കുറച്ചു നേരത്തേക്ക് രണ്ടുപേരും ഒന്നും സംസാരിച്ചില്ല... അടുക്കി വയ്ക്കുന്ന തിരക്കിലായിരുന്നു...Tae ടെ ശ്രെദ്ധ മുഴുവൻ അടുക്കിവയ്ക്കുന്നതിൽ ആയിരുന്നെകിൽ kookie യുടെ ശ്രെദ്ധ മുഴുവനും tae യിൽ ആയിരുന്നു.
Tae നോട് എന്തക്കയോ സംസാരിക്കണമെന്ന് ഉണ്ടെങ്കിൽ കൂടിയും ഒന്നും പറയാൻ കഴിയാത്ത അവസ്ഥ...
Tae ടെ വിരലിലെ സ്പർശനം ഇപ്പഴും അവന്റെ താടിയിൽ അറിയാൻ പറ്റുന്നുണ്ട്...Tae അടുത്ത് വന്നു നിന്നത് ഓർക്കുമ്പോൾ ഇപ്പഴും അവന്റെ ഹൃദമിടിപ്പിന്റെ വേഗത കൂടുന്നുണ്ട്....
ആദ്യമായാണ് ഒരാൾ kookie യിൽ ഇങ്ങനെ മാറ്റങ്ങൾ സൃഷിട്ടിക്കുന്നത്...
എന്നാൽ tae ഇതൊന്നും തന്നെ അറിയുന്ന പോലും ഉണ്ടായിരുന്നില്ല..ബെഡ്ഷീറ്റ് എല്ലാം വിരിച്ചു kookie ടെ പണി കഴിഞ്ഞപ്പോഴാണ് അവൻ tae നെ സഹായിക്കാനായി ടേബിൾ ന്റെ അടുത്തേക് ചെന്നത് എന്നാൽ താഴെ കിടന്ന പഴയ ബെഡ്ഷീറ്റ് അവൻ ശ്രദ്ധിച്ചില്ല. അതു കാലിൽ തട്ടി അവൻ മുന്നിലേക്ക് വീഴാൻ പോയി..
അതു കണ്ടു നിന്ന tae അവൻ താഴേക്കു വീഴും മുന്നേ അവനെ അവന്റെ കൈയിൽ പിടിച്ചു അവനിലേക് വലിച്ചു നിർത്തി .വലിച്ചതിന്റെ ശക്തിയിൽ kookie പോയി നിന്നത് കറക്റ്റ് tae ടെ നെഞ്ചിന്റെ അവിടെ ആയിരുന്നു. Tae നേക്കാൾ ഉയരം അവനു കുറവായതിനാൽ കൃത്യമായി tae ടെ നെഞ്ചിൽ അവന്റെ മുഖം അമർന്നു...
എന്താന്നില്ലാതെ രണ്ടു ഹൃദയവും ഒരുപോലെ വേഗത്തിൽ ഇടിച്ചു... Kookie ശ്വാസം എടുക്കാൻ വല്ലാതെ പരിശ്രമിച്ചു... ആദ്യമായിട്ടാണ് അവനെ tae നോട് അത്ര ചേർന്നു നിൽക്കുന്നത്.
പുറത്തു നിന്നു നോക്കിയാൽ അവർ കെട്ടിപിടിച്ചു നിൽക്കുകയാണെന്നെ പറയു...
Kookie മെല്ലെ മുഖമുയർത്തി അവനെ നോക്കി...
ചുറ്റും നിശബ്‍ദമായത് പോലെ....
അവർ രണ്ടു പേരും മാത്രം...Tae ടെ ഹൃദയത്തിന്റെ ഏതോ കോണിൽ ആ നോട്ടം വന്നു പതിച്ചു...
എന്നാൽ എന്തോ ഓർത്ത പോലെ രണ്ടു പേരും പെട്ടന്നു അകന്നു നിന്നു...
Kookie എങ്ങനെയാക്കൊയോ തപ്പി പിടിച്ചു sorry പറഞ്ഞു അവിടെ നിന്നും അവന്റെ റൂമിലേക്കു ഓടി...

YOU ARE READING
End With You
FanfictionMalayalam Taekook സമാധാനവും സന്തോഷത്തോടു കൂടിയുള്ളതിയിരുന്നു അവരുടെ ജീവിതം... എന്നാൽ ഒരു ദിവസം..... ആ ദിവസത്തിന് ശേഷം അവൻ ചിരിച്ചട്ടില്ല.... അന്ന് മുതൽ അവൻ ജീവിക്കുന്നത് അവന്റെ പ്രതികാരത്തിനു വേണ്ടി... പ്രതികാരാഗ്നയിൽ നിൽക്കുന്ന അവന്റെ ജീവിതത്തിലേക്...