chapter 15

230 16 9
                                    

Rohan's pov:-

അല്ലിയുടെ വീട്ടിൽ ഒക്കെ പോയി ഞങൾ തിരിച്ച് വന്നു.arju അവൻ്റെ വീട്ടിലേക്കും പോയി.
രാത്രി ആവുന്നതേ ഉള്ളൂ...ഇനി പ്രത്യേകിച്ച് പണി ഒന്നും ഇല്ല.so അവളെ വിളിച്ച് work ചെയ്യാം എന്ന് കരുതി
ഞാൻ അവളെയും നോക്കി അവൾടെ റൂമിൽ പോയി ,അവിടെ ഇല്ല...
Sit ഔട്ടിലും ചെന്ന് നോക്കി.അവിടെയും ഇല്ല.
ഇനി പുറത്ത് എങ്ങാനും പോയോ!
താഴെ മമ്മിയുടെ അടുത്ത് ചെന്ന് ചോദിച്ചപ്പോ ഇത് വരെ റിയയുടെ കൂടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞു.
ഞാൻ റിയയുടെ റൂമിൽ ചെന്ന് നോക്കിയപ്പോ ഉണ്ട് രണ്ടും കൂടെ അവിടെ ലാപ് ടോപ്പിൽ എന്തോ കാണുന്നു.

"Hayaa"
ഞാൻ വിളിച്ചതും അവള് തിരിഞ്ഞ്  എന്താ എന്ന ഭാവത്തിൽ നോക്കി.
"Come..work ഉണ്ട്"
"Sir പറഞ്ഞില്ലേ ഇന്ന് work ഇല്ലാന്ന്."
"അത്..ഇന്ന് എനിക്ക് പുറത്ത് പോവാൻ ഉള്ളത് കൊണ്ടാ..ഇപ്പൊ അതെല്ലാം കഴിഞ്ഞ് ഞാൻ free ആണ്.so come."
"എന്നാലും ഇന്ന് സൺഡേ അല്ലേ"
"So what..sunday work ചെയ്യാൻ പാടില്ലാന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ"
"ചേട്ടാ..ചേട്ടൻ കൂടുതൽ ഒന്നും പറയണ്ട..ഇന്ന് work ഇല്ലാന്ന് ഒരു വട്ടം പറഞ്ഞിട്ട് പിന്നെ വന്ന് work ഉണ്ട് എന്ന് പറയുന്നത് മോശം ആണ്."
"ഞാൻ അതിന് നിന്നോട് ഒന്നും പറഞ്ഞില്ല.haya come"
"ഞാൻ ഒന്ന് വാഷ്രൂമില് പോയിട്ട് വരാം."
അവള് മുഖം വീർപ്പിച്ച് റൂമിൽന്ന് പോയി.
"എൻ്റെ ചേട്ടാ ചേട്ടൻ്റെ ഒരു കാര്യം.. ഇന്ന് ഒരു day എങ്കിലും വെറുതെ വിട്ടൂടെ....വെറുതെ അല്ല ചേട്ടൻ കാലമാടൻ ആണെന്ന് അവള് പറയുന്നത്"
"Whattt!! കാല..!!
അവളെ ഇന്ന് ഞാൻ.."
അവൾക്ക് ഇത് തന്നാണോ പണി...arjuൻ്റെ അടുത്തും അവള് എന്നെ പറ്റി എന്തോ പറഞ്ഞിട്ടുണ്ട്.അവക്ക് ഇന്ന് ഞാൻ നല്ലോണം കൊടുക്കുന്നുണ്ട്.
ഞാൻ റൂമിൽ ദേഷ്യം പിടിച്ച് ഇരിക്കുമ്പോ അവള് കയറി വന്നു.
അവളെ ഇങ്ങനെ വിട്ടാൽ ശെരി ആവില്ല...ഒന്ന് പേടിപ്പിക്കാം എന്ന് കരുതി ഞാൻ ചെന്ന് door lock ചെയ്തു.
ഞാൻ അവളെ തിരിഞ്ഞ് നോക്കി,അവള് ഇപ്പൊ തന്നെ നല്ലോണം പേടിച്ചിട്ടുണ്ട്.
"എ..എ..എന്താ sir"
"എന്ത്"
"അല്ല door..lock.."
"നീ എന്നെ പറ്റി റിയയുടെ അടുത്ത് എന്താ പറഞ്ഞേ.."
ഞാൻ അതും ചോദിച്ച് അവളുടെ അടുത്തേക്ക് നടന്നു.അവള് പേടിച്ച് പുറകോട്ടും.
"ഞാൻ..ഞാൻ...എന്ത് പറയാൻ..ഞാൻ ഒന്നും പറഞ്ഞിട്ടില്ല"
അവള് പേടിച്ചിട്ട് വിക്കി വിക്കി പറഞ്ഞു.അവള് പേടിച്ചത് കണ്ട് എൻ്റെ ദേഷ്യം എല്ലാം എങ്ങോട്ട് പോയെന്ന് ഞാൻ അറിഞ്ഞില്ല.. എന്നാലും ഒന്ന് പേടിപ്പിച്ചിട്ട് വിടാം എന്ന് കരുതി ഞാൻ വീണ്ടും ചോദിച്ച് അവൾടെ അടുത്തേക്ക് നടന്നു.എന്നെ പേടിച്ച് അവള് പിന്നേം പുറകോട്ട് നടന്നു.
"നീ ഒന്നും പറഞ്ഞില്ലേ"
"ഇല്ല"
അവള് ചുമരിൽ തട്ടി നിന്നു.ഞാൻ അവൾടെ അടുത്ത് പോയി നിന്നു.സത്യം പറഞ്ഞാ അത് വരെ അവളോട് തോന്നാത്ത എന്തോ ഒരു feel അവളുടെ അടുത്ത് നിന്നാപ്പോ എനിക്ക് അവളോട് തോന്നി.arju പറഞ്ഞത് ഒക്കെ എൻ്റെ മനസ്സിലേക്ക് കയറി വന്നു.
"ഞാൻ കാലമാടൻ ആണെന്ന് നീ പറഞ്ഞില്ലേ"
"അത് സത്യം അല്ലേ"
"What!"
അതും പറഞ്ഞ് അവള് നിറഞ്ഞ കണ്ണോടെ തല പൊക്കി എന്നെ നോക്കി.
"നീ എന്തിനാ കരയുന്നേ..ഞാൻ ഒന്നും പറഞ്ഞില്ലല്ലോ!?"
കണ്ണുനീർ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി
"Hey.. നീ ഇങ്ങനെ കരയാൻ മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ..please don't cry"
"Sir ചെന്ന് door open ചെയ്യ്"
അവള് അത് പറഞ്ഞത് കേട്ട് എനിക്ക് ചിരി വന്നു.
"അതാണോ കാര്യം.."
ഞാൻ ചെന്ന് door open ചെയ്തു.
അവള് കണ്ണും തുടച്ച് വന്ന് സോഫയിൽ ഇരുന്നു.

Mrs.CeoWhere stories live. Discover now