കാർ പകുതി വഴി എത്തിയതും, വൈഭവ് കാർത്തിക്കിന്നെ നോക്കി.
വൈഭവ് : എടി, നീ പോയി പുറകിൽ കേറൂ.. അവൻ മുമ്പിൽ ഇരുന്നോള്ളും...
കാർത്തിക് : അയ്യടാ.. അതങ്ങു പള്ളിയിൽ പോയി പറഞ്ഞാമതി. ഞാൻ ഇരിക്കില്ല.
വൈഭവ് : എന്നെ ദേഷ്യം പിടിക്കാതെ നീ പറയുന്നെ കേൾക് കിച്ചു.
കാർത്തിക് : ഏട്ടന് അത്രക് നിർബന്ധം ആണെങ്കിൽ ഞാൻ ഒന്ന് അമ്മയോട് ചോദിക്കട്ടെ...
അതും പറഞ്ഞു jeansinte പോക്കറ്റിൽ നിന്നു അവൻ ഫോണെടുത്തതും, കലിപ്പിച്ചുള്ള ഒരു നോട്ടം അവനു നേരെ എയ്തുവിട്ട് വൈഭവ് കാർ ഓടിച്ചു.
ഭാഗ്യ പുറത്തെ കാഴ്ചകൾ ഒകെ ഇങ്ങനെ കണ്ടുകൊണ്ടു വണ്ടിയിൽ ഇരുന്നു. ഏതോ ഒരു വലിയ ബിൽഡിങ് ഇന്റെ അകത്തേക്ക് വണ്ടി കയറിയതും അവൾ അമ്പരന്നു.
സാന്ദ്ര എപ്പോഴും അവളോട് പറയാറുണ്ട് മാളിൽ പോകുന്ന കഥയൊക്കെ. ആവിശ്യം ഉള്ളതൊക്കെ ഇവിടെ കിട്ടും, കഴിക്കാനും, ഉടുകാനും എന്തിനു കുഞ്ഞികുട്ടികൾക്കു കളിക്കാൻ വരെ. അവൾ കൂട്ടുകാരുടെ ഒപ്പം പോയകഥയൊക്കെ പറയുമ്പോൾ കേട്ടു കൊതിയോടെ നോക്കിയിരുന്നിട്ടുണ്ട്.
Building ഏറ്റവും അടിയിലായി underground പാർക്കിംഗ് ആണ് , അതോണ്ട് തന്നെ building inte groundfloorilode കയറി താഴേക് ഇറക്കം ആയിരുന്നു.
Parking slotil വണ്ടി park ചെയ്തതിന് ശേഷം, അവൻ അവരോട് ഇറങ്ങാൻ ആവിഷപെട്ടു. കാർത്തിക്കും ഭാഗ്യയും അതു അനുസരിച്ചു എന്നാൽ വൈഭവ് മാത്രം കാറിൽ നിന്ന് ഇറങ്ങിയില്ല. പകരം glass താഴ്ത്തി കാർത്തിക്കിനെ നോക്കി.
വൈഭബ് : അവൾക് എന്താണെന്നു വെച്ച വാങ്ങിച്ചിട്ടു നീ വിളിച്ചാമതി, ഞാൻ വന്നു പിക്ക് ചെയ്തോളാം.
കാർത്തിക് : ആഹ്ഹ്.. Okay. ഞനൊന്ന് അമ്മയെ വിളിച്ചു ചോദിക്കട്ടെ...
വീണ്ടും പോക്കറ്റിൽ നിന്ന് അവൻ ഫോൺ എടുക്കാൻ പോയി.
വൈഭവ് : ഇവനായെക്കെ......
പിന്നെയും എന്തോ പിറുപിറുത് ദേഷ്യത്തിൽ കാർ inte door തുറന്നു, അതെ forceil തന്നെ അത് അടച്ചു, ആരേം നോക്കാതെ അവൻ മുന്നോട്ടു നീങ്ങി.