രണ്ടു ദിവസത്തിന് ശേഷം തന്നെ അവർ പോവാൻ വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലാം തുടങ്ങി കഴിഞ്ഞിരുന്നു. മാളു ഭാഗ്യക്ക് എന്തൊക്കെയാണ് എടുക്കേണ്ടത്, കൊടുപോവേണ്ടത് എന്നൊക്കെ വ്യക്തമായ പറഞ്ഞു കൊടുക്കുന്നുമുണ്ട് , കാരണം ഭാഗ്യ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു യാത്ര പോകുന്നത്.
മാളു : എന്റെ ഭാഗ്യം നീ ഇപ്പോഴേ ഇങ്ങനെ പേടിച്ച എങ്ങനെ ശെരിയാകും..
ഭാഗ്യ : ചേച്ചി..ഞാൻ ആദ്യായിട്ട ഇങ്ങനെ പുറത്തൊക്കെ പോകുന്നെ, അതും വൈഭവേട്ടൻ..
മാളു : എന്റെ പൊന്നു ഭാഗ്യം, വൈഭവ് നിന്നെ പിടിച്ചു തിന്നതൊന്നും ഇല്ല. ഇനി ഇപ്പോ അവൻ എന്തേലും പറഞ്ഞാൽ നീയും വിട്ടു കൊടുക്കണ്ട. പിന്നെ തല്ലിയ അതും അങ്ങ് തിരിച്ചു കൊടുത്തേക്. നമുക്കു എന്തിനാ വലവർടേം ഔദാര്യം.
ഒട്ടും ലാഘവമില്ലാതെ ഉള്ള മാളുവിന്റെ വർത്തമാനം ഭാഗ്യയുടെ ഉള്ളിൽ ഒരു ചിരി വിടർത്തി.
ലക്ഷ്മി : പാക്കിങ് ഒകെ എവിടെവരെ ആയി??
മാളു : ശ്രീനിലയത്തിൽ ഒന്ന് പോവേണ്ടി വരും ഇവള്ടെ adhaarum മറ്റു documents എല്ലാം അവിടെ ആണെന്ന്...
ലക്ഷ്മി : വൈകിട്ട് അവൻ വരുവല്ലോ അപ്പോൾ ഒരുമിച്ച് പോകാം.
ഭാഗ്യ : അത് വേണോ അമ്മേ..... നിങ്ങളാരെങ്കിലും കൂടെ വന്ന മതിയായിരുന്നു.
ലക്ഷ്മി : എന്തേ അങ്ങനെ പറയാൻ, വൈഭവ് നിന്റെ ഭർത്താവാണ് നിന്റെ ആവശ്യങ്ങൾക്കൊക്കെ അവൻ കൂടെ വരുന്നതിൽ ഒരു തെറ്റുമില്ല.
മാളു : ഇത് വേറൊന്നുമല്ല അവൾക്ക് ഇപ്പോഴും വൈഭവനെ പേടിയാ...
ലക്ഷ്മി : മോളെ നിങ്ങൾ ഒരുമിച്ച് ജീവിക്കാനുള്ള അവനെ പറ്റി നീ അറിഞ്ഞിരിക്കണം.... നിങ്ങൾ പരസ്പരം ഒന്നും മിണ്ടാതെ പറയാതെ ഇരുന്ന എങ്ങനെ ഈ ദാമ്പത്യം മുന്നോട്ടുപോകുന്നത്.
ലക്ഷ്മി അത് പറഞ്ഞപ്പോൾ തിരിച്ചു പറയാൻ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, ഏതോ കുറ്റബോധത്തോടെ തലതാഴ്ത്തി അവൾ ഇരുന്നു. അവർ ഒരുമിച്ച് ജീവിക്കണം എന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം പക്ഷേ അത് എത്രത്തോളം സാധ്യമാണെന്നുള്ളത് കണ്ട് തന്നെ അറിയണം. ഇത്രയും സമ്പന്നമായ വീട്ടിലെ എത്രനാൾ പിടിച്ചു നിൽക്കാൻ കഴിയുമെന്ന ഭയം ഭാഗ്യക്കുണ്ടായിരുന്നു.