chapter 10

227 17 0
                                    

Rohan's pov:-

എൻ്റെ ലൈഫിൽ ഇനി എന്താ നടക്കാൻ പോണെന്ന് എനിക്ക് ഒരു ഐഡിയയും ഇല്ല.കമ്പനി re open ചെയ്യാൻ പറ്റുമോ ഇല്ലേ !?
ഇല്ലെങ്കിൽ ഞാൻ ഇനി എന്ത് ചെയ്യും!?
എൻ്റെ മുന്നിൽ എല്ലാം ഒരു question mark ആയിരുന്നു.ഞാൻ ഫോൺ എടുത്ത് ടൈം നോക്കി.11:30 കഴിഞ്ഞു.ടെൻഷൻ കാരണം ഉറക്കം വന്നില്ല.അങ്ങനെ കണ്ണും മിഴിച്ച് കിടക്കുമ്പോ ആണ് റോഷൻ വന്ന് door ൽ മുട്ടുന്നത്.

"എടാ..ഞാൻ 2,3 കമ്പനികളിൽ വിളിച്ച് സെറ്റ് ആക്കിയിട്ടുണ്ട്.നിൻ്റെ മേലെ എനിക്ക് ഒരു confidence ഉണ്ട്,അത് കൊണ്ട് എൻ്റെ സ്വന്തം റിസ്കിൽ ഞാൻ 3 projects ready ആക്കിയിട്ടുണ്ട്.നിനക്ക് ഞാൻ no.തരാം അവരൊക്കെ ആയിട്ട് നീ ഒന്ന് വിളിച്ച് സംസാരിക്ക്"

"ഇപ്പോഴോ..ഇനി നാളെ വിളിച്ചാ പോരെ"
"No .. അവർക്ക് പെട്ടെന്ന് തന്നെ നിന്നോട് സംസാരിക്കണം എന്ന് പറഞ്ഞിട്ടുണ്ട്.നീ ഇന്ന് തന്നെ ഒരു തീരുമാനം ഉണ്ടാക്ക്.പിന്നെ പപ്പ വിളിച്ചിരുന്നു... കാര്യങ്ങൾ ഒക്കെ അറിഞ്ഞിട്ടുണ്ട്,നിന്നെ പപ്പയുടെ അടുത്തേക്ക് കൊണ്ട് പോവാനുള്ള വല്ല പ്ലാനും ഉണ്ടാക്കി കാണും,അതുകൊണ്ട് മറ്റന്നാൾ ഇങ്ങ് വരുന്നുണ്ട്.so നിനക്ക് പിടിച്ച് നിൽകണെൽ നീ ഞാൻ പറഞ്ഞ പോലെ ചെയ്യ്."
"Ok da. നീ no.send ചെയ്യ്.ഞാൻ വിളിക്കാം."

"ആഹ്.. send ചെയ്തിട്ടുണ്ട് ,നീ വിളിക്ക് ഞാൻ ഇപ്പൊ വരാം."

ഞാൻ അവരെ ഒക്കെ വിളിച്ച് കാര്യങ്ങൾ റെഡി ആക്കി.നാളെ അവരും ആയി ഒരു മീറ്റിങ്ങും സെറ്റ് ആക്കി.

Roshan തിരിച്ച് എൻ്റെ റൂമിലേക്ക് വന്നു.

"എടാ നീ വിളിച്ചോ."
"ആഹ് വിളിച്ച്.നാളെ മീറ്റിങ് വെച്ചിട്ടുണ്ട്.2 months ആണ് deadline.big പ്രോജക്ട്സും ആണല്ലേ."

"നിനക്ക് കയറി വരണെൽ കുറച്ച് ബിഗ് projects തന്നെ വേണം.പിന്നെ എൻ്റെ റിസ്‌കിൽ ആണ്ന്നുള്ളത് മറക്കണ്ട.അവര് തന്ന ടൈമിനുള്ളിൽ തീർക്കണം."

"പക്ഷേ da ഞാൻ ഒറ്റയ്ക്ക്..!!"

"അല്ലടാ ഒരുത്തനും ഇല്ലേ ഒന്ന് കൂടെ കൂട്ടാൻ."

"കുറേ പേര് ലീവെടുത്ത് പോയി,,കുറച്ച് പേര് resign ചെയ്തു.പിന്നെ ഇനി ആരോ ബാക്കി ഉണ്ടോന്ന് എനിക്ക് അറിയില്ല."
"നീ ഇങ്ങനെ gloomy ആവല്ലെ.നമുക്ക് വഴി ഉണ്ടാക്കാം."

Mrs.CeoWhere stories live. Discover now