ഫ്രാൻസിന്റെ തലസ്ഥാന നഗരമാണ് പാരിസ്. ഫ്രഞ്ചു ഉച്ചാരണം പാരി(paʁi ). വടക്കൻ ഫ്രാൻസിലെ സീൻ നദിയുടെ(സെയിൻ എന്നും പറയും) തീരത്ത് ഇൽ-ഡി-ഫ്രാൻസ് പ്രദേശത്തിന്റെ ഹൃദയഭാഗത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. പ്രണയത്തിന്റേയും കലാസാഹിത്യങ്ങളുടേയും കേന്ദ്രസ്ഥാനമായി പാരിസ് അറിയപ്പെടുന്നു. പാരിസ് നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ ഭരണപരിധിക്ക് 1860ന് ശേഷം കാര്യമായ മാറ്റം വന്നിട്ടില്ല. പാരിസ് നഗരത്തിന്റെ വിസ്തീർണം 105.4 ചതുരശ്ര കിലോമീറ്ററാണ്. 2014 ജനവരിയിലെ കണക്കു പ്രകാരം പാരിസ് നഗരത്തിലെ ജനസംഖ്യ 2,241,246 ആണ്.[1]. ബൃഹദ് പാരിസ് നഗരത്തിന്റെ വിസ്തീർണം 2844 ചതുരശ്രകിലോമീറ്റർ;ജനസംഖ്യ 12,005,077
അതിനുമപ്പുറം വ്യാപിച്ചു കിടക്കുന്ന പരിസരപ്രദേശങ്ങൾ കൂടി ഉൾക്കൊള്ളുന്ന മെട്രോപോലിറ്റൻ പാരിസ് യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള മെട്രോപൊളിറ്റൻ പ്രദേശങ്ങളിലൊന്നാണ്.ഇന്ന് ലോകത്തിലെ ഒരു പ്രധാന വ്യാപാര, സാംസ്കാരിക കേന്ദ്രമാണ് പാരിസ്. രാഷ്ട്രീയം, വിദ്യാഭ്യാസം, വിനോദം, വാർത്താമാദ്ധ്യമം, ഫാഷൻ, ശാസ്ത്രം എന്നീ രംഗങ്ങളിൽ പാരിസ് ചെലുത്തുന്ന സ്വാധീനം അതിനെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഗോള നഗരങ്ങളിലൊന്നാക്കിയിരിക്കുന്നു.
YOU ARE READING
End With You
FanfictionMalayalam Taekook സമാധാനവും സന്തോഷത്തോടു കൂടിയുള്ളതിയിരുന്നു അവരുടെ ജീവിതം... എന്നാൽ ഒരു ദിവസം..... ആ ദിവസത്തിന് ശേഷം അവൻ ചിരിച്ചട്ടില്ല.... അന്ന് മുതൽ അവൻ ജീവിക്കുന്നത് അവന്റെ പ്രതികാരത്തിനു വേണ്ടി... പ്രതികാരാഗ്നയിൽ നിൽക്കുന്ന അവന്റെ ജീവിതത്തിലേക്...