Rohan's pov;-
Haya ആൻ്റിയെ വിളിച്ചപ്പോ ആണ് അവള് എൻ്റെ ഓഫീസ്ൻ്റെ അടുത്തുള്ള ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞത്.പെട്ടെന്ന് തന്നെ വരാം എന്നും പറഞ്ഞ് അവള് call cut ചെയ്തു.
"Aunty..ഞാൻ ചെന്ന് നോക്കാം"
"ആഹ് മോനെ"ഞാൻ car എടുത്ത് ഹോസ്പിറ്റലിലേക്ക് പോയി.
അവിടെ എത്തിയപ്പോ ഞാൻ അവളെ വിളിച്ചു.call എടുക്കും എന്ന് വലിയ പ്രതീക്ഷ ഇല്ലായിരുന്നു..എന്നാലും ഏത് ഫ്ലോറിലാ എന്ന് എങ്കിലും അറിയണം എങ്കിൽ വിളിക്കണമല്ലോ.
എന്താണെന്ന് അറിയില്ല അവള് call എടുത്തു.
"Hello haya"
"Rohan ഞാൻ പിന്നെ വിളിക്കാം..കുറച്ച് തിര.."
"ഞാൻ ഹോസ്പിറ്റലിൽ ഉണ്ട്..നീ ഏത് ഫ്ലോറിലാ..റൂം നമ്പരും പറ"അവള് പറഞ്ഞത് അനുസരിച്ച് ഞാൻ അവൾടെ അടുത്ത് എത്തി.
"എന്താ haya.. എന്ത് പറ്റി"
"എനിക്ക് ഒന്നും പറ്റിയില്ല..ഞാൻ ബസ്സ് കയറാൻ വേണ്ടി റോഡിൽ എത്തിയപ്പോ ആണ് ഒരു കാർ വന്ന് ഈ ചേച്ചിയെ തട്ടിയിട്ട് നിർത്താതെ പോയത്.നോക്കിയപ്പോ ആരും ഹെൽപ് ചെയ്യാൻ വന്നില്ല.പിന്നെ ഒരു ഓട്ടോ കിട്ടി അതിൽ കയറ്റി കൊണ്ട് വന്നു.പാവം pregnentഉം ആണ്.""ഇപ്പൊ എങ്ങനെ ഉണ്ട്"
"ഇപ്പൊ കുഴപ്പം ഇല്ല.ഡ്രിപ്പ് ഇട്ടിട്ടുണ്ട്.ബ്ലഡ് കുറച്ച് പോയി..husband നെ അറിയിച്ചിട്ടുണ്ട്.ഇപ്പൊ എത്തും.""നിനക്ക് എന്നാ ആ സമയത്ത് എന്നെ വിളിച്ചാ പോരായിരുന്നോ."
"അപ്പോ എനിക്ക് അതൊന്നും ഓർമ വന്നില്ല.കിട്ടിയ വണ്ടിയിൽ കയറ്റി ഞാൻ ഇങ് കൊണ്ട് വന്നു."
കുറച്ച് സമയം കഴിഞ്ഞ് അവരുടെ husband വന്നു.ഞങ്ങളോട് thanks ഒക്കെ പറഞ്ഞ്...പോലീസ് enquery ഒക്കെ കഴിഞ്ഞ് ഞങൾ വീട്ടിലേക്ക് ഇറങ്ങി.
പോവുന്ന വഴി അവള് എന്നോട് ഓഫീസിൽ നടന്ന കാര്യങ്ങൾ ഒന്നും ചോദിച്ചില്ല.അത് മാത്രം അല്ല..വേറെ ഒന്നും ചോദിച്ചില്ല..
എനിക്ക് അങ്ങോട്ട് ഒന്നും പറയാൻ വരുന്നും ഇല്ല.അവള് ഒന്നും മിണ്ടാതെ ഇരിക്കുന്നത് കണ്ട് എനിക്ക് എന്തോ ഒരു വിഷമം തോന്നി.
ഞാൻ car ഒരു side ആകി നിർത്തി.
"എന്താ നിർത്തിയെ"
ഞാൻ ഒന്നും മിണ്ടാതെ അവൾടെ മുഖത്തേക്ക് നോക്കി നിന്നു.
YOU ARE READING
Mrs.Ceo
Romance"Haya..i love you" അതും പറഞ്ഞ് അവൻ അവൻ്റെ മുഖം എൻ്റെ മുഖത്തിന് അടുത്തേക്ക് കൊണ്ട് വന്നു His gaze was on my lips. "Sir no..വേണ്ടാ..please..വേണ്ടാ, leave me.