chapter 26

192 15 8
                                    

Haya's pov:-

"ഇപ്പൊ നിൻ്റെ കാര്യത്തിൽ ഞങൾ ഒരു തീരുമാനം എടുത്തു.നീ എതിർത്ത് ഒന്നും പറയരുത്...."

"എന്ത് തീരുമാനം?!"
"പപ്പയുടെ friend ഇല്ലേ..അജയ് uncle.. അന്ന് നീ engagement പാർട്ടിക്ക് പോയില്ലേ"
"ആഹ്!!"
"അവർക്ക് ഒരു മകനും കൂടെ ഉണ്ട്.. അവന് അന്ന് പാർട്ടിയിൽ വെച്ച് നിന്നെ കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ് അജയ് വിളിച്ചിരുന്നു."
"അത് കൊണ്ട്!!?"
"ഇതിലും നല്ലൊരു ആലോചന നിനക്ക് ഇനി വരാൻ ഇല്ല..അത് കൊണ്ട് ഞങൾ അവർക്ക് വാക്ക് കൊടുത്തു"
"പപ്പാ...എന്നോട് ചോദിക്കാതെ ആണോ വാക്ക് കൊടുക്കുന്നത്."
"മോളേ..ഇത്രയും കാലം ഒരു കാര്യവും പറഞ്ഞ് ഞങൾ നിന്നെ ബുദ്ധിമുട്ടിച്ചിട്ടില്ല..അവര് നാളെ നിന്നെ കാണാൻ ഇങ്ങോട്ട് വരുന്നുണ്ട്..നിനക്ക് എന്തായാലും ഇഷ്ടപ്പെടും..നീ എതിർത്ത് ഒന്നും പറയരുത്."
"പപ്പ..please.."
"നിന്നെ ഇതിലും വിശ്വാസത്തിൽ എനിക്ക് പറഞ്ഞ് വിടാൻ വേറെ ഒരു കുടുംബവും ഇല്ല haya.. നീ അവിടെ എന്നും happy ആയിരിക്കും."
"അതിന് എനിക്ക് ഇഷ്ടം അല്ല.."
"നീ അവനെ കണ്ടോ..അവനോട് സംസാരിച്ചോ..ഇല്ലല്ലോ"
"പപ്പാ..എനിക്ക് ഇപ്പൊ കല്ല്യാണം വേണ്ട"
"പിന്നെ നീ ഇനി എന്ന് കെട്ടാൻ നിക്കാ..കല്ല്യാണം കഴിക്കാൻ ഒക്കെ ഉള്ള പ്രായം നിനക്ക് ആയി"

"Mummy.. പ്രായം മാത്രം ആയാ മതിയോ..ഞാൻ mentally ഒന്ന് റെഡി ആവണ്ടെ"
"മോളെ അതിന് നാളെ ഒന്നും കല്ല്യാണം നടത്തുന്നില്ല..നമ്മൾ പറഞ്ഞ് വെക്കുന്നു.. കൂടിപ്പോയാ engagement നടത്തും..കല്ല്യാണം നീ റെഡി ആയിട്ട് ഒക്കെ മതി"

"പപ്പ.."
"ഇനി ഒന്നും ഇല്ല,നീ പോയി കിടന്നോ..നാളെ അവര് എന്തായാലും വരും"

പപ്പ പറഞ്ഞത് കേട്ട് ഞാൻ ഒരു മരം പോലെ റൂമിൽ വന്നു കിടന്നു.രണ്ട് കണ്ണും നിറഞ്ഞ് ഒഴുകി...അവൻ്റെ മുഖവും ഇന്നലെ അവൻ പറഞ്ഞതും അല്ലാതെ എൻ്റെ മനസ്സിലേക്ക് വേറെ ഒന്നും വന്നില്ല....

I want rohan... പക്ഷേ എൻ്റെ പപ്പയും മമ്മിയും..
പപ്പ പറഞ്ഞത് ശെരിയാ..ഇത് വരെ അവര് എൻ്റെ ഒരു കാര്യത്തിലും തീരുമാനം എടുത്തിട്ടില്ല..first time ആണ് എന്നോട് ഒരു കാര്യം ആവശ്യപ്പെടുന്നത്..
But i love rohan.. ആ സ്ഥാനത്ത് ഞാൻ വേറെ ഒരാളെ...എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല..ഇനി അവനോട് ഞാൻ എന്ത് പറയും..പപ്പയോടും മമ്മിയോടും എന്ത് പറയും.!!!

Mrs.CeoWhere stories live. Discover now