chapter 5

217 16 0
                                    

Rohan's pov:-

ഇന്നലത്തെ head ache കാരണം ഇന്ന് worksൽ ഒന്നും വലിയ ശ്രദ്ധ കൊടുത്തില്ല. റൂബി ഉള്ളത് കൊണ്ട് എല്ലാം ചെയ്തോളും. ഫയലിൽ ഓരോന്നായി sign ചെയ്ത് കൊടുത്തു.2 മീറ്റിങ് ഉണ്ടായിരുന്നു അതൊക്കെ കഴിഞ്ഞ് വന്ന് ഇരിക്കുമ്പോൾ ആണ് പപ്പ വിളിച്ചത്.2 month എന്തോ കോഴ്സിന് addmission ശെരി ആക്കിയിട്ടുണ്ട്.അത് ചെയ്യണം...എന്നൊക്കെ പറഞ്ഞ്. അതും newyorkൽ.എനിക്ക് ആണേൽ വല്ല്യ താല്പര്യം ഇല്ലായിരുന്നു. പിന്നെ pappa എന്തേലും തീരുമാനിച്ച ബാക്കി ഉള്ളവരുടെ അഭിപ്രായം ഒന്നും നോക്കില്ല. ആ ഒരു കാര്യത്തിന് മാത്രമേ എനിക്ക് പപ്പയോട് ദേഷ്യം ഉള്ളൂ. പപ്പയുടെ company തന്നെ നോക്കി നടത്താൻ എന്നെ ഒരുപാട് നിർബന്ധിച്ചത് ആണ്.അത് വരെ ഉള്ള എൻ്റെ lifeൽ നടന്ന കര്യങ്ങൾ എല്ലാം പപ്പയുടെ ഇഷ്ടത്തിന് ആയിരുന്നു,ജോലി എങ്കിലും independent ആയിട്ട് ചെയ്യണം എന്നുള്ളത് എൻ്റെ വാശി ആയിരുന്നു. ആ വാശി കാരണം പപ്പ തന്നെ ഹെൽപ് ചെയ്തിട്ടാണ് ഈ കമ്പനി തുടങ്ങിയത്.എന്നാലും എനിക്ക് ഇപ്പൊ ഒരു identity ഉണ്ട്.

പിന്നെ ആ course ചെയ്യുന്നത് എൻ്റെ buisness life ന് benifit മാത്രമേ ഉള്ളൂ.അത് മാത്രം അല്ല newyorkൽ ഒക്കെ പോയി ഒന്ന് അടിച്ചു പൊളിച്ച് വരുകയും ചെയ്യാം.

2 weekസിന് ഉള്ളിൽ പോവണം.ടിക്കറ്റും പപ്പ തന്നെ ബുക്ക് ചെയ്തോളും.so no tensions....

-------------------------------------
"റൂബി.. എല്ലാവരുടെയും കാര്യത്തിൽ ഒരു ശ്രദ്ധ വേണം.ഞാൻ ഇല്ലതോണ്ട് എല്ലാരും നല്ല ഉഴപ്പ് ആയിരിക്കും.നീ വേണം എല്ലാം manage ചെയ്യാൻ. ആ hayaയെ പ്രത്യേകം ഒന്ന് നോക്കിക്കോ.she is very care less and irresponsible"

ഈ 2 ആഴ്ച കൊണ്ട് ആ പെണ്ണ് ഇവിടെ കാണിച്ച് കൂട്ടിയ മണ്ടതരങ്ങൾ...എത്ര വഴക്ക് പറഞ്ഞിട്ടും അവൾക് ഒരു കുലുക്കവുമില്ല.3 വർഷത്തേക്ക് bond എഴുതി വാങ്ങി പോയി.അവളെ പറഞ്ഞ് വിട്ടാ ഞാൻ comensation കൊടുക്കണം.
അല്ലെങ്കിൽ ഞാൻ എന്നേ പറഞ്ഞ് വിട്ടെനെ.
"Ok sir .i'll manage everything.happy journey"

"Ok.. 2 days കഴിഞ്ഞിട്ട് പറഞ്ഞാ മതി എല്ലാവരോടും ഞാൻ പോയി എന്ന്."

"Ok sir"

Haya's pov:-

   Ooh my god!! എൻ്റെ ഫ്രണ്ട്സ് പറഞ്ഞത് എത്ര ശെരിയാ...ഈ ജോലി ഒക്കെ വല്ലാത്ത കഷ്ടപ്പാട് തന്നെയാണ്.ഇനി മിക്കവാറും മമ്മി പറഞ്ഞ പോലെ ഏതേലും ചെക്കനെ കെട്ടി അവൻ്റെ ചെലവിൽ കഴിയേണ്ടി വരും.അത് അവുമ്പോ റിസ്ക് ഇല്ല.

എൻ്റെ ലൈഫിൽ ഞാൻ ഇത്രയും കഷ്ടപ്പെട്ട ദിവസങ്ങൾ ഇല്ല.അതിൻ്റെ കൂടെ ആ കാലമടൻ്റെ വക ചീത്തയും.ഞാൻ എന്ത് ചെയ്താലും കുറ്റം. എപ്പഴും എന്നെ ഇങ്ങനെ വഴക്ക് പറഞ്ഞില്ലേൽ അവന് സമാധനം കാണില്ല. ഇപ്പൊ 3,4 ദിവസം ആയിട്ട് അവൻ ഇവിടെ ഇല്ല.newyorkൽ എന്തോ ആവശ്യത്തിന് പോയത് ആണെന്ന് പറഞ്ഞു.എന്താണേലും നല്ല സമാധാനം ഉണ്ട്.

After 2 months

Rohan's pov:-

2 മാസത്തെ studiesഉം എക്സാമും എല്ലാം കഴിഞ്ഞ് ഞാൻ വീട്ടിൽ എത്തി.mummyടെ നല്ല ഫുഡും ഒക്കെ കഴിച്ച് ഞാൻ എൻ്റെ റൂമിൽ വന്നു കിടന്ന് ഉറങ്ങി പോയി.കുറേ നേരം കഴിഞ്ഞ് മമ്മി വന്ന് door ന് മുട്ടിയപ്പോ ആണ് ഞെട്ടി എഴുന്നേറ്റത്.ഞാൻ ചെന്ന് door തുറന്നപ്പോ mummy ഫോണും പിടിച്ച് നിൽക്കുന്നു.നോക്കിയപ്പോ ആനന്ദ് uncle ആണ് വിളിച്ചത്.

"Hello"
"നിന്നെ ഞാൻ എത്ര വിളിച്ചു.നീ എന്താ ഫോൺ എടുക്കാതെ."

"അത് uncle ഞാൻ ഉറങ്ങി പോയി.ഫോൺ റിങ് ചെയ്തത് കേട്ടില്ല."

"എന്തായാലും നീ പെട്ടെന്ന് ഓഫീസിലേക്ക് വാ"
"ഇപ്പഴോ ..ഞാൻ എന്തായാലും നാളെ മുതൽ വരാം .ഇന്ന് ഇപ്പൊ എനിക്ക്..."

"മോനെ നീ ഇപ്പൊ തന്നെ വാ..ഒരു urgent matter ഉണ്ട്. എത്രയും പെട്ടെന്ന് വാ"

അതും പറഞ്ഞ് uncle call cut ചെയ്തു.ഞാൻ ഡ്രസ്സ് മാറ്റി ഫോൺ എടുത്ത് നോക്കിയപ്പോ uncle ൻ്റെ 10 missed call.
എന്നാലും ഇത്രക്ക് urgent എന്തായിരിക്കും.ഞാൻ car എടുത്ത് ഓഫീസിലോട്ട് കത്തിച്ചു.

Vote and comment please

Mrs.CeoWhere stories live. Discover now