"Good morning pappa"
"Good....."
"എന്താ പപ്പാ ഇങ്ങനെ മിഴിച്ച് നോക്കുന്നേ"
"അല്ല ഈ നേരത്ത് ഒക്കെ നിന്നെ കാണുന്നത് പതിവ് ഇല്ലാതൊണ്ട് നോക്കിയതാ""ഞാൻ എന്നെങ്കിലും ഒരു ദിവസം നേരത്തെ എഴുന്നേറ്റാൽ നിങൾ എന്നെ ഇങ്ങനെ കളിയാക്കും.അതാ പിന്നെ ഞാൻ എഴുന്നേക്കാതേ"
"അല്ലാതെ നിനക്ക് മടി ആയിട്ടല്ല. ചെന്ന് നിൻ്റെ മമ്മിയെ കൂടെ ഒന്ന് ഞെട്ടിച്ചേക്ക്."
"Mummyy...surprise..."
"ഹേ ഇതെന്ത് അൽഭുതം.""അതികം അൽഭുതിക്കണ്ട,dr.rajeevൻ്റെ അൽഭുതം ഇപ്പൊ കഴിഞ്ഞ് വരുന്ന വഴിയാ, മമ്മിക്ക് വേറെ ദിവസം അവസരം തരാം."
ഞാൻ ഒരു ഗ്ലാസ്സ് ചയേം കുടിച്ച് മൂളിപ്പാട്ട് ഒക്കെ പാടി കിച്ചെനിൽ mummy ദോശ ചുടുന്നതും നോക്കി അങ്ങനെ ഇരുന്നു.
"ഹയാ ,നിനക്ക് ഡെയ്ലി ഈ time ആവുമ്പോ ഒന്ന് എഴുന്നേറ്റ് വന്ന് എന്നെ help ചെയ്തൂടെ.കണ്ടില്ലേ ഞാൻ ഒറ്റക്ക് കഷ്ടപ്പെടുന്നത് "
"പിന്നേ 3 പേർക് ഫുഡ് ഉണ്ടാക്കുന്നത് അല്ലേ ഇത്ര കഷ്ടപ്പാട്"
"ഇത്ര സിംപിൾ ആണേൽ നിനക്ക് ചെയ്തൂടെ.""അത് പിന്നെ ഞാൻ കുഞ്ഞല്ലെ"
"ഓഹ് ഒരു കുഞ്ഞ് വന്നേക്കുന്നു.സ്വന്തമായിട്ട് ഒരു കുഞ്ഞ് ഉണ്ടാവാനുള്ള time ആയി, അപ്പഴാ ..."
"Mummyy...നോക്കിക്കോ ഞാൻ ഇനി ഈ പരിസരത്തേക്ക് വരേ ഇല്ല."
ഞാൻ മുഖം വീർപ്പിച്ച് kitchenഇൽ നിന്ന് ഇറങ്ങി മുറിയിലേക്ക് കയറി പോയി .
എനിക്ക് എന്തിൻ്റെ കേട് ആയിരുന്നു.മര്യാദയ്ക്ക് ഇവിടെ കിടന്ന് ഉറങ്ങിയ മതിയായിരുന്നു.പിന്നെ ഇന്ന് ഉറങ്ങിപ്പോയാൽ ഇൻ്റർവ്യൂ late ആവും.അതാ ഞാൻ 5 മണി തൊട്ട് അലാറം വെച്ച് 7 മണിക്ക് എഴുന്നേറ്റത് .ഇനിയിപ്പൊ എന്തായാലും ഫോണിൽ തോണ്ടി ഇരിക്കാം,കുറച്ച് കഴിഞ്ഞ് റെഡി ആവാം.
ഞാൻ ഫുഡ് ഒക്കെ കഴിച്ച് റെഡി ആയി മമ്മിയോടും പപ്പയോടും bei പറഞ്ഞ് പുറത്തേക്ക് ഇറങ്ങി ബസ്സ് സ്റ്റോപ്പിലേക് നടന്നു.സ്കൂട്ടർ ഉണ്ട് but ഇന്ന് നല്ല ദൂരം പോവാൻ ഉണ്ട്.അത് മാത്രമല്ല അത്യാവശ്യ സമയത്ത് പണി തരുന്ന ഒരു സ്വഭാവം എൻ്റെ സ്കൂട്ടറിന് ഉള്ളതൊണ്ട് ഞാൻ എടുത്തില്ല.പിന്നെ ബസ്സിൽ ഒക്കെ കയറിയിട്ട് കുറേ ആയി.so ബസ്സിൽ പോവാൻ തീരുമാനിച്ച്, self introduction ഒക്കെ മനസ്സിൽ പറഞ്ഞ് ഞാൻ നടന്നു.
YOU ARE READING
Mrs.Ceo
Romance"Haya..i love you" അതും പറഞ്ഞ് അവൻ അവൻ്റെ മുഖം എൻ്റെ മുഖത്തിന് അടുത്തേക്ക് കൊണ്ട് വന്നു His gaze was on my lips. "Sir no..വേണ്ടാ..please..വേണ്ടാ, leave me.