അയാൾ ഒന്ന് മുരടനക്കി. പിന്നെ തുടർന്നു :
"അതേ വിഷ്ണു ... ഞങ്ങൾ വന്നത് നിന്നെ കണ്ടു ഒരു കാര്യം തീരുമാനിക്കാനാണ്. ഒപ്പോളോട് സംസാരിച്ചപ്പോൾ നീ വന്നിട്ട് തീരുമാനിക്കാംന്ന് പറഞ്ഞു."
"എന്റെയും കാർത്തുന്റെയും കല്യാണകാര്യത്തെ കുറിച്ചല്ലേ? അമ്മ പറഞ്ഞു. ഞങ്ങൾ ഇപ്പോൾ അതേ കുറിച്ച് സംസാരിക്കുവാരുന്നു. ഞാൻ പറയുന്നത് അമ്മയ്ക്ക് മനസിലാവുന്നില്ല. പക്ഷെ അമ്മാവനും അപ്പച്ചിയും എന്നെ മനസിലാക്കും എന്ന് ഞാൻ കരുതുന്നു."
അരുതേ എന്ന് ദേവുമ്മ കണ്ണ് കാണിക്കുന്നത് വിഷ്ണു ശ്രദ്ധിച്ചില്ല. ഒന്നും മനസിലാവാതെ ദേവരാജ്നും സുനന്ദയും തങ്ങളിൽ നോക്കി.
"നീയെന്താ പറഞ്ഞു വരുന്നത്." ദേവരാജൻ ചോദിച്ചു.
"അമ്മാവാ... ഞാനും കാർത്തുവും ഒരുമിച്ചു കളിച്ചു വളർന്നവരാ. എനിക്കൊരു കൂടപ്പിറപ്പില്ല. അത് കൊണ്ട് തന്നെ അവളെ ഞാനെന്റെ കുഞ്ഞു പെങ്ങളെ പോലെയാണ് കണ്ടിരുന്നത്. അങ്ങനെ ഒരിഷ്ടം മാത്രേ എനിക്കവളോടുള്ളൂ . ഒരു ഭാര്യയുടെ സ്ഥാനത്ത് എനിക്കവളെ കാണാൻ ബുദ്ധിമുട്ടുണ്ട് . "
"ആ പഷ്ട്.... " സുനന്ദയുടെ പുച്ഛം കലർന്ന ഒച്ച. പരിഹാസത്തോടെ അവർ വിഷ്ണുവിനെയും ദേവുമ്മയേയും ഒന്ന് നോക്കി. പിന്നെ ദേവരാജ്ന്റെ നേരെ തിരിഞ്ഞു.
"നിങ്ങൾക്ക് കാര്യം മനസിലായില്ലേ മനുഷ്യ...... നമ്മുടെ മോളേ കെട്ടാൻ ഇവനിപ്പോ താല്പര്യം ഇല്ലെന്ന്."
"അപ്പച്ചി... നിങ്ങൾ വിചാരിക്കുന്ന പോലെയൊന്നുമല്ല കാര്യങ്ങൾ. എന്റെ മനസിൽ അവൾക്കുള്ള സ്ഥാനം...."
അവനെ തുടരാൻ സുനന്ദ സമ്മതിച്ചില്ല.
"കൊള്ളാടാ... നന്നായിട്ടുണ്ട്. അല്ല, സർക്കാർ ജോലി കിട്ടി തിരുവനന്തപുരം വരെ പോയിട്ട് വന്നപ്പോഴാണോ നിനക്ക് കാർത്തു അനുജത്തിയായത്? അല്ല എനിക്ക് അറിയാമ്മേലാഞ്ഞിട്ട് ചോദിക്കുവാ. ഞങ്ങൾക്കീ വിവരവും വിദ്യാഭ്യാസവും സർക്കാരുദ്യോഗവുമൊന്നും ഇല്ലേ... " പരിഹസിക്കുന്ന രീതിയിൽ സുനന്ദ ചിറി കോട്ടി.
YOU ARE READING
നിശാശാലഭം 🪷
Fanfictionനീ....... എന്നിലേക്കായി അടർന്നുവീണൊരാ പ്രണയപുഷ്പത്തിൻ നിശാശലഭം 🪷