ഭാഗം 16🪷

336 36 11
                                    

രാത്രിയിൽ വിഷ്ണു പൂമുഖത്തെ അരപ്ളേസിൽ കാലുകൾ നീട്ടി വച്ചു ഭിത്തിയിലേക്ക് ചാരി പുറത്തെ ഇരുട്ടിലേക്ക് നോക്കി ചിന്തിച്ചിരിക്കുമ്പോൾ ദേവുമ്മ അടുത്തേക്ക്  വന്നു:

"നേരം ഒരുപാടായി. നീ ഒന്നും കഴിക്കുന്നില്ലേ. അത്താഴം വിളമ്പട്ടെ?"

പനി പിടിച്ചത് പോലെ അമ്മയുടെ സ്വരം അടഞ്ഞിരിക്കുന്നതായി വിഷ്ണുവിന് തോന്നി. ദേവുമ്മ തുടർന്നു :

"നീ മടങ്ങി പോവും മുന്നേ കിങ്ങിണിയെ ആർക്കെങ്കിലും കൊടുക്കണം. എനിക്കിനി   അതിനെ  തനിയെ നോക്കാൻ  ബുദ്ധിമുട്ടാവും. രാവിലെ ഗോപാലനോട് ചെന്നു പറഞ്ഞാൽ അവൻ വന്നു നോക്കും."

വിഷ്ണു  അമ്മയെ വേദനയോടെ നോക്കി.  ഇഷ്ടത്തോടെയല്ല അമ്മ ഇതൊക്ക പറയുന്നതെന്ന് വിഷ്ണുവിന് അറിയാം.  കിങ്ങിണിയേ വിൽക്കുന്ന കാര്യത്തിന് തന്നോട് തട്ടി  കയറിയ ആളാണ്.  ഇനി കാർത്തുവിനെ അപ്പച്ചി ഇങ്ങോട്ട് വിടില്ലെന്ന് അമ്മയും ഉറപ്പിച്ചു കഴിഞ്ഞു.

"എണീറ്റു വാ....കഴിച്ചിട്ട് എവിടേലും കിടക്കാം."

വിഷ്ണു അമ്മയുടെ കൈ കവർന്നു.

"അമ്മയ്ക്ക് എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ?"
ഇനിയിപ്പോ അവരാരും ഇങ്ങോട്ട് വരലും ഉണ്ടാവില്ല. ഇതൊക്കെ താങ്ങാനുള്ള കരുത്ത് എന്റെ കുട്ടിക്ക് ദൈവം കൊടുക്കണേന്നുള്ള ഒറ്റ പ്രാർത്ഥന മാത്രേ ഇപ്പൊ ഉള്ളൂ."

അവസാനം ആയപ്പോഴേക്കും മാളുവമ്മയുടെ കണ്ഠം ഇടറി. അമ്മയെ ചേർത്തു പിടിച്ചു ആ നെഞ്ചിലേക്ക്  അവൻ  മുഖം ചായ്ച്ചു. സാന്ത്വനിപ്പിക്കുമ്പോലെ മാളുവമ്മ അവന്റെ മുടിയിൽ തഴുകി.

"നിനക്കിഷ്ടമില്ലാത്ത ഒന്നിനും അമ്മ നിർബന്ധിക്കില്ല. നിന്റെ സന്തോഷമാണ് അമ്മയ്ക്ക് വലുത്. ഞാൻ പറഞ്ഞത് എന്റെ ആഗ്രഹമാണ്. നിന്റിഷ്ടം അമ്മ ചോദിച്ചില്ല. നിന്റൊപ്പം  കളിച്ചു വളർന്ന പെൺകുട്ടിയേ നീ നിന്റെ സ്വന്തം അനുജത്തിയേ പോലെ കണ്ടിട്ടുണ്ടെങ്കിൽ അത് നിന്റെ ശുദ്ധമനസ്. അത് ഞങ്ങളാരും കാണാതെ പോയി. നിന്നോട് ചോദിക്കാതെ ചിന്നുവിന് ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും ഞാൻ കൊടുത്തു. അങ്ങനൊരു തെറ്റ് അമ്മ ചെയ്തു പോയി. നിന്റെ ഇഷ്ടക്കേട് ഇപ്പോഴെങ്കിലും   തുറന്നു പറഞ്ഞത് നന്നായിട്ടേ  ഉള്ളൂ. ജീവിതകാലം മുഴുവൻ ഒന്നിച്ചു കഴിയേണ്ടത് നിങ്ങളല്ലേ. ഇഷ്ടമില്ലാതെ കല്യാണം കഴിയ്ക്കുന്നതിലും  നല്ലത് അത് വേണ്ടന്നു വയ്ക്കുന്നത്  തന്നെയാ. ഒന്ന് രണ്ടു ദിവസം  കഴിയുമ്പോൾ ഈ വിഷമമൊക്കെ  മാറും. അവളെ ഇഷ്ടപ്പെടുന്ന ആരെങ്കിലും അതിനെ കൊണ്ട് പൊയ്ക്കോട്ടേ.എവിടെ ആയാലും അവൾ സന്തോഷത്തോടെ കഴിയുന്നത് കണ്ടാൽ മാത്രം മതി."

നിശാശാലഭം 🪷Where stories live. Discover now