമ്പലത്തിലേയ്ക്ക് പോകുവായിരുന്നു.  കണ്ടാൽ പിന്നെ കരയാൻ തുടങ്ങും. വെറുതെയെന്തിനാ...."  

"പാവം അമ്മ...."   ടീവിയിൽ ഒരു പാട്ട് ചാനൽ വോളിയം കുറച്ചു വച്ചിട്ട് അവൾ സെറ്റിയിൽ ചാരി കിടന്നു.  

"കിങ്ങിണി എന്ത് പറയുന്നു?"
"കിങ്ങിണി നിന്നെ തിരക്കി..."
"ചുമ്മാ..."  
"സത്യം. നിന്നെ ചോദിച്ചു. ഞാൻ പറഞ്ഞു ഉടനെ കൊണ്ട് വരുമെന്ന്."  
"കാണട്ടെ ഞാൻ പറയുന്നുണ്ട്. ചെറുക്കൻ മനസ്സ് കാണിക്കാഞ്ഞത് കൊണ്ടാ വരാൻ വൈകിയേന്ന്..."  
"മനസ്സില്ലാഞ്ഞിട്ടല്ലല്ലോ. സാഹചര്യം ശരിയല്ലാഞ്ഞിട്ടല്ലേ...? "  
"എന്ത് സാഹചര്യം. അതൊക്കെ നമ്മൾ വിചാരിക്കുന്നതല്ലേ...."  
"അങ്ങനെയല്ലടി ഇപ്പോഴത്തെ ഒരു ആമ്പിയൻസായിരിക്കില്ല കെട്ടി കഴിഞ്ഞാൽ..."  
"അതെന്താ പുതുമ? "  
"ഞാൻ നിന്നെ കെട്ടിയാൽ പിറ്റേ വർഷം മുതൽ  നമുക്ക് കുട്ടികളായി തുടങ്ങും. ഞാൻ ഒറ്റ മോനാ. ഒരു അനുജനോ അനുജത്തിയോ കൂടി  ഉണ്ടായിരുന്നെങ്കിലെന്ന്   കുറേ കൊതിച്ചിട്ടുണ്ട്. എന്റെ കുട്ടിക്ക് അങ്ങനൊരു ഫീൽ  ഒരിക്കലും തോന്നരുത്. ഒരഞ്ചു കുട്ടികളെങ്കിലും നമുക്ക്  വേണം. വീട് നിറയെ മക്കളിങ്ങനെ ഓടി കളിക്കണം.  ഇവരെല്ലാം കൂടി ഇങ്ങോട്ട് വന്നാൽ പിന്നെ  ഒടുക്കത്തെ  ചിലവായിരിക്കും. പിള്ളേരെ വളർത്തണം. പഠിപ്പിക്കണം അങ്ങനെയങ്ങനെ.  ഇപ്പോഴത്തെ എന്റെയൊരു  സാമ്പത്തിക പ്രശ്നമൊക്കെ  ഒതുക്കി വച്ചിട്ട്  കെട്ടിയാൽ പിന്നേ സമാധാനമായിട്ട്  ഇരിക്കാൻ  പറ്റും. ഇല്ലെങ്കിലേ  ഞാൻ  ഒറ്റയ്ക്ക് മൂക്കും കുത്തി വീഴും. നീ പിന്നേ ജോലിക്കൊന്നും  പോവില്ലല്ലോ. കെട്ടിന്റെ പിറ്റേന്ന്  പഠിത്തം നിർത്തുവാണെന്നല്ലേ പറഞ്ഞേക്കുന്നേ..."  
"അതൊക്കെ  അത്രേയുള്ളൂ..."  
"അപ്പോൾ പിന്നെ ഞാൻ ഒറ്റയ്ക്ക് തുഴയേണ്ടി വരത്തില്ലേ... ലൈഫ് നല്ല സ്മൂത്തായി പോകണമെങ്കിൽ നമ്മൾ കുറച്ചൊക്കെ  പ്ലാൻ   ചെയ്തു  കൊണ്ട്  പോകണം. അല്ലാതെ ആവേശത്തിന്  എടുത്തു ചാടിയാലെ  നടുവൊടിയും..."  
"അതല്ല... ഇടയ്ക്കെന്തോ  ഒരു കാര്യം പറഞ്ഞാരുന്നല്ലോ. കെട്ടി പിറ്റേ വർഷം കുട്ടികളോ?"  
"എന്താ  കുട്ടികൾ വേണ്ടേ? "  
"വേണം... പക്ഷെ അതൊക്കെ പതിയെ മതി. ഞാൻ ഒന്നുമറിയാത്ത കുഞ്ഞാണെന്നാ എന്റമ്മ പറയുന്നേ. ഒക്കെ ഒന്ന് പഠിച്ചു വരണ്ടേ..."  
"അതമ്മ  പറയുന്നതല്ലേ... കുഞ്ഞൊന്നുമല്ലെന്ന്   എനിക്ക് മാത്രമല്ലേ   അറിയൂ..."   വിഷ്ണു പൊട്ടിച്ചിരിച്ചു.  
"ഓ വല്യ തമാശ..."  
"എന്താ കഴിക്കുന്നേ? "  
"ചിപ്സ് "  
"എടി ദുഷ്ടേ.... എന്നിട്ട് എനിക്ക് വേണമെന്ന് ചോദിച്ചോ..."  
"ചോദിക്കണമായിരുന്നോ? "  
"സ്നേഹമുള്ളവർ അങ്ങനെയാ. "  
"സ്നേഹത്തോടെ ഞാനൊരു ഉമ്മ തന്നാലും മതിയോ?"  
പ്രധാന വാതിലിൽ ഒരു നിഴൽ അനങ്ങുന്നതറിഞ്ഞു ധൃതി മുഖം തിരിച്ചു നോക്കി.   വാതിലിൽ അവളെ നോക്കി നിൽക്കുന്ന തമ്പി.  അവൾ  ഞെട്ടിപിടഞ്ഞെണീറ്റു. ഒപ്പം ഫോൺ ഓഫ് ചെയ്തു.  

നിശാശാലഭം 🪷Where stories live. Discover now