8✨

154 25 6
                                    


മഴപെയ്തു മാനം തെളിഞ്ഞു തുടങ്ങി. എങ്കിലും തണുത്ത കാറ്റു ഇടയ്ക്ക് ഇടയ്ക്ക് അവന്റെ മുടിയിലും ശരീരത്തിലുമായി തഴുകി കൊണ്ടേയിരുന്നു....

Joonie യുടെ വീടിൽ നിന്നു മടങ്ങി വന്നിട്ട് അധിക നേരമായിട്ടില്ല..
നേരെ മുറിയിലേക് വന്നു കയറിയിട്ട് tae നേരെ പോയത് അവന്റെ  ബാൽക്കണിയിലേക്കാണ്...

നേരെ മുറിയിലേക് വന്നു കയറിയിട്ട് tae നേരെ പോയത് അവന്റെ  ബാൽക്കണിയിലേക്കാണ്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ആകാശം പയ്യെ ഇരുട്ട് മൂടി തുടങ്ങി.... മഴ പെയ്തൊഴിഞ്ഞ ആകാശമായതിനാൽ സൂര്യൻ നേരത്തെ എപ്പോഴോ പോയി.... നിലാവ് തെളിയുന്നതും ഇല്ലാ... ചിലപ്പോൾ വീണ്ടും മഴക്കായി തയ്യാറെടുക്കുകയാവും...

മനസ് ശാന്തമല്ലെന്ന് തോന്നുമ്പോഴേക്കെ tae അവിടെ വന്നു നിലക്കാറുണ്ട്. പുറത്തേക് നോക്കുംതോറും വീണ്ടും മനസിൽ എന്തക്കയോ വന്നു മൂടുന്ന പോലെ അവനു തോന്നി. മനസിനെ ശാന്തമാകാൻ കഴിയാത്ത വിധം എന്തോ അവനിൽ സംഭവിക്കുന്നു....

കണ്ണുകളടച്ചു അവന് തണുത്ത കാറ്റു  ആസ്വദിച്ചു നിന്നപ്പോഴാണ് മനസിലേക്ക് അവന്റെ കണ്ണുകൾ കടന്നു വന്നത്...

അവനെ തന്നെ നോക്കി നിന്ന ആ കണ്ണുകൾ..... ആലോചികുംതോറും ആ കണ്ണുകൾക്ക് എന്തക്കയോ മന്ത്രികശക്തി ഉള്ളത് പോലെ....

ആ കറുത്ത കൃഷ്ണമണി കണ്ണുകളിൽ തെളിഞ്ഞ ഭാവം, ആ നോട്ടം.....

അവന്റെ ആ നോട്ടം കല്ലായി കിടന്ന അവന്റെ ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ വല്ലാതെ തട്ടി നിന്നു...

അവനു വേണ്ടി നിറഞ്ഞ കണ്ണുകളെ  കുറിച് ഓർത്തപ്പോൾ നെഞ്ചിൽ എന്തോ പിടയുന്ന പോലെ. തനിക് മാറ്റങ്ങൾ സംഭവിക്കുന്നു എന്ന് മനസിലാക്കിയ അവന് ആ കണ്ണുകളെ മറക്കാൻ ശ്രെമിച്ചു....

End With YouWhere stories live. Discover now