ഓഫീസ് എത്തുന്നത് വരെ tae യും kookie യും പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ല...
കാറിൽ വച്ചിരുന്ന പാട്ടു മാത്രമായിരുന്നു ആകെ ഉണ്ടായിരുന്ന ഒച്ച....Tae യെ പ്രണയിച്ചു തുടങ്ങിയ ശേഷം ഏതു പാട്ടു കേൾക്കുമ്പോഴും അവൻ അതിലെ വാക്കുകൾ ശ്രെധിച്ചു കേൾകുമായിരുന്നു.... എല്ലാ പാട്ടുകളും അവനോട് ഒരു അർത്ഥം തന്നെ പറയുന്നത് പോലെ...
Tae യിൽ നിന്നു ഒരിക്കലും കിട്ടാത്ത സ്നേഹം..... അത്ര അടുത്ത് അവൻ ഉണ്ടായിട്ടു പോലും പരസ്പരം സ്നേഹം മനസിലാകാതെ പോകുന്ന നിമിഷം...
ആലോചിക്കൂതോറും kookie യുടെ മനസിൽ ഭാരം ഏറി വരുന്നു...
"അകലെയോ നീ അകലെയോ വിടതരാതെന്തേ പോയി നീ
ഒരുവാക്കിനുമകലെ നീയെങ്കിലും അരികിൽ ഞാനിന്നും
മറുവാക്കിനു കൊതിയുമായ് നിൽക്കയാണു പിരിയാതെ
അഴകേ വാ… അരികേ വാ… മലരേ വാ… തിരികേ വാ…എത്രയോ ജന്മമായ് നിൻ മുഖമിതു തേടി ഞാൻ
എന്റെയായ് തീർന്നനാൾ നാം തങ്ങളിലൊന്നായി
എന്നുമെൻ കൂടെയായ് എൻ നിഴലതു പോലെ നീ
നീങ്ങവേ നേടി ഞാൻ എൻ ജീവിത സായൂജ്യം
സഖീ നിൻ മൊഴി ഒരു വരി പാടി പ്രണയിതഗാനം
ഇനി എന്തിനു വേറൊരു മഴയുടെ സംഗീതം
അഴകേ വാ… അരികേ വാ… മലരേ വാ… തിരികേ വാ…"Tae നെ പറ്റി ആലോചിച്ചു ആലോചിച്ചു അവൻ പോലും അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു... അവൻ അവനോടുള്ള സ്നേഹം തുറന്നു പറയണമെന്ന് തോന്നി... എന്നാൽ താൻ അതു തുറന്നു പറഞ്ഞാൽ അവനു അവനെ തന്നെ നഷ്ടപ്പെടുമെന്ന് അറിയാം....
ഡ്രൈവിങ്ങിൽ ആയിരുന്നെകിലും tae യുടെ ശ്രെദ്ധ മുഴുവനും kookie യിൽ തന്നെ ആയിരുന്നു...
അവന്റെ ഭാവമാറ്റങ്ങൾ എല്ലാം തന്നെ അവൻ കണ്ടിരുന്നു..
Kookie യുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ അവൻ എന്തോ അസ്വസ്ഥത തോന്നി.. അതിന്റെ കാരണം എന്താണെന്ന് ചോദിക്കണമെന്നു ഉണ്ടായിരുന്നെങ്കിൽ കൂടിയും അവനത്തിന് മുതിർന്നില്ല....പക്ഷെ kookie യുടെ കണ്ണുകൾ നിറഞ്ഞപ്പോൾ അവനും വേദനിച്ചുവെന്ന് അവനു മനസിലായി...
അധികം താമസിക്കാതെ തന്നെ അവർ ഓഫീസിലെത്തി..
മീറ്റിങ്ങും ഓഫീസ് കാണൽ ചടങ്ങുകൾ എല്ലാം കഴിഞ്ഞു വൈകുന്നേരം അവർ അവിടെന്ന് ഇറങ്ങി....
Joonie ക് കുറച്ചു കൂടെ വർക്ക് ചെയ്യാനുള്ളത് കൊണ്ടും ഇന്നു രാത്രി എല്ലാവരും tae ടെ വീട്ടിൽ കൂടാമെന്ന് പ്ലാൻ ഇട്ടതു കൊണ്ടും joonie kookie യെ tae ടെ കൂടെ പറഞ്ഞു വിട്ടു..
YOU ARE READING
End With You
FanfictionMalayalam Taekook സമാധാനവും സന്തോഷത്തോടു കൂടിയുള്ളതിയിരുന്നു അവരുടെ ജീവിതം... എന്നാൽ ഒരു ദിവസം..... ആ ദിവസത്തിന് ശേഷം അവൻ ചിരിച്ചട്ടില്ല.... അന്ന് മുതൽ അവൻ ജീവിക്കുന്നത് അവന്റെ പ്രതികാരത്തിനു വേണ്ടി... പ്രതികാരാഗ്നയിൽ നിൽക്കുന്ന അവന്റെ ജീവിതത്തിലേക്...