27(M)✨

234 29 26
                                    

"I will destroy you in the most beautiful way possible,and when I leave,you will finally understand why storms are named after people"






സമയം കടന്നു പോയി...
കോളേജ് പഠനം എല്ലാം കഴിഞ്ഞു hyuk സ്വന്തമായി ബിസ്സിനെസ്സ് തുടങ്ങി... Namjoon സംഗീതലോകത്തേക് ഇറങ്ങി... സ്വന്തം പേര് പറയാതെ പലപ്പാട്ടുകളും ഇറക്കി അത് എല്ലാം തന്നെ ജന ശ്രെദ്ധ നേടിയിരുന്നു. RM എന്ന അപരനാമത്തിൽ അവൻ അറിയപ്പെടാൻ തുടങ്ങി.
Jin hyuk ന്റെ കമ്പനിയിൽ ജോലിക് കയറി ആളിപ്പഴും joonie യോട് ഇഷ്ടമാണെന്നു തുറന്നു പറഞ്ഞിട്ടില്ല. സ്വന്തം കാലിൽ നിന്നതിനു ശേഷമേ അവൻ ഭാവിയെ പറ്റി ആലോചിക്കു എന്നുള്ള വാശിലാണ്....
എത്രനാൾ എടുത്താലും jin നെ വിട്ടു പോകാൻ joonie ഒരുക്കാമായിരുന്നില്ല.

രണ്ടുവർഷം കണ്ണ് തുറക്കുന്നതിനു മുന്നേ പോയി... ഒരുപാട് മാറ്റങ്ങൾ  നടന്നു...
Hana യും hyuk ഉം വിവാഹിതരായി.. വീട്ടിൽ സമ്മതിക്കാത്തത് കൊണ്ട് ഒളിച്ചോട്ടമായിരുന്നു.. Hana യുമായുള്ള വിവാഹം കഴിഞു ഒരു വർഷം ആയപ്പോഴേക്കും അവന്റെ കമ്പനി നല്ല രീതിയിൽ തന്നെ വളർന്നു.

അവരെ നിരീക്ഷിക്കുന്ന ശത്രുവിനെ അവർ അപ്പോഴും മനസിലാക്കിയില്ല.

Jin പതിയെ പതിയെ namjoon ആയി അടുത്തു തുടങ്ങി... ഏതു നിമിഷം വേണമെങ്കിലും yes പറയും.

അധികം വൈകാതെ തന്നെ hana കും hyuk നും കുഞ്ഞുണ്ടായി... പിന്നീട് സന്തോഷം മാത്രം നിറഞ്ഞതായിരുന്നു അവരുടെ ജീവിതം.

പേമാരിക്കു മുന്നേ ഉള്ള ശാന്തത മാത്രമായിരുന്നു അത്.

അന്ന് ആ  രാത്രി....
കുഞ്ഞിനെ ആയയുടെ കൈയിൽ ഏല്പിച്ചു ബിസ്സിനെസ്സ് പാർട്ടി ക് hana യും hyuk ഉം ഇറങ്ങി പോയാ രാത്രി....
പാർട്ടിയിൽ നിന്നും തിരിച്ചു ഇറങ്ങിയ അവർ വീട്ടിൽ എത്തിയില്ല.

വീട്ടിൽ എത്തേണ്ട സമയം ആയിട്ടും അവരെ കാണാതെ namjoon അവരെ അനേഷിച്ചു ഇറങ്ങി..... Cctv നോകിയെങ്കിലും ഗുണം ഒന്നുമുണ്ടായില്ല....
അവരെ നോക്കി പുറപ്പെട്ട സമയത്താണ് jin മിസ്സിംഗ്‌ ആണെന്ന് അവൻ മനസിലാകുന്നത്... ആ രാത്രി എന്ത് ചെയ്യണമെന്ന് അറിയാതെ അവൻ അവന്റെ അച്ഛന്റെ അരികിലേക് എത്തി....
Eagle Eye എന്നറിയപ്പെടുന്ന പ്രദിദ്ധമായ മാഫിയ ഗ്രൂപ്പിന്റെ boss...
അയാളുടെ സഹായത്തോടെ അവൻ hyuk നെ കണ്ടത്തി അപ്പോഴും hana യും jin ഉം ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു.....

End With YouWhere stories live. Discover now