Haya's pov:-
ആനന്ദ് sir ഉം പോയാ പിന്നെ sir ന് എന്തെങ്കിലും ഒരു help ന് ആരെങ്കിലും വേണ്ടെ എന്ന് കരുതി ആണ് ഞാൻ എൻ്റെ ഭാഗത്ത് mistake ഉണ്ടല്ലോന്ന് പറഞ്ഞ് ഒരു help offer ചെയ്തത്.കാലമാടൻ വേണ്ടാന്ന് പറഞ്ഞു.അഹങ്കാരം.. അല്ലാണ്ട് എന്ത് പറയാൻ.
എന്തായാലും ഞാൻ അല്ലാന്ന് വിശ്വസിച്ചല്ലോ അത് തന്നെ വലിയ കാര്യം.ഞാൻ അങ്ങനെ ഓരോന്ന് ആലോചിച്ച് ബെഡിൽ കിടക്കായിരുന്നു.പെട്ടെന്ന് ആണ് പൂജയെ ഓർമ വന്നത്.അവള് ഇന്ന് ഓഫീസിൽ നടന്ന ഒരു കാര്യവും അറിഞ്ഞു കാണില്ല.എന്തായാലും വിളിക്കാം.
"Hello"
"Hey..."
"ഞാൻ നേരത്തെ വിളിച്ചിട്ട് നീ എവിടായിരുന്ന്"
"അത് കല്ല്യാണ വീട്ടിൽ ഇരുന്ന് ഫോണിൽ കളിച്ചിട്ട് മമ്മി ഫോൺ വാങ്ങി വെച്ചു"
"ഹാ അടിപൊളി"
"ഇന്ന് ഓഫീസിൽ എന്തുണ്ട് വിശേഷം"
"ഓഫീസിൽ നല്ല വിശേഷം അല്ലേ..first നീ എവിടേലും പിടിച്ച് ഇരിക്ക്.അല്ലെങ്കിൽ ബോധം കെട്ട് വീഴും""Ooh അത്രക്ക് വല്ല്യ സംഭവോ!"
ഞാൻ നടന്നത് എല്ലാം വള്ളി പുള്ളി വിടാതെ പറഞ്ഞു.കുറച്ച് നേരത്തേക്ക് അവളുടെ ഭാഗത്ത് നിന്ന് ഒരു റസ്പൊണ്ടും ഇല്ലായിരുന്നു.
"പൂജാ..!"
"ഞാൻ ഒരു ദിവസം ലീവ് ആയപ്പോഴേക്കും എന്തൊക്കെയാടി നടന്നത്.ഇനി നാളെ തൊട്ട് എന്തോ ചെയ്യും.ചുമ്മാ ഇരിക്കാനോ.!"
"Yes,rest."
"നീ വീട്ടില് പറഞ്ഞോ?"
"No.pappa വന്നിട്ടില്ല.വന്നിട്ട് 2 പേരോടും കൂടെ പറയാമെന്ന് വെച്ചു."
"ഞാൻ എന്നാ ചെന്ന് പറയട്ടെ.പറയാൻ ഒരു പേടി.2 year ജോലി ചെയ്തിട്ടേ കല്ല്യാണത്തിന് സമ്മതിക്കൂ എന്ന ഒരു കോൺട്രാക്ട് ഉണ്ടായിരുന്നു എനിക്ക് മമ്മിയും ആയിട്ട്. അതിന് ഇന്നൊരു തീരുമാനം ആവും. "
"Ok നീ ചെല്ല്...beyy.."
കുറച്ച് കഴിഞ്ഞ് പപ്പ വന്നു.ഫുഡ് കഴിക്കാൻ ഇരുന്നപ്പോ ഞാൻ ഇന്നത്തെ സംഭവം എല്ലാം പറഞ്ഞു....
YOU ARE READING
Mrs.Ceo
Romance"Haya..i love you" അതും പറഞ്ഞ് അവൻ അവൻ്റെ മുഖം എൻ്റെ മുഖത്തിന് അടുത്തേക്ക് കൊണ്ട് വന്നു His gaze was on my lips. "Sir no..വേണ്ടാ..please..വേണ്ടാ, leave me.