രാവിലെ ആരു എഴുന്നേറ്റ് താഴെ വന്നപ്പോള്‍ കണ്ടത് പത്രവും വായിച്ചു സോഫയിൽ ഇരിക്കുന്ന അവളുടെ അച്ഛനെ ആണ്.
ആരു - അച്ഛേ..
എന്നും വിളിച്ച് അയാളുടെ അടുത്തേക്ക് പോയി ഇരുന്നു . അഭി പത്ര വായന നിർത്തി അവളേ നോക്കി പുഞ്ചിരിച്ചു , എന്നിട്ട് അവളെ ഒന്ന് തലോടി . അവൾ അയാളെ കെട്ടിപിടിച്ച് അവിടെ ഇരുന്നു.
അപ്പോയാണ് അങ്ങോട്ട് ചായയും കൊണ്ട് വേദ വരുന്നത്.
വേദ - അഹാ.... എഴുന്നേറ്റോ തമ്പുരാട്ടി.
അതും പറഞ്ഞ് അങ്ങോട്ട് വന്നു. അഭിയുടെ കൈയിൽ ചായ cup കൊടുത്തു. ആരു അമ്മയെ കണ്ടപാടെ അഭിയുടെ അടുത്ത് നിന്ന് എഴുനേറ്റു.
ആരു - തള്ളേ...
എന്ന് വിളിച്ച് കെട്ടിപിടിച്ച് ഉമ്മ കൊടുത്തു.
വേദ - അയ്യേ... അങ്ങോട്ട് മാറി നിക്ക് പെണ്ണേ ... aish...
അഭി അത് കണ്ട് ചിരിച്ചു .
ആരു - അമ്മ ,ചക്കി എവിടെ.
വേദ - അവള് ദേ കണ്ണൻ്റെയും പാത്തു വിൻ്റെയും കൂടെ പുറത്ത് നിക്കുന്ന് ഉണ്ട് .
വേദ അതും പറഞ്ഞ് kitchen ലേക്ക് പോയി. ആരു പോയി അച്ഛൻ്റെ അടുത്ത് ഇരിന്നു.
ആരു - അച്ഛേ..
അഭി cup ടിപ്പോയിൽ വെച്ചു.
അഭി - എന്തോ....
ആരു - I love you ... അച്ഛേ...
അഭി അത് കേട്ട് ചിരിച്ചു....
അപ്പൊയാണ് ഓഫീസിൽ പോകാൻ വേണ്ടി റെഡി ആയി ഇറങ്ങി വരുന്ന കിചുവിനെ അവർ കണ്ടത്...
കിച്ചു അയാളെ കണ്ട പാടെ ചെറുതായി ഒന്ന് പുഞ്ചിരിച്ചു... എന്നിട്ട് അവരുടെ അടുത്തേക്ക് പോയി.
കിച്ചു - ഇതെപ്പോൾ വന്നു...
അഭി - ഞങ്ങൾ കുറച്ച് നേരം ആയിട്ട് ഉള്ളൂ വന്നിട്ട് ... അല്ല നീ ഇറങ്ങാൻ ആയ്യോ ...
കിച്ചു - ആ എനിക്ക് 9 മണി ആകുമ്പോഴേക്കും ഓഫീസിൽ എത്തണം...
അഭി - ഓഹോ...
അവർ സംസാരിച്ച് നിൽക്കുമ്പോൾ ആണ് അങ്ങോട്ട് അർജുനും , വർമ്മയും ഫുഡ് കയിക്കൻ വരുന്നത്...
YOU ARE READING
WAJAH THUM HO
FanfictionCompleted ✅️ Sope ff🤎✨️ There will be other ships also. Taekook&Namjin🫶🏻 𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫:- • ᴘɪᴄꜱ ᴀɴᴅ ᴇᴅɪᴛꜱ ᴄʀᴇᴅɪᴛꜱ ɢᴏᴇꜱ ᴛᴏ ʀɪɢʜᴛ ꜰᴜʟʟ ᴏᴡɴᴇʀꜱ • ᴛʜɪꜱ ꜱᴛᴏʀʏ ɪꜱ ᴘᴜʀᴇʟʏ ꜰɪᴄᴛɪᴏɴᴀʟ •ᴛʜᴇ ᴄʜᴀʀᴀᴄᴛᴇʀꜱ ɪɴ ᴛʜɪꜱ ʜᴀᴠᴇ ɴᴏᴛʜɪɴɢ ᴛᴏ ᴅᴏ ᴡɪᴛʜ ɪᴅᴏʟꜱ ʟɪꜰᴇ. •ᴛʜᴇ...
