ഭാഗം 25🪷

323 37 11
                                    

മുന്നിൽ വിഷ്ണുവിന്റെ  ബൈക്കും പിന്നിൽ തമ്പിയുടെ ബുള്ളറ്റും വെടിയുണ്ട പോലെ റോഡിലൂടെ  ചീറി  പാഞ്ഞു പോയി. ബൈക്കിന്റെ  പിന്നിൽ ഇരുവശത്തായി കാലിറക്കിയിരുന്ന്  അവനെ ഇറുകെ ചുറ്റി പിടിച്ചു അവന്റെ മുതുകിൽ മുഖം പൂഴ്ത്തി കണ്ണടച്ചുപിടിച്ചിരിക്കുകയിരുന്നു  ധൃതി

വിഷ്ണു ആയിരുന്നു അവളുടെ ധൈര്യം.  കൊടുങ്കാറ്റോ സുനാമിയോ ഭൂകമ്പമോ എന്തും വന്നോട്ടെ... വിഷ്ണു കൂടെയുണ്ടെങ്കിൽ ആരെയും ഒന്നിനെയും ഭയക്കേണ്ടതില്ലയെന്ന്  മനസ്സ് അവളോട് മന്ത്രിച്ചു കൊണ്ടിരുന്നു.

വണ്ടികളെ ഓവർടേക്ക് ചെയ്തും  വളവുകളും തിരിവുകളും  പിന്നിട്ടും  വിഷ്ണുവിന്റെ ബൈക്ക് പറന്നു. അപ്പോഴതാ മുന്നിലായി  റോഡ് സൈഡിൽ  ഒരു പോലീസ് ജീപ്പ്. ചെക്കിങ്ങിന്റെ ഭാഗമായി വണ്ടികൾ തടയുന്നു.

ബൈക്ക് വരുന്നത് കണ്ടു ഒരു കോൺസ്റ്റബിൾ റോഡിലേക്ക് ഇറങ്ങി നിന്ന് കൈ കാണിക്കുന്നു.

വിഷ്ണു വേഗത കുറച്ചു. പിന്നിൽ തമ്പിയും എത്തികഴിഞ്ഞു. ബൈക്ക് ഒതുക്കുകയാണെന്ന് കരുതി  കോൺസ്റ്റബിൾ പിന്നിലേക്ക് മാറിയ തക്കത്തിൽ വിഷ്ണു ആക്സിലേറ്റർ കൊടുത്തു. ബൈക്ക് പാഞ്ഞു പോയി. അവർ പിന്നാലെ വരുമെന്ന് കരുതി അവൻ  മെയിൻ റോഡിൽ നിന്നും ഒരു ഡൈവെർഷൻ  റോഡിലേക്ക് ബൈക്ക് തിരിച്ചു. ഏതോ ഊടുവഴികളിലൂടെ ഓടി  മറ്റൊരു റോഡിലെത്തി. വീണ്ടും മുന്നോട്ട്. ധൃതിയുടെ അനക്കമൊന്നുമില്ല.

അവൻ ഇടതു കൈ പിന്നിലേക്ക് നീട്ടി അവളുടെ തലയിൽ തട്ടി വിളിച്ചു. 

"മോളേ..."

അവന്റെ മുതുകിൽ നിന്നും അവൾ മുഖമുയർത്തി. വിഷ്ണു മുഖം ചരിച്ചു  അവളെയൊന്ന്  നോക്കി പുഞ്ചിരിച്ചു .

"പേടിച്ചോ?" ധൃതിയുടെ മുഖത്തും നനഞ്ഞ ഒരു പുഞ്ചിരി തെളിഞ്ഞു.

"ചെറുതായിട്ട്........... " അവൾ ചുറ്റും നോക്കി.

"ഇതെവിടെത്തി വിഷ്ണുവേട്ടാ....? "

"യാതൊരു പിടിയുമില്ല.  ഏതൊക്കെയോ വഴിയിലൂടെ കേറി വന്നതാ. നമുക്കാ ജംഗ്ഷനിൽ ചോദിക്കാം..."

നിശാശാലഭം 🪷Where stories live. Discover now