Haya's pov:-
എത്ര നേരം ആയി എൻ്റെ ദൈവമേ ഇങ്ങനെ ഇരുന്ന് work ചെയ്യുന്നു.ഉറക്കം വന്നിട്ട് കഷ്ടപ്പെട്ട് കണ്ണ് വലിച്ച് തുറന്ന് പിടിച്ചാണ് ഞാൻ ഇരിക്കുന്നത്.
"ഞാൻ ഇപ്പൊ വരാം."
എന്നും പറഞ്ഞ് sir റൂമിൽന്ന് പോയി.
വേഗം പോയി റൂമിൽ കയറി door അടച്ച് കിടന്നാലോ.അവൻ വന്ന് വിളിച്ചാ തുറക്കാതെ ഇരുന്നാ പോരെ. കൂടിപ്പോയ രാവിലെ എന്നെ വഴക്ക് പറയും,അത് ഇപ്പൊ എനിക്ക് പുതിയ കാര്യം ഒന്നും അല്ലല്ലോ
ആലോചിച്ച് ഒരു പ്ലാൻ ഉണ്ടാകുന്നതിന് മുന്നേ അവനുണ്ട് 2 cup coffee ആയിട്ട് വരുന്നു.
കോഫിയോ!ഇനി നേരം വെളുത്തോ!
ഞാൻ മെല്ലെ ഫോൺ എടുത്ത് നോക്കി '12 30'
അവൻ coffe എൻ്റെ നേരെ നീട്ടി.
ഞാൻ അത് വാങ്ങി കുറച്ച് കുടിച്ചു.
അല്ല.. ഇത് ഇപ്പൊ ഒന്നും നിർത്താനുള്ള പ്ലാൻ ഇല്ലെ..കോഫിയും കുടിച്ച് ഇവിടെ തന്നെ ഇരിക്കാണോ!!Coffe കുടിച്ചപ്പോ കുറച്ച് ഉറക്കം പോയി...കുറേ കഴിഞ്ഞപ്പോ എൻ്റെ ഉറക്കം എന്നെ മാടി വിളിച്ചു.എൻ്റെ നടു ആണെങ്കിൽ വേദനിച്ചിട്ട്...
ഇവൻ ഇത് ഇപ്പൊ ഒന്നും നിർത്തുന്ന മട്ടില്ല.നടു ഒന്ന് നിവർത്താൻ എന്താ ഇപ്പൊ ഒരു വഴി.
നോക്കിയപ്പോ ഉണ്ട് coffe cups..
"Sir ഞാൻ ഈ coffe cup കൊണ്ട് വച്ചിട്ട് വരാം"
"Hmm"ഞാൻ cups കിച്ചണിൽ വെച്ച് നടു ഒക്കെ ഒന്ന് നിവർത്തി തിരിച്ച് വരുമ്പോ ഹാളിലെ സോഫയിൽ കുറച്ച് rest എടുക്കാം എന്ന് കരുതി just ഒന്ന് കിടന്നതേ ഉള്ളൂ...പിന്നെ ഞാൻ കണ്ണ് തുറന്നപ്പോ ഉണ്ട് സോഫയിൽ തന്നെ കിടക്കുന്നു..എൻ്റെ മേൽ ഒരു blanket ഉണ്ട്..നല്ല വെളിച്ചവും വെച്ചിട്ടുണ്ട്...
ഇത്ര പെട്ടെന്ന് നേരം വെളുത്തോ. ഇതാര് blanket ഒക്കെ കൊണ്ട് എൻ്റെ മേൽ ഇട്ടത്.
ഞാൻ എൻ്റെ റൂമിൽ ചെന്ന് ഫ്രഷ് ആയി താഴോട്ട് വന്നു.
"മോള് ഇന്നലെ എന്തേ ഹാളിൽ കിടന്നത്."
"അത് aunty...ഞാൻ ചുമ്മാ ഒന്ന് കിടന്നത് ആയിരുന്നു.ഉറങ്ങി പോയത് അറിഞ്ഞില്ല"
"അത് ശരി..ഞാൻ എഴുന്നേറ്റ് ഹാളിലേക്ക് വന്നപ്പോ നീ ഉണ്ട് അവിടെ കിടക്കുന്നു. നല്ല ഉറക്കം ആയോണ്ടു ഞാൻ വിളിച്ചില്ല..രാവിലെ നല്ല തണുപ്പും ഉള്ളത് കൊണ്ട് ഒരു blanketഉം പുതച്ച് തന്നു."
"Thanku aunty"
Aunty ചിരിച്ചു.അപ്പൊ sir കയറി വന്നു.എന്നോട് work ചെയ്യാൻ അങ്ങോട്ട് വരാൻ പറഞ്ഞ് അവൻ കോഫിയും എടുത്ത് പോയി.
YOU ARE READING
Mrs.Ceo
Romance"Haya..i love you" അതും പറഞ്ഞ് അവൻ അവൻ്റെ മുഖം എൻ്റെ മുഖത്തിന് അടുത്തേക്ക് കൊണ്ട് വന്നു His gaze was on my lips. "Sir no..വേണ്ടാ..please..വേണ്ടാ, leave me.