15

1K 159 200
                                    

പിന്നീടുള്ള ദിവസങ്ങളിൽ സ്ഥിരം കാഴ്ചയായിരുന്നു phoneum ആയി ഇരിക്കുന്ന ഭാഗ്യയും അവൾക് ഓരോനൊക്കെ പഠിപ്പിച്ചു കൊടുക്കുന്ന കാർത്തിക്കും...

പണ്ടേ ഇലക്ട്രോണിക്സ് ഭ്രാന്തൻ ആയിരുന്നു അനിയൻ, ഇപ്പോ അവനെകൊണ്ട് ഇങ്ങനെ കുറച്ചു ഉപകാരവും ഉണ്ടായി.. വൈഭവ് പിന്നേ ഇതിലൊന്നും കാര്യമായി ഇടപെടാൻ നിന്നില്ല എന്നത് ആണ് സത്യം...

അവരുടെ ലോകത്ത് വൈഭവ് ഇല്ലാത്തതു പോലെയായിരുന്നു ചിലപ്പോഴൊക്കെ.... അവൻ ഓഫീസിൽ ആയിരിക്കുന്ന സമയത്തു അവർ ഇരുവരും കൂടെ ഇടക്കൊക്കെ പുറത്തുപോകും.. കറങ്ങിയടിച്ചു നടക്കും..

ഭാഗ്യ വളരെ സന്തോഷവതിയും ആയിരുന്നു അതിലെല്ലാം. ഓർമ വെച്ച നാൾമുതൽ ശ്രീനിലയത്തിൽ ആയിരുന്നിട്ടു കൂടെ അധികം ഇടങ്ങളിൽ അവൾ പോയിട്ടില്ല...

അവൾ പോയാൽ വീട്ടിലെ ജോലിയൊക്കെ ആര് ചെയ്യും എന്നായിരുന്നു മാലതിയുടെ ചോദ്യം....

പക്ഷെ ഇപ്പോ തന്നെ ഓരോ ഇടത്തേക്കു കൊണ്ടുപോവാൻ കാർത്തിക്കിനുള്ള ഉത്സാഹം കാണുമ്പോൾ അവൾക്ക് വല്ലാത്ത സന്തോഷമാണ്...

എന്നത്തേയും പോലെ ഭാഗ്യ ഇന്ന് നേർത്തെ എണീറ്റില്ല... വൈഭവിന്റെ ഉറക്കം വിട്ടുമാറിയതും അവൻ പത്തിയേ കണ്ണുകൾ തുറന്നു...

എന്നത്തേയും പോലെ തന്റെ കണ്ണുകൾ ചെന്നെത്തിയത് ശൂന്യമായ ബെഡിൽ അല്ലായിരുന്നു...

കൊച്ചുകുഞ്ഞിനെ പോലെ ഒരു പുതപ്പിനടിയിൽ ചുരുണ്ടുകൂടി കിടക്കുന്നു അവൾ..

പത്തിയേ എഴുനേൽക്കാൻ ശ്രെമിച്ചതും... അവൻ അറിഞ്ഞു അവളുടെ ഇടുപ്പിലായി വട്ടം ചുറ്റികിടക്കുന്ന അവന്റെ കൈ...

ഭാഗ്യ വൈഭവിനെ കാൽ മുമ്പു എഴുനേൽക്കുന്നത് കൊണ്ടുതന്നെ അവൾക്ക് ഇപ്പോൾ ഇതു ശീലമായി കഴിഞ്ഞിരുന്നു... അവൻ അപ്പോഴും ഒന്നും അറിഞ്ഞിരുന്നില്ലലോ...

വൈഭവ് : ഭാഗ്യം... അവൾ എങ്ങാനും കണ്ടിരുന്നേൽ ഞാൻ ആകെ നാറീയേനെ...

സ്വയം പറഞ്ഞുകൊണ്ട് അവൻ ബെഡിൽ നിന്നും എഴുനേറ്റ്, ബാത്‌റൂമിലേക്കു കയറി ഫ്രഷ് ആയി ഇറങ്ങി....

PranayavarnamWhere stories live. Discover now