V|

417 33 7
                                        

രാവിലെ ഭക്ഷണം കയിച് കഴിഞ്ഞ് ആരുവും ഫാമിലിയും അവരുടെ വീട്ടിലേക്ക് പോയി. വീട്ടിലേക്ക് അവിടുന്ന് ഒരു സ്റ്റോപിൻ്റെ വ്യത്യസമെ ഉള്ളൂ.

ആരു വിൻ പോകാൻ യാതോരു താൽപര്യവും ഇല്ല . പിന്നെ അമ്മയുടെ വായിൽ ഇരിക്കുന്നത് കേൾക്കുന്നത് ആലോചിച്ച് കൂടെ പോയി.

ഒരു ആഴ്ച പുള്ളിക്കാരി എങ്ങനെയൊക്കെയോ തള്ളി നീക്കി എന്നിട്ട് തിരിച്ച് അഗ്നിഹോത്രി മൻഷനിലേക് തന്നെ പോന്നു.

കിച്ചു രാത്രി ആയിട്ട് ഉണ്ട് വീട്ടില്‍ എത്തുമ്പോൾ . 2 ദിവസം ആയി വീട്ടിലേക്ക് വന്നിട്ട്. അവള് ഉള്ളപോൾ ദിവസവും വരണമെന്ന്  തോന്നും പക്ഷേ ആരു ഇല്ലാത്തത് കൊണ്ടും , പിന്നെ ജോലി തിരക്ക് കാരണവും അണ് വീട്ടിൽ വരാതെ ഇരുന്നത്.

വീടിൻ്റെ ഉള്ളിലേക്ക് കയറിയപ്പോൾ തന്നെ അവൻ്റെ അച്ഛനെ കണ്ടൂ. കൂടെ അർജുനും ഉണ്ട് . അവൻ കാണാത്ത പോലെ മുകളിലേക്ക് പോകാം എന്ന് കരുതിയെങ്കിലും,

വർമ്മ - നിൽക് ....

സൗണ്ടിൽ ദേഷ്യം ഉണ്ട് . കിച്ചു അവിടെ നിന്നു.

വർമ്മ - നീ കഴിഞ്ഞ രണ്ട് ദിവസം എവിടെ ആയിരുന്നു.

അയാള്‍ അവനെ നോക്കി കൊണ്ട് ചോദിച്ചു.

കിച്ചു - ഞാൻ ഒരു ആവശ്യത്തിന് വേണ്ടി pune വരെ പോയത് ആയിരുന്നു.

വർമ്മ - എന്നിട്ട് നീ ഇവിടെ ഉള്ള ആരോടെങ്കിലും പോകുന്ന വിവരം പറഞ്ഞോ...

അവൻ ഒന്നും മിണ്ടാതെ അവിടെ നിന്നു.

വർമ്മ - നീ എന്താ ഒന്നും മിണ്ടാത്തത് കിച്ചു..

കിച്ചു - ഇല്ല, പറഞ്ഞില്ല .

അവന്‍ അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

വർമ്മ - അതെന്താ ....

അർജുൻ - ഏട്ടൻ എന്താ കൊച്ചു കുട്ടികളോട് ചോദിക്കുന്നത് പോലെ . അവൻ വലുതായി , അവൻ്റെ അവശ്യങ്ങൾക് വേണ്ടി പോയത് ആണ് എന്ന് അവന്‍ പറഞ്ഞില്ലേ...

പാറു - പൊയ്ക്കോട്ടേ എവിടെയാ വെച്ചാല്‍പൊക്കോട്ടെ, പക്ഷേ ഒരു വാക്ക് പറഞ്ഞിട്ട് പോയാൽ പോരെ...

WAJAH THUM HOStories to obsess over. Discover now