Rohan's pov:-
"Rohan.. ഞങ്ങൾക്ക് നിന്നോട് പ്രത്യേകിച്ച് എതിർപ്പ് ഒന്നും ഇല്ല.പിന്നെ അവൾടെ കാര്യത്തിൽ ഞങൾ സന്തോഷത്തോടെ എടുത്ത ഒരു തീരുമാനം നടക്കാതെ വന്നപ്പോ ഉള്ള ഒരു വിഷമം മാത്രം.അതിൽ ഞങ്ങടെ ഭാഗത്തും തെറ്റ് ഉണ്ട്..അവളുടെ അഭിപ്രായം ചോദിക്കാതെ പെട്ടെന്ന് എടുത്ത തീരുമാനം ആണ്."
"Uncle..situations കൊണ്ട് ഇങ്ങനെ ഒക്കെ..ആരെയും വിഷമിപ്പിക്കണം എന്ന് കരുതിയത് അല്ല.ഞാൻ വന്ന് സംസാരിക്കാൻ ഇരുന്നപ്പോ ആണ്.പിന്നെ എൻ്റെ worst situationൽ എൻ്റെ കൂടെ അവളാ ഉണ്ടായിരുന്നത്.അപ്പൊ life long അവള് എൻ്റെ കൂടെ വേണം എന്ന് ഞാൻ ആഗ്രഹിച്ചു.."
"Hmm.. നിൻ്റെ കൂടെ അവള് എന്നും happy ആയിരുന്നാ മതി,അത് മാത്രം മതി ഞങ്ങൾക്ക്..അറിയാലോ അവള് മാത്രേ ഞങ്ങൾക്ക് ഉള്ളൂ."അപ്പൊ അവളും ആൻ്റിയും കോഫിയും കൊണ്ട് വന്നു.
അങ്ങനെ coffe എല്ലാം കുടിച്ച് ഞാൻ ഇറങ്ങി.തിരിച്ച് വീട്ടിൽ എത്തിയപ്പോഴേക്കും 2 മണി ആവറായിട്ടുണ്ട്.വലിയ പ്രശ്നം ഒന്നും ഇല്ലാതെ എല്ലാം ശെരി ആയപ്പോ എന്തോ ഒരു സമാധാനം.
___________ഞാൻ കോഫിയും കുടിച്ച് മമ്മിയുടെ അടുത്ത് കിച്ചണിൽ ഇരുന്നു.
"Mummyyy"
"Hmm"
"എനിക്കേ ഒരു കാര്യം പറയാൻ ഉണ്ട്"
"എന്താ"
"അത് പിന്നെ നിങ്ങള്ക് ഒക്കെ അറിയാലോ എനിക്ക് ഹയയെ ഇഷ്ട്ടം ആണെന്ന്..അവൾക്കും"
"ആ..അതിന്"
"അപ്പൊ അതിൻ്റെ final procedure ലേക്ക് കടക്കാൻ ഉള്ള ടൈം ആയില്ലേ എന്ന് ഒരു തോന്നൽ"
"നീ എന്തൊക്കെയാ ഈ പറയുന്നത്"
"Mummy അവൾടെ വീട്ടുകാരും ആയിട്ട് ഞാൻ ഇന്നലെ സംസാരിച്ചു.അവർക്ക് ok ആണ്.അപ്പൊ നമ്മൾ അങ്ങോട്ട് പോവണ്ടെ"
"അതൊക്കെ എപ്പോ"
"അത് ഇന്നലെ ഒരു പ്രത്യേക സാഹചര്യത്തിൽ സംസാരിക്കേണ്ടി വന്നു"
"അത് ഏത് സാഹചര്യം"
"അതൊക്കെ ഉണ്ട്..നമുക്ക് അങ്ങോട്ട് പോവണ്ടെ..officially ഒന്ന് സംസാരിക്കാൻ."
"പോവാം..നീ ധൃതി വെക്കാതിരി"
"പെട്ടെന്ന് വേണം mummy"
"അത് എന്തിനാ ഇത്ര പെട്ടെന്ന് ആകുന്നെ"
"അവൾടെ വീട്ടിൽനിന്ന് പെട്ടെന്ന് വേണം എന്ന് പറഞ്ഞിട്ടാ"
"ഓ..അല്ലാതെ നിനക്ക് അല്ല പെട്ടെന്ന് വേണ്ടത്"
ഞാൻ ഒന്ന് ഇളിച്ച് കൊടുത്തു
"നീ റോഷനോടും ഭാഭിയൊടും എല്ലാം പറ.പപ്പ വിളിക്കുമ്പോഴും സംസാരിക്ക്."
"പപ്പക്ക് അറിയാം..ഞാൻ നേരത്തേ പറഞ്ഞായിരുന്നു"
"അത് ശെരി"
"അല്ല..ഞാൻ അവരോട് സംസാരിച്ചത് ഒന്നും അറിയില്ല.."
"Hmm.. നീ എന്തായാലും അവൾടെ പപ്പയുടെ നമ്പർ പപ്പക്ക് കൊടുക്ക്..അവര് സംസാരിക്കട്ടെ"
"Aah"
YOU ARE READING
Mrs.Ceo
Romance"Haya..i love you" അതും പറഞ്ഞ് അവൻ അവൻ്റെ മുഖം എൻ്റെ മുഖത്തിന് അടുത്തേക്ക് കൊണ്ട് വന്നു His gaze was on my lips. "Sir no..വേണ്ടാ..please..വേണ്ടാ, leave me.