പിറ്റിയെ ദിവസം കണ്ണൻ ഓഫീസിൽ പോയില്ല . തലവേദന എന്നും പറഞ്ഞ് ലീവ് എടുത്തു, പുള്ളി അങ്ങനെ ലീവ് എടുകുന്ന കൂട്ടത്തിൽ ഒന്നും അല്ല അത്കൊണ്ട് reason ശെരി ആയിരിക്കും എന്ന് അവർ വിചാരിച്ചു.
ഉച്ചക് ഭക്ഷണം കയിച് റൂമിലേക്ക് തിരിച്ചു പോകുമ്പോൾ ആണ് ബാൽക്കണി യിൽ നില്‍കുന്ന ആരുവിനേ കണ്ടത് , ഇനി ഇതിലും നല്ല ഒരു ചാൻസ് അവൻ കിട്ടില്ല എന്ന് കരുതി അവളുടെ അടുത്തേക്ക് പോയി.
കണ്ണൻ - ആരു .
ആരു - ആ.. കണ്ണേട്ട എന്തേ ...
കണ്ണൻ - ഇരിക്ക് , എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട് .
അവര്‍ അവിടെ ഉള്ള table ന്റെ ഇരു വശങ്ങളില്‍ ആയി ഇരുന്നു.
Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
കണ്ണൻ - ഇന്ന് പാത്തു വന്നില്ലേ...
ആരു - ഇല്ല , ഉമ്മൻ്റെ വീട്ടിൽ പോയത് ആണ്.
കണ്ണൻ - ആ..
എന്നും പറഞ്ഞ് തലയാട്ടി. അവള് അവനെ തന്നെ നോക്കി ഇരിന്നു,like അവൻ എന്താ അവളോട് പറയാൻ ഉള്ളത് എന്ന് വിചാരിച്ച്.
കണ്ണൻ - ആരു...
ആരു അവനെ നോക്കി.
കണ്ണൻ ഒരു ദീര്‍ഘശ്വാസം എടുത്തു.
കണ്ണൻ - എനിക്ക്..എനിക്ക് നിന്നെ ഇഷ്ടം അണ് എടോ...
ആരു ആകെ ഞെട്ടി എന്തോ പോലെ ആയി പോയി.
കണ്ണൻ അവളെ നോക്കി.
കണ്ണൻ - എനിക്ക് കുഞ്ഞിലെ മുതലേ നിന്നെ ഇഷ്ടം ആണ്. പറയാൻ ഒരു 100 വട്ടം ഞാൻ ശ്രമിച്ചിട്ട് ഉണ്ട് . പക്ഷേ അതിനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു . ഇന്നലെ വല്യമ്മ പറഞ്ഞത് കേട്ടപ്പോൾ ഇനി എങ്കിലും തന്നോട് പറയണം എന്ന് തോന്നി...