വളരെ അധികം സങ്കടം ഒണ്ട് കാരണം സപ്പോർട്ട് തീരെ എല്ലാ 🙂
വായിക്കുന്നതിന്റെ പകുതി പോലും വോട്ട് ഇല്ല വായികുന്നോർക് ഒരു വോട്ട് തന്നിട് ആയിക്കൂടെ അതിന് എന്തിനാ നിങ്ങൾ പിശുക്കുന്നേയ് 🥹സപ്പോർട്ട് ചെയ്യും എന്നാ പ്രതീക്ഷ യോടെ തുടങ്ങു്ന്നും
വെള്ളിയാഴ്ച രാവിലെ 10 മണി കഴിഞ്ഞാണ് വിഷ്ണുവും ധൃതിയും പൂവാർ ഐലന്റിലേക്ക് പോയത്. ആയുഷ്നെ ഓവെള്ളിയാഴ്ച രാവിലെ 10 മണി കഴിഞ്ഞാണ് വിഷ്ണുവും ധൃതിയും പൂവാർ ഐലന്റിലേക്ക് പോയത്. ആയിഷനെ ഓഫീസിലിറക്കി തുടർന്ന് കോളേജ് ജക്ഷനിൽ നിന്നും വിഷ്ണു ധൃതി യെ കൂടെ കൂട്ടുകയായിരുന്നു.
ആയുഷ് എന്തെങ്കിലും പറഞ്ഞോയെന്ന് പോകുന്ന വഴിയ്ക്ക് ധൃതി അന്വേഷിച്ചു.
ആയുഷ് പറഞ്ഞത് ഇങ്ങനെ ആയിരുന്നു.
"നിങ്ങൾ രണ്ടു പേരും തീരുമാനിച്ചു കഴിഞ്ഞു. ഞാൻ തടഞാലും ഏതെങ്കിലും വഴി നിങ്ങൾ പോയിരിക്കും. പിന്നേ ഞാനിനിയെന്ത് പറയാനാ. എന്തായാലും സൂക്ഷിച്ചു പോയിട്ട് വാ. ലേറ്റ് ആവുമെങ്കിൽ ബൈക്ക് നീ നിന്റെ വീട്ടിൽ തന്നെ വച്ചിരുന്നാൽ മതി. ഞാൻ രാവിലെ അങ്ങോട്ട് വന്നോളാം. "
"ലേറ്റാവില്ലടാ. അവളുടെ അമ്മ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തും മുന്നേ തിരിച്ചു വരും. "
ആയുഷ് പിന്നെ മറുത്തൊന്നും പറഞ്ഞില്ല. വിഷ്ണുവിന്റെ വയറിലൂടെ കൈ ചുറ്റി അവന്റെ മുതുകിലേക്ക് മുഖം ചേർത്ത് ധൃതി ആ യാത്രയുടെ സുഖം ആസ്വദിച്ചു. ഒടുവിൽ പൂവാറിൽ എത്തിയപ്പോൾ റോഡ് സൈഡിലെ ഒരു റെസ്റ്റോറന്റിൽ കയറി അവർ ഫുഡ് കഴിച്ചു. നെയ്യാറും അറബികടലും സംഗമിക്കുന്ന മനോഹരമായ സ്ഥലം. അതായിരുന്നു പൂവാർ.
ഒരു ബോട്ട് ജെട്ടിയുടെ വലിയ മെയിൻ ഗേറ്റ് കടന്നു വിഷ്ണു ബൈക്ക് ഉള്ളിലേക്ക് ഓടിച്ചു കയറ്റി. വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന ഭാഗത്ത് വണ്ടി ഒതുക്കി ഹെൽമെറ്റ് ഊരി ഹാൻഡിലിൽ തൂക്കി ഇറങ്ങി. കല്ലുകൾ പാകിയ നടപ്പാതയിലൂടെ ഇരുവരും ബോട്ടുകൾ കിടക്കുന്ന ഭാഗത്തേയ്ക്ക് പോയി. ആളുകൾ ബോട്ടുകളിൽ കയറാൻ തയ്യാറെടുക്കുന്നു.
YOU ARE READING
നിശാശാലഭം 🪷
Fanfictionനീ....... എന്നിലേക്കായി അടർന്നുവീണൊരാ പ്രണയപുഷ്പത്തിൻ നിശാശലഭം 🪷