chapter 23

179 16 8
                                    


Rohan's pov:-

"Ro.. ഇത് വലിയ പ്രശ്നാവും..എനിക്ക് കേട്ടിട്ട് തന്നെ ടെൻഷൻ ആവുന്നു."

"പിന്നെ അല്ലാതെ എനിക്ക് വേറെ option ഇല്ല.. ആ സമയത്ത് എനിക്ക് ഇതല്ലാതെ ഒരു വഴിയും കിട്ടിയില്ല."
"എന്നാലും നിനക്ക് ഒന്ന് ആലോചിച്ചിട്ട് ചെയ്താ മതിയായിരുന്നു.. ഒന്നു ഇല്ലേലും നിനക്ക് എന്നെ വിളിച്ച് ഒന്ന് ചോദിച്ചൂടായിരുന്നോ."
"Arju.. എൻ്റെ situation അത് ആയിരുന്നു..പറ്റിപ്പോയി.."
"സച്ചിപ്പപ്പയോട് സംസാരിക്കാൻ ആയിരുന്നെങ്കിൽ ഞാൻ പോവുമ്പോ എൻ്റെ കൂടെ വന്നാ മതിയായിരുന്നു.ഇത് ഒരുമാതിരി.."
"എടാ ഇത് തന്നെ പറഞ്ഞോണ്ട് ഇരിക്കാതെ ഇനി മുന്നോട്ട് ഉള്ളത് ചിന്തിക്ക്"
"ഇനി എന്ത് ചിന്തിക്കാൻ..നിൻ്റെ projects എല്ലാം ഏകതേഷം സെറ്റ് ആയി വരുവല്ലെ..അത് കഴിഞ്ഞിട്ട് നീ ജ്യോതിയെ തന്നെ അങ്ങ് കെട്ടിക്കോ..അല്ല പിന്നെ"
"ആഹ്..അതിലും നല്ലത് നീ എന്നെ ഏതേലും പൊട്ടക്കിണറ്റിൽ കൊണ്ട് പോയി ഇടുന്നതാ"
"പിന്നെ ഇത് പോലെ ഓരോന്ന് ഒപ്പിച്ച് വെക്കുമ്പോ ആലോചിക്കണം.അല്ല നീ എന്താ പ്ലാൻ ചെയ്ത വച്ചത്."
"അത് പപ്പ വന്നിട്ട് ഞാൻ ചോദിക്കും എന്നോട് ഇതൊക്കെ എന്തിനാ ചെയ്തെന്ന്"
"അത് ok..ജ്യോതിയെ നീ എന്ത് ചെയ്യും"
"അതും ഞാൻ പപ്പയോടു പറയും എനിക്ക് പറ്റില്ലെന്ന്"
"അപ്പൊ കിട്ടും നിൻ്റെ കരണത്ത് ഒന്ന്.നിനക്ക് പറ്റില്ലെങ്കി അന്ന് ചോദിച്ചപ്പോ പറയണായിരുന്നു..അല്ലാതെ എല്ലാരും കൂടെ engagement ഉറപ്പിച്ചിട്ട് അല്ല"
"അത് ഒന്നും എനിക്ക് അറിയില്ല...buissiness എന്തേലും ആയിക്കോട്ടെ.. പോവാൻ ഉള്ളത് പോയി..ബാക്കി ഞാൻ റെഡി ആകി കൊണ്ട് വരുന്നുണ്ടല്ലോ..but അവളെ കെട്ടാൻ എനിക്ക് പറ്റില്ല അത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശെരി."
"എടാ അവൾക്ക് എന്താ കുഴപ്പം..നിങ്ങള് ആദ്യം നല്ല ഫ്രണ്ട്സ് ഒക്കെ അല്ലായിരുന്നോ..ബാക്കി ഒക്കെ കല്ല്യാണം ഒക്കെ കഴിഞ്ഞാ ശെരി ആവും"
"ദേ..എനിക്ക് ദേഷ്യം വരുന്നുണ്ട്..അവൾടെ കാര്യം മിണ്ടി പോവരുത്.എന്ത് വന്നാലും അവളെ കെട്ടുന്ന പ്രശ്ണം ഇല്ല"
"എടാ പിന്നെ നിനക്ക് നല്ലത് കിട്ടും ഇങ്ങനെ ഒക്കെ പറഞ്ഞാ..first സമ്മതിക്കുന്നു പിന്നെ പറ്റില്ലെന്ന് പറയുന്നു..എനിക്ക് ആലോചിച്ചിട്ട് തന്നെ ടെൻഷൻ ആവുന്നു..നീ ഇതിൻ്റെ seriousness ഒന്ന് മനസ്സിലാക്ക്"

Mrs.CeoWhere stories live. Discover now