Rohan's pov:-
കൈ ചെറുതായി വേദനിച്ചപ്പോ ഞാൻ ഉറക്കം ഞെട്ടി എഴുന്നേറ്റു.നോക്കിയപ്പോ കയ്യിലെ bandage നീങ്ങി പോയിട്ടുണ്ട്.
ഞാൻ വേറെ bandage ഒക്കെ ഒട്ടിച്ച് വന്ന് കിടന്നു.പിന്നെ ഉറക്കം വന്നില്ല.
കുറച്ച് നേരം അങ്ങനെ കിടന്നപ്പോ ഉണ്ട് ആരോ door തുറക്കുന്ന സൗണ്ട്.
നോക്കിയപ്പോ ഉണ്ട് haya. അവള് മുട്ടിട്ട് ഇഴഞ്ഞ് അകത്തേക്ക് കയറി വന്നു.
Ooh.. ഫോൺ എടുക്കാൻ ഉള്ള വരവ് ആണ്.ഇവക്ക് വട്ട് തന്നെ.ഞാൻ മെല്ലെ pillowടെ അടിയിൽന്ന് അവളുടെ ഫോൺ എടുത്ത് പോക്കറ്റിൽ തന്നെ ഇട്ട് കണ്ണും അടച്ച് അവിടെ കിടന്നു.
അവള് ഫോൺ തപ്പുന്നത് കണ്ടിട്ട് എനിക്ക് ചിരി സഹിക്കാൻ പറ്റുന്നില്ല.ഞാൻ കടിച്ച് പിടിച്ച് കണ്ണ് കുറച്ച് തുറന്ന് വെച്ച് അവിടെ തന്നെ കിടന്നു.
എന്നാലും ഈ പാതിരാത്രി എൻ്റെ റൂമിലേക്ക് കയറി വരാൻ ഉള്ള ധൈര്യം ഒക്കെ ഇവക്കുണ്ടോ. അന്ന് ഞാൻ ചുമ്മാ ഒന്ന് door അടച്ചതിന് കരഞ്ഞതാ..എന്നിട്ട് ഇപ്പൊ ഫോൺ എടുക്കാൻ വന്നേക്കുന്ന്. തപ്പട്ടെ..മതിയാവുന്ന വരെ തപ്പട്ടെ.ഫോൺ കിട്ടിയാലല്ലെ.ഇനി ഇവൾ എൻ്റെ പോക്കറ്റിൽ എങ്ങാനും കൈ ഇടോ!!
അവള് cupബോർഡും ടേബിളും എല്ലാം നോക്കി ബെഡിൻ്റെ അടുത്തേക്ക് വന്ന് pillowടെ അടിയിൽ ഒക്കെ തപ്പാൻ തുടങ്ങി.ഞാൻ ഒന്നും അറിയാത്ത പോലെ അവിടെ കിടന്നു."ദുഷ്ടൻ...എൻ്റെ ഫോണും എടുത്ത് വച്ച് കിടന്ന് ഉറങ്ങുന്നത് കണ്ടില്ലേ..കാലമാടൻ"
കാലമാടൻ നിൻ്റെ...
അതും പറഞ്ഞ് അവള് പോവാൻ വേണ്ടി door ൻ്റെ അടുത്തേക്ക് നടന്നു.ഞാൻ മെല്ലെ എഴുന്നേറ്റ് അവൾടെ പുറകെ നടന്ന് അവള് door ൻ്റെ അടുത്ത് എത്തിയപ്പോ ഞാൻ അവൾടെ കൈ പിടിച്ച് എൻ്റെ നേരെ നിർത്തി door lock ചെയ്ത് അവളെ door ലേക്ക് ചാരി നിർത്തി ഒരു sideൽ എൻ്റെ കയ്യും വെച്ച് നിന്നു.
"ആരാടി കാലമാടൻ"
അവള് പെടിച്ചിട്ട് കണ്ണും തള്ളി നിക്കുന്നു."Ss..sir"
"Ooh ഇപ്പൊ നിനക്ക് sirന്നൊക്കെ വിളിക്കാൻ അറിയോ.നേരത്തെ ഇങ്ങനെ അല്ലയിരുന്നല്ലോ.""അത്.."
പേടിച്ചിട്ട് അവൾക് ഒന്നും പറയാനും കിട്ടുന്നില്ല.അത് കണ്ടിട്ട് എനിക്ക് ചിരി വന്നു.
"Sir എനിക്ക് പോണം"
"ഞാൻ ആണോ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്..നീ മോഷ്ടിക്കാൻ വന്നത് അല്ലേ."
"മോഷ്ടിക്കാനോ..എൻ്റെ ഫോൺ ഞാൻ തന്നെ എടുക്കുന്നത് എങ്ങനെ മോഷണം ആവും."
"എന്നിട്ട് ഫോൺ കിട്ടിയോ"
"ഇല്ല"
"ഫോൺ വേണ്ടേ"
"വേണ്ട"
"അത് എന്താ..ഇത്ര കഷ്ടപ്പെട്ട് കള്ളന്മാരെ പോലെ ഒക്കെ വന്നിട്ട്..."
"വേണ്ട..എനിക്ക് പോയാ മതി..door..."
ഞാൻ അവൾടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
YOU ARE READING
Mrs.Ceo
Romance"Haya..i love you" അതും പറഞ്ഞ് അവൻ അവൻ്റെ മുഖം എൻ്റെ മുഖത്തിന് അടുത്തേക്ക് കൊണ്ട് വന്നു His gaze was on my lips. "Sir no..വേണ്ടാ..please..വേണ്ടാ, leave me.