chapter 30

212 16 13
                                    

Rohan's pov

ഞാൻ coffe കുടിക്കാൻ കിച്ചണിലേക്ക് കയറിയതും റോഷനും മമ്മിയും പെട്ടെന്ന് അവരുടെ സംസാരം നിർത്തി.
ഞാൻ ഒരു സംശയഭാവത്തിൽ അവരെ നോക്കി കോഫിയും എടുത്ത് തിരിച്ച് പോന്നു.

അവര് എന്താ എന്നെ കണ്ടപ്പോ നിർത്തിയത്...കണ്ട്പിടിക്കേണ്ടി യിരിക്കുന്നു.

"Haya.."
"Hm"
"Mummy നിന്നോട് എന്തെങ്കിലും ചോദിച്ചോ"
"എൻ്റെ മമ്മിയോ"
"അല്ല..എൻ്റെ mummy"
"ഇല്ലല്ലോ..എന്താ"
"ഒന്നു ഇല്ല.. ചോദിച്ചെന്നെ ഉള്ളൂ"
"നിങ്ങള് ആൻ്റിയോട് എന്തെങ്കിലും പറഞ്ഞോ"
"ഇല്ല..ഞാൻ ഒന്നും പറഞ്ഞില്ല"
"പിന്നെ aunty എന്നോട് എന്ത് ചോദിക്കാൻ.."
"ഞാനേ നേരത്തെ കിച്ചണിലേക്ക് പോയപ്പോ മമ്മിയും റോഷനും കാര്യം ആയിട്ട് എന്തോ പറയായിരുന്നു എന്നെ കണ്ടപ്പോ പെട്ടെന്ന് നിർത്തി കളഞ്ഞു."

"അത് എന്താ"
"ആ...ഇനി പപ്പ വല്ലതും പറഞ്ഞ് കാണുമോ"
"Uncle എന്ത് പറയാൻ"
"അല്ല..ഞാൻ നമ്മുടെ കാര്യം പപ്പയോട് ചെറുതായിട്ട് ഒന്ന് സൂചിപ്പിച്ചിരുന്നു"
"എന്തിന്!"
"പിന്നെ പറയാതെ.. എന്നായാലും എല്ലാവരും അറിയണ്ടേ"
"എന്നാലും.."
"ഒര് എന്നാലും ഇല്ല..നീ ഇരുന്ന് work ചെയ്യ്"
"ഞാൻ നല്ലോണം work ചെയ്യല്ലായിരുന്നോ..എന്നോട് ഇങ്ങോട്ട് ഓരോന്ന് ചോദിച്ചിട്ട് അല്ലേ"

"അത് പിന്നെ ഞാൻ എൻ്റെ ഒരു സംശയം ചോദിച്ചത് അല്ലേ"
"Ooh സംശയം"
"പിന്നില്ലേ.."
"എനിക്ക് ഒന്നും കേക്കണ്ട"
"അങ്ങനെ പറയല്ലേ കേൾക്.. നമുക്കേ ഇന്നലത്തെ പോലെ ഇന്ന് nightഉം ഒരു ride പോയാലോ"
"ആഹ് ആലോചിക്കട്ടെ"
"അതിന് ഇപ്പൊ എന്താ ആലോചിക്കാൻ ഉള്ളത്"
"എനിക്ക് ആലോചിക്കാൻ ഉണ്ട്"
"ആണോ"

അവള് മുഖം വീർപ്പിച്ച് ഇരിക്കുന്നത് കാണാൻ നല്ല cute ആണ്.അവളെ കണ്ടിട്ട് എനിക്ക് ഇപ്പൊ മുറുകെ പിടിച്ച് ഒരു കിസ്സ് കൊടുക്കാൻ തോന്നുന്നു.
അതും പറഞ്ഞ് അങ്ങോട്ട് ചെന്നാ എന്നെ അവള് ശെരി ആക്കും.
ഒരു ഐഡിയ ഉണ്ട്..

"ആഹ്.."
"എന്താ"
"എൻ്റെ കണ്ണിൽ എന്തോ പോയി..ഒന്ന് വന്ന് നോക്കോ"

"നോക്കട്ടെ"
അവള് എൻ്റെ അടുത്ത് വന്ന് ഞാൻ പൊത്തിപിടിച്ച കൈ മാറ്റി കണ്ണിൽ നോക്കി.
ഞാൻ എഴുന്നേറ്റ് അവൾടെ അരയിലൂടെ ചുറ്റി പിടിച്ചു.
"Rohan.. കണ്ണ് നോക്കണ്ടെ.."
"വേണ്ട"
"അപ്പൊ പൊടി"
"ഏത് പൊടി"
"പോടാ..കള്ളം പറഞ്ഞതാല്ലേ.."
ഞാൻ ഇളിച്ച് കൊടുത്തു.

Mrs.CeoWhere stories live. Discover now