chapter 7

212 14 0
                                    

ഞാൻ ആനന്ദ് sirൻ്റെ റൂമിൽ ചെന്ന് laptop എടുത്ത് കാലമാടൻ്റെ റൂമിലേക്ക് നടന്നു.എന്നോട് ഇവന് എന്താ പറയാൻ ഉള്ളെ..ഇത്ര serious ആയിട്ട് ഒക്കെ വരാൻ പറയാൻ, അല്ലെങ്കിലും ഇവൻ എപ്പഴാ serious അല്ലാതെ...

ഞാൻ റൂമിൽ കയറി laptop കൊടുത്തു.അങ്ങേര് അത് വാങ്ങി ടേബിളിൽ വെച്ചിട്ട് എൻ്റെ നേരെ തിരിഞ്ഞു.

"തനിക്ക് എൻ്റെ അടുത്ത് എന്തേലും problem ഉണ്ടോ"

"Problem!!? എന്ത് problem?"

"അത് തന്നെയാ ഞാനും ചോദിച്ചത്..എന്തെങ്കിലും പ്രശ്നം എന്നോട് ഉണ്ടോന്ന്"
"ഇല്ല sir .. എനിക്ക് എന്ത് പ്രശ്നം"

"പിന്നെ എന്തിനാ ഇതൊക്കെ ചെയ്തേ.."

"എന്ത്?!"

"എല്ലാം അറിഞ്ഞിട്ടും അറിയാത്ത പോലെ അഭിനയിക്കരുത്..ആർക്കും ഒന്നും മനസ്സിൽ ആവില്ലാന്നു കരുതിയോ.."

"അഭിനയം??!Sir...actually sir എന്താ പറയുന്നെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല..ഞാൻ എന്താ...."

"ഇപ്പൊ ഞാൻ ഈ അവസ്ഥയിൽ ആവാൻ കാരണം നീ ആണ്"

ഞാൻ മുഴുവൻ പറയുന്നതിന് മുന്നേ sir ദേഷ്യത്തിൽ എൻ്റെ അടുത്തേക്ക് വന്ന് എൻ്റെ രണ്ട് കൈയിലും മുറുകെ പിടിച്ച്  അലറി കൊണ്ട് പറഞ്ഞു.
ഞാൻ ഞെട്ടി പോയി എന്താ പറയേണ്ടത് എന്നോ ചെയ്യേണ്ടത് എന്നോ അറിയാതെ ഞാൻ അവിടെ തന്നെ അനങ്ങാതെ sirൻ്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു .എന്നോടുള്ള കത്തുന്ന ദേഷ്യം എനിക്ക് ആ കണ്ണുകളിൽ കാണായിരുന്നു.

Sir എൻ്റെ കണ്ണിലേക്ക് തന്നെ നോക്കികൊണ്ട് നിന്നു.

"ഇതൊക്കെ എന്തിനാ ചെയ്തത് എന്ന് പറയാതെ നീ ഇന്ന് ഇവിടുന്ന് പോകില്ല"

എനിക്ക് കരച്ചിൽ വരുന്നുണ്ട്.ഇയാള് ഇത് എന്താ ഈ പറയുന്നത് എന്ന് പോലും എനിക്ക് അറിയില്ല.എൻ്റെ കൈ ആണെങ്കിൽ നല്ലോണം വേദനിക്കുന്നുണ്ട്.

"നിന്നോട് ചോദിച്ചത് കേട്ടില്ലേ.. what are you thinking?"

കാലമാടൻ ദേഷ്യത്തോടെ വീണ്ടും അലറി.

"Sir എൻ്റെ കൈ വേദനിക്കുന്നു."

അവൻ കുറച്ച് നേരം എന്നെ നോക്കിയിട്ട് കൈ വിട്ടു.
"Sir...seriously sir പറയുന്നത് ഒന്നും എനിക്ക് മനസ്സിൽ ആവുന്നില്ല.ഞാൻ എന്ത് ചെയ്ത കാര്യം ആണ് പറയുന്നെ"

Mrs.CeoWhere stories live. Discover now