ഭാഗം 6🪷

401 56 7
                                    


രാവിലെ ധൃതി ഉണർന്നു താഴെ വരുമ്പോൾ ഡ്യൂട്ടി കഴിഞ്ഞു വന്നു വനജ ചായ തിളപ്പിക്കുന്ന തിരക്കിലായിരുന്നു. അമ്മ വന്നത് അറിഞ്ഞിരുന്നില്ല. തലേന്ന് നടന്ന കാര്യങ്ങൾ അമ്മയോട് പറയാനുറച്ചു അകത്തേക്ക് നടന്നപ്പോൾ തമ്പി മുന്നിലേക്ക് കയറി വന്നു. അയാൾ കണ്ണുരുട്ടി പോകാൻ ആംഗ്യം കാട്ടി. ധൃതിയുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു. സങ്കടത്തോടെ അവൾ തിരിഞ്ഞു മുകളിലേക്ക് ഓടി കയറി പോയി. മുറിയിലെത്തി വാതിൽ ചാരുമ്പോളേക്കും അയാൾ തള്ളി തുറന്നു അകത്തേക്ക് കയറി വന്നു.

ഭയന്ന് പിന്നിലേക്ക് മാറിയ ധൃതിയുടെ കവിളിൽ കുത്തിപിടിച്ചു വലിച്ചു ഭിത്തിയിൽ ചേർത്ത് മുരണ്ടു:

"കഴ്വർഡ മോളേ... ഇന്നലെ നടന്നതെന്തെങ്കിലും അവളറിഞ്ഞാൽ... പിന്നെ നീയവളെ ജീവനോടെ കാണില്ല. ഇരു ചെവി അറിയാതെ അവളെ തീർക്കാൻ എനിക്കറിയാം. ഒരുത്തനും വരില്ല ചോദിക്കാൻ. പിന്നെ നീ ഒരു തെരുവ് പട്ടിയെ പോലെ ജീവിത കാലം മുഴുവൻ എന്റെ കാൽച്ചുവട്ടിൽ കിടക്കും. കേട്ടോടീ..... നായെ !"

കവിളിൽ പിടിച്ചു അയാൾ തള്ളിയെറിഞ്ഞു. മുന്നോട്ടു വേച്ചു പോയ ധൃതി ഭിത്തിയിൽ പിടിച്ചു നിന്നു തിരിഞ്ഞു തമ്പിയെ നോക്കി. സങ്കടം കൊണ്ട് അവളുടെ ചുണ്ടുകൾ വിതുമ്പി. താക്കീത് പോലെ വിരൽ ചൂണ്ടി ഒരിക്കൽ കൂടി ഓർമിപ്പിച്ചിട്ട് അയാൾ തിരിഞ്ഞു മുറിവിട്ടു പോയി. മുഖത്ത് കൈ ചേർത്തു ധൃതി ഏങ്ങലടിച്ചു കരഞ്ഞു.

ശ്വാസമടക്കി പിടിച്ചാണ് വിഷ്ണു അതൊക്കെ കേട്ടിരുന്നത്. മുന്നിലിരുന്നു അവൾ മുഖം പൊത്തി കരയുന്നത് കണ്ടപ്പോൾ അവന്റെ കണ്ണുകൾ നനഞ്ഞു. ഇങ്ങനൊരു അവസ്ഥയെ അഭിമുഖീകരിക്കുന്നത് ആദ്യമായിരുന്നു അതുകൊണ്ട് തന്നെ എന്തു പറഞ്ഞു ആശ്വസിപ്പിക്കണം എന്നറിയില്ല.

എന്തൊക്കെയാണ് നടക്കുന്നത്? ഇങ്ങനെയൊക്കെ ഒരു മനുഷ്യന് ചെയ്യാൻ കഴിയുമോ?

മനസാക്ഷിയുള്ള ഒരാൾക്ക് ചിന്തിക്കാൻ കൂടി പറ്റില്ല. അപ്പോൾ അയാൾ അത്രയും നീചൻ ആയിരിക്കണം. അതും അച്ഛന്റെ സ്ഥാനത്തു കണ്ടിരുന്ന ആൾ. ധൃതിയുടെ അമ്മയ്ക്ക് അറിയില്ല ഇതൊന്നും. അറിഞ്ഞാൽ അവർ സഹിക്കില്ല. ആദ്യം കാണുന്ന ആളോട് അവൾ തന്റെ ഈ പ്രശ്നം പറയണമെങ്കിൽ അവളുടെ ഒരു ഗതികേട് എത്ര മോശം ആണെന്ന് ചിന്തിക്കാവുന്നതെ ഉള്ളു. പതിനെട്ടോ പത്തൊൻപതോ വയസുള്ള ചെറിയ പെൺകുട്ടിയുടെ നിസ്സഹയാവസ്ഥ.

നിശാശാലഭം 🪷Where stories live. Discover now