ഭാഗം 2🪷

800 50 10
                                    



കിണറിന്റെ ഒരു വശത്ത് ചെറു കയർ വലിച്ചു കെട്ടിയ പന്തലിൽ പടർന്നു കിടക്കുന്ന നീളൻ പയർ പൊട്ടിച്ചെടുക്കുകയായിരുന്നു ദേവുമ്മ . കാർത്തിക വരുന്നത് കണ്ടു അവർ അവളെ നോക്കി ചിരിച്ചു:

"നിന്നെ കണ്ടില്ലല്ലോന്ന് ദേ...ഇപ്പോ വിചാരിച്ചിട്ടേയുള്ളൂ." മുഖം വീർപ്പിച്ചു അവൾ ചെന്ന് അടുക്കള തിണ്ണയിൽ ഇരുന്നു.

പയർ പൊട്ടിച്ചു വച്ച മുറവുമായി ദേവുമ്മ അവളുടെ അടുത്ത് ചെന്നിരുന്നു.

"എന്താ കാർത്തു . നീയെന്താ വല്ലാതെ?"

"ആ കിരൺ ഇന്നലെ പിടി കൂടി എന്റെ കുപ്പിവള മൊത്തം പൊട്ടി പോയി. ദേ വളയിടാത്ത കൈ എന്ത് വൃത്തികേടാന്ന് നോക്കിക്കേ. കണ്മഷി തീർന്നു. കരിയെഴുതാത്ത കണ്ണുകൾ അമ്മായി കണ്ടോ ? വിസ്‌ജെനുവേട്ടനോട് ഒന്ന് വാങ്ങി വരാൻ പറഞ്ഞിട്ട് കേട്ട ഭാവം പോലും നടിച്ചില്ല. അല്ലെങ്കിലും വിഷ്ണുവേട്ടന് ഇപ്പോൾ എന്നെ കണ്ണെടുത്താൽ കണ്ടുടാ. "

കാർത്തിക ഏങ്ങി. അതു കേട്ടു ദേവുമ്മയ്ക്ക് ചിരി വന്നു.

"എന്റെ കൊച്ചേ, രാവിലെ അടുക്കള സാധനം വാങ്ങാൻ ഞാനൊരു ലിസ്റ്റ് കൊടുത്തു വിട്ടിട്ടുണ്ടാരുന്നു. അതിന്റെ പേരിൽ എന്നോട് ശുൺടിയെടുത്താ വിഷ്ണു ഇവിടുന്നു ഇറങ്ങിയേ. ആ ദേഷ്യത്തിൽ പറഞ്ഞതാടി. അതിനു നീയിങ്ങനെ വിഷമിച്ചാലോ? നിനക്ക് വളയും പൊട്ടുമൊക്കെ അമ്മായി വാങ്ങിത്തരാം."

കാർത്തികയുടെ മുഖം തെളിഞ്ഞു.

"നീ വല്ലോം കഴിച്ചാരുന്നോ? വാ അമ്മായി കാപ്പി തരാം." മുറവുമായി ദേവുമ്മ എണീറ്റു.

"കഴിച്ചതാ. എന്നാലും അമ്മായീടെ കയ്യീന്ന് എന്തേലും കഴിച്ചില്ലേ ഒരു സുഖവും തോന്നില്ല." ചിരിയോടെ കാർത്തു എണീറ്റു ദേവുമ്മയുടെ പിന്നാലെ അകത്തേക്ക് നടന്നു.

🪷


ഇരുവരും ചേർന്ന് ഉച്ചയൂണ് തയ്യാറാക്കുമ്പോൾ പുറത്തു പോസ്റ്റ് മാന്റെ സൈക്കിൾ ബെൽ മുഴങ്ങി കേട്ടു. തുടർന്നു "ദേവുമ്മേ..." എന്ന വിളിയും.

രണ്ടുപേരും മുൻവശത്തെ വരാന്തയിലേക്ക് ചെന്നു.

വിഷ്ണുവിനു ഒരു രജിസ്റ്റാർഡ് ഉണ്ട്. എവിടെ അവൻ ?"

നിശാശാലഭം 🪷Where stories live. Discover now