തറവാട് വീടിന്റെ പടിയിറങ്ങി മുന്നിലോട്ടു നടക്കുമ്പോൾ ഭാഗ്യയുടെ മനസ്സ് ആകെ കലങ്ങിമറിഞ്ഞിരുന്നു.... ചാരു തന്നോട് പറഞ്ഞതൊന്നും വിശ്വസിക്കാൻ അവൾക്കു ആവുന്നില്ല... എന്നാൽ പലപ്പോഴയുള്ള വൈഭവിന്റെ വാക്കുകളിൽ ഓർത്തെടുക്കുമ്പോൾ മറിച്ചു ചിന്തിക്കാനെ അവൾക്കു സാധിച്ചിരുന്നുള്ളു....
നെഞ്ചിലായി ഒട്ടികിടക്കുന്നു താലിയിൽ മുറുകെ പിടിച്ചാൽ മുന്നോട്ടു നടന്നു....
കുറച്ച് സമയങ്ങൾക്കു മുമ്പു....
തറവാട്ടിലേക്കു അവളെ കൊണ്ടുവന്നു വിട്ടു ഉടനെ തന്നെ ധൃതിയിൽ എങ്ങോട്ടേക്കോ പോവാൻ ഒരുങ്ങുകയായിരുന്നു വൈഭവ്...
ഭാഗ്യ : അഭിയേട്ടൻ എവിടെയെങ്കിലും പോവുകയാണോ...??
മുറിയിലേക്ക് കയറിവന്ന അവൾ, വസ്ത്രമെല്ലാം മാറിനിൽക്കുന്ന അവനെ കണ്ടതും ചോദിച്ചു...
വൈഭവ് : ഏഹ്.. ആഹ്... എന്റെ ഒരു കൂട്ടുകാരൻ... ഞാൻ ഇടക്കു കാണാൻ പോകുന്നേ... അവനെ ഒന്ന് കാണണം....
ഭാഗ്യ : ഈ സമയത്തോ...??
വൈഭവ് : അത്ര വൈകിട്ടെന്നുമില്ലലോ... പിന്നേ നാളെ നമ്മൾ പോകുവല്ലേ... അപ്പൊ...
ഭാഗ്യ : മ്മ്മ്.....
അവനു മറുപടിയെന്നോണം ഒന്നു മൂളിയ ശേഷം അവൾ കാട്ടിലിലയിൽ എടുത്തു വെച്ചിരുന്ന ഡ്രെസ്സ് എല്ലാം മടക്കി തുടങ്ങി...
വൈഭവ് : എന്താ മുഖം ഇങ്ങനെ വീർപ്പിച്ചു നിൽക്കുന്നത് എന്റെ ശ്രീ....??
വാടിയ അവളുടെ മുഖം കണ്ടതും ബെഡിലേക്കിരിക്കുന്നു കൊണ്ടു അവൾ ചോദിച്ചു....