chapter 19

196 17 6
                                    


Rohan's pov:-

ഞാൻ അവൾടെ റൂമിലേക്ക് ഓടി ചെന്ന് നോക്കിയപ്പോ ഉണ്ട് അവള് നിലത്ത് വീണ് ബോധം ഇല്ലാതെ കിടക്കുന്നു.കണ്ടപ്പോ ഞാൻ പേടിച്ച് പോയി.എല്ലാരും എൻ്റെ പുറകെ തന്നെ റൂമിലേക്ക് എത്തി.കുറേ വിളിച്ച് നോക്കി responds ഒന്നും ഇല്ലായിരുന്നു.
ഞാൻ അവളെ എടുത്ത് ബെഡിലേക്കു കിടത്തി വെള്ളം എടുത്ത് മുഖത്ത് തെളിച്ചു..അവള് മെല്ലെ കണ്ണ് തുറന്നു.
"Haya what happened?!"
"അത്.."
അപ്പോഴേക്കും റിയ കുടിക്കാൻ വെള്ളം എടുത്തു.ഞാൻ അവളെ എഴുന്നേറ്റ് ഇരിക്കാൻ ഹെൽപ് ചെയ്ത് വെള്ളം കൊടുത്തു.
"എന്താ മോളേ പറ്റിയെ"
"അത് light  ഇട്ടപ്പോ shock അടിച്ചതാ"
ഞാൻ ചെന്ന് switch  ഓഫും ഓണും ചെയ്ത് നോക്കി.
"പ്രശ്നം ഒന്നും ഇല്ലല്ലോ"
"നേരത്തെ ഉണ്ടായിരുന്നു"
"നനഞ്ഞ കൈ കൊണ്ട് ആണോ നീ switch ഇട്ടത്"
"ആഹ്"
"മണ്ടത്തരം അല്ലേ എപ്പഴും ചെയ്യൂ..പിന്നെ ഇങ്ങനെ ഓരോന്ന് പറ്റാതെ എവിടെ പോവാനാ"

"Drൻ്റെ അടുത്ത് പോണോ..ഞാൻ ലിനയെ വിളിച്ച് കാര്യം പറയാം"
റോഷൻ പറഞ്ഞു.

"വേണ്ട ഇപ്പൊ കുഴപ്പം ഒന്നും ഇല്ല"
"എന്നാ മോള് കിടന്നോ എന്തങ്കിലും ഉണ്ടെങ്കിൽ ഉറങ്ങിയാൽ ശെരി ആവും..എല്ലാരും വന്നേ..Aunty വേറെ bed sheet എടുത്തിട്ട് വരാം.ഇത് നനഞ്ഞില്ലേ"

ഞാൻ റൂമിൽ വന്ന് ഡ്രസ്സ് ഒക്കെ മാറ്റി ഫ്രഷ് ആയി കിടന്നു.

അവള് അപ്പൊ കിടന്നത് കണ്ട് ഞാൻ ശെരിക്കും പേടിച്ച് പോയി. വീണപ്പോ എന്തേലും പറ്റിക്കാണോ.ഒന്ന് ചെന്ന് നോക്കാം.

ഞാൻ ചെന്ന് ഡോറിൽ മുട്ടി.അവള് വന്ന് door തുറന്നു.
"എന്താ"
"വീണപ്പോ എന്തേലും പറ്റിയോ"
"ഇല്ല..ഒന്നും പറ്റിയില്ല"
"എന്നാ കിടന്നോ..എന്തേലും ഉണ്ടേൽ വിളിച്ച മതി.പിന്നെ
നാളെ കുറച്ച് late ആയിട്ട് എഴുന്നേറ്റാലും മതി"

"ആഹ്"

Haya's pov:-

Dress എല്ലാം നനഞ്ഞത് കൊണ്ട് വേഗം change ചെയ്യാം എന്ന് കരുതി പെട്ടെന്ന് ഓടി റൂമിൽ കയറി light on ചെയ്യാൻ വേണ്ടി switch ഇട്ടതും shock അടിച്ച് ഞാൻ തെറിച്ച് നിലത്ത് വീണു.
പിന്നെ ഞാൻ കണ്ണ് തുറന്നപ്പോ ഉണ്ട് എല്ലാരും ചുറ്റിലും നിക്കുന്നു.

Mrs.CeoWhere stories live. Discover now