ഹോസ്പിറ്റൽ സ്റ്റാഫ് കംപ്ലയിന്റ് ചെയ്തതിൻ പ്രകാരം പോലീസിന്റെ enquiry ഉണ്ടായിരുന്നു. മോഷ്ടിക്കാൻ കയറിയ കള്ളൻ ആക്രമിച്ചതാണെന്ന് വിഷ്ണു മൊഴി നൽകി. വിഷ്ണുവിന്റെ കയ്യിലെ മുറിവ് നല്ല ആഴത്തിലുള്ളതായിരുന്നു. ഇതിനിടയിൽ Bystander ആരെങ്കിലും കൂടെ വേണം എന്ന condition വന്നതോടെ മറ്റു ഗത്യന്തരമില്ലാതെ വിഷ്ണു ആയുഷ്യ നെ വിളിച്ചു വരുത്തി. ഒരു വാക്ക് പറയാതെ പോന്നതിനു അവന്റെ വായിൽ നിന്നും വയറു നിറയെ കിട്ടി.
മാത്രമല്ല പോലീസിനോട് തമ്പിയുടെ പേര് പറയാഞ്ഞത് എന്ത് കൊണ്ടാണെന്നു ചോദിച്ച് ചാടുകയും ചെയ്തു. അയാളെ അകത്താക്കാൻ കിട്ടിയ അവസരം വെറുതെ കളഞ്ഞ നീ എന്തൊരു മണ്ടനാണെന്നാണ് അവന്റെ ചോദ്യം. തന്നോടുള്ള ഇഷ്ടം കൊണ്ടാണ് അവനിങ്ങനെയൊക്കെ പറയുന്നതെന്ന് വിഷ്ണുവിനറിയാം.
"നന്നായി പെരുമാറി വിട്ടിട്ടുണ്ടടാ. അത് മതി... " എന്ന് പറഞ്ഞു വിഷ്ണു ഒഴിഞ്ഞു. പക്ഷെ ആയുഷ്യന്റെ സങ്കടം മാറുന്നില്ല.
"ഞാനാണല്ലോടാ നിന്നെ അവിടെ കൊണ്ട് ചെന്നു പരിചയപെടുത്തിയത്. അത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ..."
"ശ്ശെ അതിന് നീയെന്ത് ചെയ്തിട്ടാ. ഇതു ഞാനായിട്ട് വരുത്തി വച്ചതല്ലേ... ഞാൻ തന്നെ അവസാനിപ്പിച്ചു കൊള്ളാം. പക്ഷെ നീയീ നടന്നതൊന്നും ധൃതിയോട് പറയരുത്... അവളിതൊന്നും അറിയണ്ട. അറിഞ്ഞാൽ സഹിക്കില്ല. "
ആയുഷ് ഒന്നും മിണ്ടിയില്ല. മുറിവ് സ്റ്റിച്ചിട്ട് പൊതിഞ്ഞു കെട്ടിയിരുന്നു. എങ്കിലും രാവിലെയാണ് ഡിസ്ചാർജ് കൊടുത്തത്. വിവരമറിഞ്ഞപ്പോൾ അമ്മ കൂടെ വരാൻ വാശി പിടിച്ചെന്ന് ആയുഷ് പറഞ്ഞു. അമ്മയെ വിളിച്ചു ആയുഷ് ഫോൺ വിഷ്ണുവിന്റെ കയ്യിൽ കൊടുത്തു. കുറച്ചു നേരം അവൻ സംസാരിച്ചു. കുഴപ്പമില്ല രാവിലെ വീട്ടിൽ പോകാമെന്നു പറഞ്ഞു അവൻ സമാധാനിപ്പിച്ചു വച്ചു. അന്ന് രാത്രി ആയുഷ് കൂട്ടിരുന്നു. രാവിലെ വാടക വീട്ടിൽ എത്തിയപ്പോൾ ആയുഷും അമ്മയും അനുജത്തിയും ഒരു ഓട്ടോയിൽ അവിടേയ്ക്ക് ചെന്നു. വീട്ടിലേക്ക് ചെല്ലാൻ അമ്മ നിർബന്ധിച്ചുവെങ്കിലുo വിഷ്ണു നന്ദിപൂർവ്വം നിരസിച്ചു. എങ്കിൽ മുറിവ് കരിയും വരെ ഫുഡ് അമ്മ കൊടുത്തു വിടാമെന്ന് പറഞ്ഞു. ഒഴിയാൻ നിവർത്തിയില്ലാതെ അവൻ സമ്മതിച്ചു കൊടുത്തു.