തറവാട്ടിലേക്കു പോകുവനുള്ള തയാറെടുപ്പിലാണ് വൃന്ദവനത്തിലെ എല്ലാരും... അതിന്റെ ഭാഗമായി തന്നെ അവിടെ ഉള്ളവർക്കു കുറച്ച് ഡ്രെസ്സും മറ്റും എടുക്കാൻ കൃഷ്ണനും ജാനകിയും തീരുമാനിച്ചിരുന്നു....
എന്നത്തേയും പോലെ രാവിലെ കടന്നു പോയി, കുറച്ച് നാൾ ബസ്സിനെസ്സിൽ നിന്നു പൂർണമായും മാറിനിൽകേണ്ടി വരും തറവാട്ടിൽ പോയാൽ... അത് കൊണ്ട് വൈഭവും മാളുവും രാവിലെ തന്നെ ഓഫീസിലേക്കു തിരിച്ചു, യെദു ഹോസ്പിറ്റലിലേക്കും...
കുറച്ച് സമയം കഴിഞ്ഞപ്പോൾ കൃഷ്ണനും ലക്ഷ്മിയും നേർത്തെ തീരുമാനിച്ചിരുന്നതുപോലെ തറവാട്ടിലുള്ളവർക്കു വേണ്ടതെല്ലാം വാങ്ങാൻ കടയിലേക്കും ഇറങ്ങി...
ഇപ്പോ ഭാഗ്യ മാത്രമാണ് ആ വീട്ടിൽ ഉള്ളത്... ഒരു യാത്ര കഴിഞ്ഞു വന്നിട്ട് അധികം ആയില്ല... ഇനിയൊരു നീണ്ട യാത്ര kode ചെയേണ്ടതുണ്ട്, അതുകൊണ്ട് തന്നെ അവൾ ഷീണിച്ചാലോ, എന്തെങ്കിലും വയ്യായിക വന്നല്ലോ എന്നോർത്ത് ലക്ഷ്മി അവളെ കൂടെ കൂട്ടിയില്ല....
ലോവിങ്റൂമിലിരുന്നു ടീവി കാണുവായിരുന്നു ഭാഗ്യശ്രീ, കാരണം പ്രേതേകിച്ചു അവിടെ അവൾക്കിനി വേറെ ജോലികൾ ഒന്നുമില്ല...
ആരോ കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടു അവൾ എഴുനേറ്റു, കുറച്ചധികം സമയമായി ലക്ഷ്മിയും കൃഷ്ണനും ഇറങ്ങിയിട്ട്, അതുകൊണ്ട് തന്നെ അവർ ആയിരിക്കും വന്നത് എന്നു കരുതിയാണ് ഭാഗ്യ ചെന്നു വാതിൽ തുറന്നത്...
രാജി : നിനക്കെന്താടി വാതിൽ തുറക്കാൻ ഇത്ര താമസം... ഏഹ്...??
ഒരു ആവകഞ്ഞതയോടെ ഭാഗ്യയെ നോക്കി ചോദിച്ചു അവർ... അവൾക്കു ആദ്യം അവർ ആരാണെന്നു മനസിലായില്ല, പക്ഷെ രാജിയുടെ പുറകിലായി നിന്നിരുന്ന രേണുകയെ കണ്ടപ്പോൾ അവൾ അവരെയും ഓർത്തെടുത്തു....
രാജിയും, രേണുകയും കൃഷ്ണന്റെ രണ്ടു സഹോദരിമാർ...
രാജി : എന്താടി മിഴിച്ചു നില്കുന്നെ... മറന്നോ ഞങ്ങളെ... ഏഹ്..?
അവരുടെ ആ ചോദ്യത്തിൽ അവൾ ഒന്ന് പതറി...
ഭാഗ്യ : ഇല്ല.. ഇല്ല.. അപ്പച്ചി.. വാ.. അകത്തേക്കിരിക്കാം...