Haya's pov:-
വീടിന് മുന്നിൽ എത്തിയപ്പോ അവൻ car നിർത്തി.ഞാൻ ഇറങ്ങി ഡിക്കിയിൽ നിന്ന് Luggage തിരിച്ച് എടുക്കുമ്പോഴും എനിക്ക് ടെൻഷൻ അടിച്ചിട്ട് പാടില്ല.
ഇവിടെ ശെരിക്കും ആരും ഉണ്ടാവില്ലേ..!!
ഞാൻ എൻ്റെ ബാഗ് മെല്ലെ തുറന്ന് safetyക്കി വേണ്ടി എപ്പഴും കൊണ്ട് നടക്കുന്ന pocket knife എടുത്ത് മെല്ലെ ജീൻസിൻ്റെ പോക്കറ്റിൽ ഇട്ടു.
അവൻ കാറിൽന്ന് ഇറങ്ങാതെ ഫോണിൽ നോക്കി ഇരിക്കാണ്. വീടാണെങ്കിൽ കൊട്ടാരം പോലെ ഉണ്ട്.ഇതിനകത്ത് നിന്ന് ഇയാള് എന്നെ ദേഷ്യം കൊണ്ട് എന്തെങ്കിലും ചെയ്താൽ പോലും ഒരു പൂച്ചക്കുഞ്ഞും അറിയില്ല.but ഈ hayaയുടെ അടുത്ത് ഒരു തോന്നിവാസവും നടക്കില്ല.അത് ഏത് കൊമ്പത്ത് ഉള്ളവൻ ആയാലും ശെരി
"എടുത്തില്ലേ??"
അവൻ പെട്ടെന്ന് ചോദിച്ചത് കേട്ട് ഞാൻ ഞെട്ടി പോയി.ഓരോന്ന് ആലോചിച്ച് നിന്നത് കൊണ്ട് അവൻ കാറിൽന്ന് ഇറങ്ങി വന്നത് പോലും ഞാൻ കണ്ടില്ല."ആഹ് എടുത്തു"
"Then come with me"
ഞാൻ എൻ്റെ ട്രോളിയും ബാഗും എല്ലാം വലിച്ചൊണ്ട് sir ൻ്റെ പുറകെ നടന്നു.ഞങ്ങൾ അകത്ത് കയറിയതും ഒരാള് അങ്ങോട്ട് വന്നു.
"ആഹ് എത്തിയോ..മോള് ഇരിക്ക്,aunty കുടിക്കാൻ എന്തേലും എടുത്തിട്ട് വരാം."
ഞാൻ അത് ആരാ എന്ന അർത്ഥത്തിൽ sir നെ നോക്കി
"Mummy"
കാലമാടൻ ഒരു അമർത്തി പിടിച്ച ചിരിയോടെ പറഞ്ഞു.Ooh അപ്പൊ എന്നെ പറ്റിച്ചത് ആണല്ലേ.ദുഷ്ടൻ!
"റൂം മുകളിലാ,വാ കാണിച്ച് തരാം."
ഞാൻ വീണ്ടും എൻ്റെ luggage വലിച്ചൊണ്ട് sir ൻ്റെ പുറകെ stair കയറി.അത് ആണെങ്കിൽ കയറിയിട്ട് തീരുന്നു ഇല്ല.എൻ്റെ വീട്ടിൽ ആണേൽ എൻ്റെ രണ്ട് ചാട്ടത്തിന് മുകളിൽ എത്തിയേനെ.
എൻ്റെ റൂം കാണിച്ച് തന്ന് അവൻ പോയി.റൂം ഒക്കെ കൊള്ളാം..എന്നാലും നമുക്ക് നമ്മടെ റൂമിൻ്റെ അത്ര ഒരു satisfaction ഉണ്ടാവില്ലല്ലോ.
ഞാൻ luggage തൽകാലം അവിടെ വച്ചു. തഴെന്ന് aunty വിളിക്കുന്നത് കേട്ട് ഞാൻ അങ്ങോട്ട് ചെന്നു.
YOU ARE READING
Mrs.Ceo
Romance"Haya..i love you" അതും പറഞ്ഞ് അവൻ അവൻ്റെ മുഖം എൻ്റെ മുഖത്തിന് അടുത്തേക്ക് കൊണ്ട് വന്നു His gaze was on my lips. "Sir no..വേണ്ടാ..please..വേണ്ടാ, leave me.