പറക്കുവാൻ ചിറകുകൾ വേണം എന്നില്ല
മനസ്സിൽ ഒരു ആകാശം ഉണ്ടായാൽ മതി
Shibu dinam🙏
Vote❤️
🪷
ഡൈനിങ് ടേബിളിന്റെ മുന്നിൽ ഇരിക്കുന്ന വിഷ്ണു പ്ളേറ്റുകളിൽ പലഹാരങ്ങൾ നിറച്ചു ധൃതി അവന്റെ മുന്നിൽ നിരത്തി വച്ചു.
"ഇത്രയുമോ...? "
അവൻ കണ്ണുമിഴിച്ചു അവളെ നോക്കി.
"മൊത്തം കഴിച്ചിട്ടേ വിടൂ...."
അവൾ പതിഞ്ഞ ഒച്ചയിൽ കുറുമ്പോടെ പറഞ്ഞു. അപ്പോഴേക്കും ഗ്ലാസുകളിൽ ചായയുമായ് വനജയും എത്തി.
"സത്യം പറയാലോ വിഷ്ണു എനിക്കിതിനെ ഫോട്ടോയിൽ കാണാൻ പോലും പേടിയാ. ചിലപ്പോഴെക്കെ ഈ പെണ്ണ് ടീവിയിൽ പാമ്പിനെ കാണുമ്പോൾ വിളിച്ചു കാണിക്കും. എന്നെ പേടിപ്പിക്കാൻ. ഞാനാ ഭാഗത്തോട്ടേ നോക്കാറില്ല....ഇപ്പോൾ വിഷ്ണു വന്നില്ലായിരുന്നെങ്കിലുള്ള അവസ്ഥ ..... അയ്യോ ഓർക്കാൻ കൂടി വയ്യ. ചായ ഇടുമ്പോഴും ഞാൻ അതെ കുറിച്ചാ ചിന്തിച്ചോണ്ടിരുന്നേ.....
വിഷ്ണു വെറുതെ ചിരിച്ചു.
കൊണ്ട് വന്ന മൂന്ന് ചായയിൽ ഒരെണ്ണം വിഷ്ണുവിന്റെ മുന്നിലേക്ക് നീക്കി വച്ചിട്ട് വനജ കസേര നീക്കിയിട്ടിരുന്നു. ഒരു ഗ്ലാസ് അടുത്ത് ഇരിക്കുന്ന ധൃതിയ്ക്ക് മുന്നിൽ വയ്ക്കുന്നതിനിടയിൽ വനജ തുടർന്നു.
"ഞങ്ങളുടെ അയല്പക്കത്തെ സ്ഥിതി വിഷ്ണു കണ്ടല്ലോ. ഒരു വശം ആളൊഴിഞ്ഞ വീട്. മറുവശത്തു വാടകക്കാരാ. ഒരു നിലവിളി കേട്ടാൽ പോലും ഇറങ്ങി നോക്കാത്ത സൈസുകളാ... എനിക്ക് നൈറ്റ് ഡ്യൂട്ടി ഉള്ളപ്പോൾ ഇവളിവിടെ തനിച്ചാണെന്ന് കരുതി ഒരു സ്ത്രീയേ ജോലിക്ക് നിർത്തി. അവരാണെങ്കിലോ കണ്ണ് തെറ്റിയാൽ കട്ടോണ്ട് പോകുന്ന ഒരു സാധനം. വാ തുറന്നാലോ നുണയോട് നുണ. അതോടെ ആ പരിപാടി നിർത്തി. സത്യം പറയാലോ നല്ലൊരു അയൽക്കാരെ കിട്ടിയിരുന്നെങ്കിലെന്നു ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട് .... കഴിക്ക് വിഷ്ണു ..."
അവർ പ്ളേറ്റ് മുന്നിലേക്ക് നീക്കി വച്ചു. അവൻ ചായ ഊതി കുടിക്കുന്നതിനിടയിൽ ഒന്ന് രണ്ട് ഉപ്പേരി എടുത്തു ചവച്ചു.
YOU ARE READING
നിശാശാലഭം 🪷
Fanfictionനീ....... എന്നിലേക്കായി അടർന്നുവീണൊരാ പ്രണയപുഷ്പത്തിൻ നിശാശലഭം 🪷