ഭാഗം 4🪷

646 37 12
                                    

രാവിലെ വിഷ്ണുവിനെ യാത്ര അയക്കാൻ തെക്കേപ്പാട്ട് നിന്നും ദേവരാജനും സുനന്ദ യും മക്കളും എത്തിയിരുന്നു.

അമ്പലത്തിൽ പോയി വന്നിട്ട് വിഷ്ണു അച്ഛനെ അടക്കിയ തറയിൽ തിരി കൊളുത്തി. അമ്മയുടെയും അമ്മാവന്റെയും കാൽ തൊട്ടു തൊഴുതു. എല്ലാവരുടെയും മുഖത്ത് മാറി മാറി നോക്കി യാത്ര പറയുമ്പോൾ കാർത്തികയുടെ നിറഞ്ഞ കണ്ണുകൾ കണ്ടില്ലെന്നു നടിച്ചു.

ബാഗ് തൂക്കി നടയിറങ്ങി.

ശിവപുരത്ത് നിന്നും ഇനി ശ്രീ പദ്മനാഭന്റെ മണ്ണിലേക്ക് !

ജോലിക്ക് കയറി രണ്ടാമത്തെ ദിവസം ബ്ലോക്ക് ഓഫിസിലെ ജൂനിയർ ക്ലാർക്ക് ആയുഷ് ആണ് വിഷ്ണു വിന് ഒരു വീട് തരപ്പെടുത്തി കൊടുത്തത്. ആള് പാവമാണ്. സമപ്രായം. മാത്രമല്ല കണ്ടപ്പോൾ മുതൽ നല്ല ഫ്രീയായി  സംസാരിച്ചു തുടങ്ങി. പെട്ടന്ന് തന്നെ വിഷ്ണു അവനുമായി  കമ്പനിയായി.

ടാക്സി ഡ്രൈവർ ആയിരുന്ന ആയുഷ് യിന്റ് അച്ഛൻ  ഒരാക്സിഡന്റിൽ മരണപ്പെടുകയായിരുന്നു. വീട്ടിൽ അമ്മയും അനിയത്തിയും മാത്രം. അവന്റെ വീടിന് മൂന്ന് കിലോമീറ്റർ അപ്പുറം നാല്  സെന്റിനുള്ളിൽ ചുറ്റു മതിലോടു കൂടിയ ചെറിയ ഓടിട്ട വീട്. രണ്ടു ബെഡ്റൂം. അടുക്കള. മുന്നിൽ ഒരു നീളൻ വരാന്ത. വീടിന് പിന്നിലായി  കിണറും,  ബാത്ത്റൂമും.  മെയിൻ റോഡിൽ നിന്നും കുറച്ചു ഉള്ളിലേക്ക് മാറിയാണ് ആ  വീട്.  വാടകയും കുറവ്.

വീടിന്റെ വലിപ്പമല്ല കയ്യിലൊതുങ്ങുന്ന വാടകയാണ് പ്രധാനം.

വീട് വാടകയ്ക്ക് കൊടുത്തു പണം വാങ്ങുന്നതിലും വീട്ടുടമ മുൻതൂക്കം കൊടുക്കുന്നത് വീടും പരിസരവും വൃത്തിയായി കിടക്കുമല്ലോ എന്ന ചിന്തയാണെന്നാണ് ശആയുഷ് പറയുന്നത്.

റോഡിനു നേരെ എതിരെയാണ് ഹൗസ് ഓണർ താമസം.

ചെല്ലുമ്പോൾ നാല്പതിനോട് അടുത്ത് പ്രായമുള്ള ഒരു സ്ത്രീ വന്നു വാതിൽ തുറന്നു. വനജ എന്നാണ് പേര്. മെഡിക്കൽ കോളേജിൽ  നേഴ്സ് ആണ്. ഭർത്താവ് പോലീസിൽ. അയാൾ ആഴ്ചയിൽ ഒരിക്കലോ മറ്റോ വരുള്ളൂ. ഒറ്റ മകൾ.

വാടക ചീട്ടെഴുതി അഡ്വാൻസും ഒരു മാസത്തെ വാടകയും കൊടുത്തു താക്കോൽ വാങ്ങി. അടച്ചു പൂട്ടി ഇട്ടിരുന്നതു കൊണ്ടാവണം ഒരു മുഷിഞ്ഞ മണം വീടിനുള്ളിൽ തളം കെട്ടി നിൽക്കുന്നു. കാറ്റ് യഥേഷ്ടം കയറാൻ ജനാലകളും വാതിലുകളും മലർക്കെ തുറന്നിട്ടു. ശആയുഷ് യും വിഷ്ണുവും കൂടി വീട് അടിച്ചു വാരി വൃത്തിയാക്കി. പിന്നെ അവന്റെ ബൈക്കിൽ ജംക്ഷനിൽ പോയി വീട്ടിലേക്കുള്ള അത്യാവശ്യം സാധനങ്ങൾ വാങ്ങിച്ചു.

നിശാശാലഭം 🪷Where stories live. Discover now