chapter 4

231 15 0
                                    

Rohan's pov:-

തല വേദനിച്ചിട്ട് എന്താ ചെയ്യണ്ടേ എന്ന് ഒരു ഐഡിയയും കിട്ടുന്നില്ല.ഇപ്പൊ കുറേ ആയി ഈ തലവേദന വന്നിട്ട് .ഇന്ന് റൂബി ഇല്ലാതോണ്ട് രാവിലെ വന്നപ്പോ തൊട്ട് ഇവിടെ ഇരിക്കാ,ഫുഡും കഴിച്ചിട്ടില്ല. അതാണ് പെട്ടെന്ന് തല വേദന വന്നത്. ആ പ്യൂണിനെ നോക്കീട്ട് ആണേൽ കാണുന്നു ഇല്ല,ഒരു coffe കൊണ്ട് വരാൻ.ഞാൻ ടേബിളിൽ തല വച്ച് കിടക്കുമ്പോൾ ആണ് മറ്റവൾ വന്നത്, files എല്ലാം വെക്കാൻ ടാബിളിലേക്ക് ചൂണ്ടി കാട്ടി ഞാൻ വീണ്ടും കിടന്നു.

ഒരു coffe കൊണ്ട് വരാൻ ഇവളോട് പറഞ്ഞാലോ...അല്ലെങ്കിൽ വേണ്ട പ്യൂനിനോട് ചെന്ന് പറയാൻ പറയാം.

"എടോ "
"എന്താ sir"

"താൻ താഴെ ചെന്ന് പ്യൂണിനോടു എനിക്ക് ഒരു hot coffe കൊണ്ട് വരാൻ പറ"

കുറേ നേരം കഴിഞ്ഞിട്ട് അവളെയും കാണുന്നില്ല പ്യൂണും ഇല്ല coffeയും ഇല്ല.എനിക്കാണേൽ തല വെട്ടി പൊളിയുന്നു.ഞാൻ മെല്ലെ സോഫയിൽ ചെന്ന് നെറ്റിയും അമർത്തി പിടിച്ച് കിടന്നത് മാത്രം എനിക്ക് ഓർമ്മയുണ്ട്.പിന്നെ ഞാൻ കണ്ണ് തുറന്നപ്പോ റോഷൻ ഉണ്ട് അവിടെ ഇരിക്കുന്നു.

"നീ എപ്പൊ വന്ന്"

"ആ എഴുന്നേറ്റോ..എങ്ങനുണ്ട്"

"Better .. നീ എപ്പൊ വന്ന്.."

"ഞാൻ കുറച്ച് മുന്നേ"

"അല്ല..നീ എങ്ങനെ ഇപ്പൊ ഇവിടെ എത്തി .."

"അതൊക്കെ പിന്നെ പറയാം.നിനക്ക് coffe വേണോ.ഇവിടെ ഒരു coffe ഉള്ളത് ഞാൻ കുടിച്ചു.നീ കൊണ്ട് വെച്ചത് ആയിരുന്നോ. വേണെങ്കിൽ ഞാൻ ഒന്ന് കൊണ്ട് വരാം ."

"വേണ്ട വേണ്ട..ഇതൊക്കെ നിൻ്റെ പണിയാണോ.. നെറ്റിയിൽ ഈ വാഷ്രുമിൽ ഉള്ള ടവ്വൽ ആണോ വെക്കാൻ കിട്ടിയത്."

"അല്ലടാ നിനക്ക് ഇവിടെ ബോധം ഇല്ലാതെ കിടക്കുമ്പോ ഞാൻ പുതിയ തുണി വാങ്ങി കളിക്കാം. ആ കൊച്ച് ഇങ്ങനെ എന്നേലും പെട്ടെന്ന് ചെയ്തോണ്ട നീ ഇപ്പൊ എങ്കിലും എഴുന്നേറ്റത്."

"കൊച്ചോ..ഏത് കൊച്ച്"

"നീയേ ഇപ്പൊ വന്നാ വീട്ടിലേക്ക് കൊണ്ട് പോവാം.അല്ലെങ്കിൽ നീ ഇവിടെ പുതിയ തുണി ഒക്കെ വാങ്ങി നെറ്റിയിൽ വെച്ച് കിടന്നോ.അല്ല പിന്നെ."

Mrs.CeoWhere stories live. Discover now