ഭാഗം 23🪷

320 45 21
                                    

സപ്പോർട്ട് ഓക്കേ ഭയങ്കര കൊറവാ 🥹 എന്താ ആരും സപ്പോർട്ട് ചെയത്തെ ബോർ ആകുന്നുണ്ടോ സോറി

എന്ത് ഉണ്ടേലും തുറന്നു പറയണേ ❤️

....

കല്യാണക്കുറി കിട്ടിയപ്പോൾ സുനന്ദ ,  ദേവ രാജരോട് പറഞ്ഞു.

"ദേവേയേട്ടാ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ആരൊക്കെ വേണമെങ്കിലും വന്നോട്ടെ. പക്ഷെ നിങ്ങളുടെ ഓപ്പോളോ,  അവരുടെ മോനോ ഇതിനകത്ത് കയറാൻ പാടില്ല. "

"അതെന്തു തോന്നിവാസമാടി നീയീ  പറയുന്നേ...?  "

"തോന്നിവാസമല്ല ഇതെന്റെയൊരു വാശിയാണെന്ന് കൂട്ടിക്കോ.... "

ദേവ രാജരുടെ നിയന്ത്രണം വിട്ടു:

"സുനന്ദേ .. നീ പറയുന്നതൊക്കെ കേൾക്കുന്നത് കൊണ്ട് ഞാൻ നിന്റെ അടിമയാണെന്ന്  വിചാരിക്കരുത്. എന്റെ ഓപ്പോള് കല്യാണത്തിന് വരുന്നത് കൊണ്ട് നിനക്കെന്താടി വേദന. നിന്റെ നെഞ്ചത്ത് ചവിട്ടിയാണോ അവരീ വീട്ടിൽ കയറുന്നേ.  ആണോ ? "

"നിങ്ങള് ഇത്ര പെട്ടന്ന് എല്ലാം മറന്നോ മനുഷ്യ..... "

അവർ കണ്ണ് മിഴിച്ചു.

"ചോദിക്കുന്ന കേട്ടില്ലേ എന്ത്  ചെയ്തെന്ന്.  അവന്റെ വായിലിരിക്കുന്ന മൊത്തം കേട്ട്  കരഞ്ഞു കൊണ്ടു ആ വീടിന്റെ  പടിയിറങ്ങിയതും  കറിവേപ്പില പോലെ നമ്മുടെ കൊച്ചിനെ വലിച്ചെറിഞ്ഞതുമൊന്നും  നിങ്ങൾക്ക് ഓർമയില്ല അല്ലേ.  എങ്ങനെ ഇതൊക്കെ നിങ്ങൾക്ക്   മറക്കാൻ പറ്റുന്നു. "

"കാർത്തുവിനെ വിഷ്ണു വേണ്ടെന്നു വച്ചിട്ടുണ്ടെങ്കിൽ അതിന്റെ കാരണവും അവൻ പറഞ്ഞിട്ടുണ്ട്. അത് നീ കേട്ടില്ലേ ? "

"അവനാ പറഞ്ഞത് നിങ്ങളങ്ങ്  കണ്ണടച്ച് വിശ്വസിച്ചോ. കൊള്ളാം നന്നായിട്ടുണ്ട്. "

"വേറെന്തെങ്കിലും കാരണം കൊണ്ടാണെങ്കിൽ തന്നെ ഓപ്പോളെന്തു പിഴച്ചു. ആ ഉള്ളു നീറുന്നത് എനിക്കറിയാം. നിനക്കതു കാണാൻ പറ്റില്ല. കാരണം നിന്റെ കണ്ണിൽ തിമിരം ബാധിച്ചിരിക്കയാ. ശത്രുതയുടെ തിമിരം. "

"അതെ.  ആ അമ്മയും മോനും എന്റെ ശത്രുക്കളാ. . എനിക്ക് ജീവനുള്ളിടത്തോളം കാലം ആ വീടുമായി ഒരു ബന്ധവുമില്ല. അവരിവിടെ വരുന്നത് എനിക്കിഷ്ടവുമല്ല."

നിശാശാലഭം 🪷Where stories live. Discover now