ഇതു past ആണ് എന്ന് എല്ലാവരേം ഓർമപ്പെടുത്തുന്നു...
വൈകുനേരം വീട്ടുകാരെയും നിർബന്ധിച്ചു അമ്പലത്തിൽ ഉത്സവം കാണാൻ വന്നപ്പോൾ മനസ്സിൽ ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു....
പേര് പോലും അറിയാത്ത.. അഹ് പാട്ടുപാവാടകരിയെ കാണണം...
ചെണ്ടകൊട്ടും മേളവും ഒക്കെയായി അകമൊത്തം തിരക്കും ബഹളവും. പക്ഷെ അതൊന്നും വൈഭവിനെ ബാധിച്ചതെ ഇല്ലേ... അവന്റെ കണ്ണുകൾ തിരഞ്ഞത് അവനെ മാത്രം...
"നി ഈ തിരക്കിന്റെ ഇടയിൽ എങ്ങോട്ടാ??'.
വൈഭവിന്റെ കൈയിൽ പിടിച്ചു ആരോ ചോദിച്ചു... അവൻ തിരിഞ്ഞു നോക്കിയതും യെദുവാണ്...
യെദു : ഈ തിരക്കിന്റെ ഇടയിലേക്ക് കയറേണ്ട... പിന്നേ കണ്ടുകിട്ടില്ല...
യെദുവിന്റെ മറ്റെകൈയിൽ പിടിച്ചു കാർത്തിക്കും ഉണ്ട്...
കാർത്തിക് : നമുക്ക് ആനേ കാണാൻ പോവാം.....
യെദു : അവിടെ മൊത്തം തിരക.. പോക്കമില്ലാത്ത നീയൊക്കെ അതിൽ പെട്ട പിന്നെ കണ്ടുകിട്ടില്ല.. കുഞ്ഞാ..
കാർത്തിക് :.. എനിക്ക് പൊക്കൊക്കെ ഉണ്ട്.. ഞാൻ വലുതാവുമ്പോ ഏട്ടനേക്കാൾ പൊക്കം വെക്കും...
യെദു : ഉവ്വ.. അതാപ്പോഴല്ലേ.. അന്നേരം നോകാം... വൈബു വാടാ... തലപൊലിയൊക്കെ ഇപ്പോ വരും നമുക്ക് അങ്ങോട്ട് നിൽകാം...
യെദു കരുതുകിനെയും ആയി പോയതും വൈഭവ് അവനെ അരിശത്തോടെ നോക്കി. വേറൊന്നും കൊണ്ടല്ല.. വൈഭു വിളി ആൾക്കാത്ര സുഗിച്ചിട്ടില്ല...
എങ്കിലും ചേട്ടന്റെ വാക്ക് കേട്ടില്ല എന്ന് അറിഞ്ഞാൽ പിന്നെ അതു മതിയൊരു വഴക്കിനു... അങ്ങനെ അവർ 3 പേരും കൂടെ തിരക്ക് കുറഞ്ഞ ഒരു ഇടത്തേക്ക് മാറിനിന്നു.
അതെ ചെണ്ട കൊട്ടകളുടെ താളവും കൂടി വന്നു. ഇതിനോടകം തന്നെ താലപ്പൊലി വന്ന് തുടങ്ങിയിരുന്നു അതുകൊണ്ടുതന്നെ അമ്പലത്തിലെ കാര്യക്കാരൻ എല്ലാം അവർക്ക് വഴിയൊരുക്കി തിരക്ക് നീക്കിയവർക്ക് വഴിയൊരുക്കി തുടങ്ങി.